Wednesday, November 24, 2010

സി ഐ ഡി പവനായി - ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ..

ഇരുട്ട് വീണിരുന്നു.. വിജനമായ വഴി ..ചുറ്റും  ആമസോണ്‍ കാടുകളെ അനുസ്മരിപ്പിക്കുന്ന കൂറ്റന്‍ കാടുകള്‍ .. കാട്ടു മരങ്ങളായ വാഴ കപ്പ ,പ്ലാവ് ,തേക്ക് തുടങ്ങിയ പട്കൂറ്റന്‍ മരങ്ങള്‍ ഇരുളിന്‍റെ  മൂട് പടം പുതച്ചു  മര്‍മരത്തോടെ ചില്ലകള്‍ ഉരുംബുന്നു .. മൂങ്ങകള്‍  റിയാലിറ്റി ഷോ യില്‍ പാടനെന്നോണം ഷഡ്ജത്തില്‍  സരിഗമ തുടങ്ങി കഴിഞ്ഞു .. സൂര്യനുമായുള്ള ചന്ദ്രികയുടെ ബന്ധം ഇന്ന്  ആകാശ കോടതിയില്‍ പിരിഞ്ഞിരുന്നു.. വവ്വാലുകള്‍ ലക്ഷ്യമില്ലാതെ വര്‍ക്കില്ലാത്ത പ്രോഗ്രമെരെപോലെ  ഇങ്ങോട്ടും ഇങ്ങോട്ടും പറന്നു ഫാംവില്ല കളിക്കുന്നു.. പ്രത്യേകിച്ച് ലക്‌ഷ്യം ഒന്നും ഇല്ലല്ലോ ..



മഴ പോടിയുന്നുണ്ടോ  ..പവനായി റിവോള്‍വര്‍ ഒന്ന് വട്ടം കറക്കി.. കറുത്ത തൊപ്പി ഒന്നുയര്‍ത്തി അതിനു ശേഷം  അറയില്‍ തിരുകി.. ഒരു പൂച്ചയുടെ കാല്‍ വെയ്പ്പോടെ അയാള്‍ നടന്നു.. അസിസ്റ്റന്റ്‌ ബിജു ഒ സി ആര്‍ അടിച്ചു ഒഫ്ഫയത് കൊണ്ട് എസ്റ്റേറ്റ്‌  ബന്ഗ്ലാവിലെ കരുണം മുതാളിയെ ചോദ്യം ചെയ്യാന്‍ ഒറ്റയ്ക്ക് വരണ്ടി വന്നല്ലോ ദൈവമേ .. പവനായി ചുറ്റും കണ്ണോടിച്ചു .. ഇല്ല  കെട്ടഴിഞ്ഞു പോയ ആട് പോലും ഈ പരിസരത്തെങ്ങും ഇല്ല ..


പേടി തോന്നുന്നുണ്ടോ ..? പവനായി അയാളോട് തന്നെ ചോദിച്ചു .?

പേടി എന്താണ് അതിന്റെ അര്‍ഥം ..പന്നികള്‍ കൂട്ടായി വരും സിംഹം തനിച്ചേ വരൂ എന്ന തന്റെ ദോഹെ രജനിയുടെ ഒറ്റ നിര്‍ബന്ധത്തിനു വഴങ്ങി ആണല്ലോ തമിഴിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ടത്. മാത്രമല്ല കൊടും  ഭീകരന്മാര്‍ അയ കുറ്റവാളികള്‍ കൊപ്ര പ്രഭാകരനും അനന്തന്‍ നമ്പ്യാരും ഇന്ന് കംബിയഴി  എണ്ണുക  ആണല്ലോ.
1 2 3 ..
ദൈവമേ അവമാര്‍ക്ക് പത്തു കഴിഞ്ഞു എണ്ണാന്‍ അറിയുമോ എന്തോ ..?  അതെങ്ങനാ പഠിക്കാന്‍ വിട്ടാല്‍ മാവേല്‍ എറിയാന്‍ പോക്കല്ലേ . അതോ പഠന ചക്രത്തിന്റെ പാക പിഴയാണോ . കഴിഞ്ഞ വര്ഷം  മിസോറമില്‍ വെച്ച് നടന്ന ചടങ്ങില്‍ പഠന വ്യവസ്ഥിതിയെ അപകടകരമായ രീതിയില്‍ വിമര്‍ശിച്ചത് അയാള്‍ക്ക് ഓര്‍മവന്നു . D P E P കൊണ്ട് വന്നത് പോലും അതിന്റെ ഭാഗം ആയിട്ടാണല്ലോ ..!!!
  പവനായി ഇങ്ങനാ ,മാട കോഴിയുടെ മനസ്സാ  പെട്ടെന്ന് അലിയും കടല മുട്ടായി പോലെ .ശത്രുക്കള്‍ക്ക് അയാള്‍ കര്‍ക്കിട മാസത്തിലെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിമിന്നല്‍  ആണ് ഇടി മിന്നല്‍ ...പവനയിയെ പേടിച്ചു   എത്ര പേരാബെഡ്ഡില്‍ തുടര്‍ച്ചയായി  മൂത്രം  ഒഴിച്ച് നശിപ്പിച്ചത് ..  ഓല പായ  വിറ്റ്‌ നടന്ന ടി പി  ഗോപാലന്‍ എന്ന അറുപതു വയസ്സുള്ള യുവ മിഥുനം ഇന്ന് ബെഡ് ബിസ്സിനെസ്സില്‍ ലാഭം കൊയ്ത്തു  ആ നാട്ടിലെ കോടീശ്വരനും അമ്ബാനിക്കൊരു കനത്ത താക്കീതും ആയി വളര്‍ന്നു കൊണ്ടിരിക്കുകയാണ് ..
പിന്നെന്തിനു താന്‍  പേടിക്കണം..?!! അയാക്‌ അല്‍പ്പം  ആശ്വാസം തോന്നി ഒപ്പം അഭിമാനവും.

സുപ്രസിദ്ധ വാറ്റ് കാരനും സ്ഥലത്തെ പ്രധാന ചീട്ടുകളി വ്യവസായിയും അയ കാരണന്‍ മുതലാളിയ്ടെ വീട്ടിലെ വേലക്കാരി നാന്‍സി ഫെര്‍ണാണ്ടസ് ഫ്രം ഗോവ ഈ കഴിഞ്ഞ വെള്ളിയാഴ്ച  ആണ് അതി  ദാരുണമായി  കിണറില്‍  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തപെട്ടത് ...

കൊളിക്കം സൃഷ്ടിച്ച ഈ കേസ് അന്വേഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ നേരിട്ടു   അഭ്യര്തിച്ച ഒറ്റ കാരണം കൊണ്ടാണ് പവനായി ഇതിനിറങ്ങി തിരിച്ചത് എന്ന നഗ്നമായ സത്യം പ്രധാന മന്ത്രി മംഗളത്തില്‍ എഴുതിയത് ആണല്ലോ..? വായിച്ചില്ല അല്ലെ .?

അല്ലേലും  വിവരം വെക്കുന്ന ഒന്നും ആരും വയിക്കുകേല  .. പവനായിയുടെ മനം  വിങ്ങി.ചുറ്റും ഭീകരത തളം കെട്ടി നില്‍ക്കുന്നു .. പട്ടികള്‍ ബോറടി മാറ്റനെന്നോണം കരഞ്ഞു തുടങ്ങി..അങ്ങകലെ മരണത്തിന്റെ മുഴക്കം ആണോ കേള്‍ക്കുന്നത് . ഇരുളില്‍ കരിം പൂച്ചയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടോ .. പവനായി അങ്ങോട്ട്‌ മാത്രം നോക്കില .

ഇടതു  പോക്കറ്റില്‍ നിന്നും സിഗരെട്റ്റ്‌ പാക്കെറ്റ് എടുത്തു. എന്നിട്ട് ഒരു ദിനേശ്‌ ബീഡി ചുണ്ടോടു ചേര്‍ത്തു  ആഞ്ഞു വലിച്ചു .. ചായക്കടയിലെ  ബില്‍ പേ ചെയ്യാന്‍ ചെക്ക്‌ മാറാതെ പറ്റില്ലല്ലോ . ബീഡി തന്നെ ശരണം.മിനുട്ടുകള്‍ ഇഴഞ്ഞു  കൊഴിഞ്ഞു  കൊണ്ടിരുന്നു  .. വല്സലയോട് സംസാരിച്ചിരിക്കുമ്പോള്‍  എത്ര പെട്ടെന്ന സമയം പോകുന്നത് .. പെണ്ണിന്‍റെ ശക്തി പഞ്ച പിടുത്തത്തില്‍ അല്ല എന്ന സത്യം പവനായി മനസ്സിലാക്കി .. ഇത് പണ്ടാരം നടന്നിട്ടും തീരുന്നില്ല . വളഞ്ഞു പുളഞ്ഞു നീങ്ങുന്ന റോഡുകള്‍ ഡ്രാക്കുള കഥകളെ ഒര്മാപെടുത്തി " . ശെരിക്കും ഈ ഡ്രാക്കുള ഒക്കെ ഉണ്ടാരുണോ എന്തോ ..ഭഗവതീ....ഒരു തേങ്ങലില്‍ അവസാനിച്ചു .


പണ്ടാരമടങ്ങാന്‍ ടയറിന് കാറ്റ്‌ ഉണ്ടാരുന്നേല്‍  സൈക്കിള്‍ എടുക്കാമായിരുന്നു.പവനായി അത്മഗതം പറഞ്ഞു...

വലിച്ചിട്ടും  വലിച്ചിട്ടും ബീഡി തീരുനില്ല  ആഞ്ഞു വലിച്ചു .. ഇല്ല  പുക വരുന്നില്ല  . അപ്പോളാണ് തനിക്ക് പറ്റിയ  മണ്ടത്തരം പവനായി ഓര്‍ത്തത്‌ . സി ഐ ഡി ചരിത്രത്തിലെ  ആദ്യ പ്രഹരം . ഇരുട്ടിന്റെ കാഠിന്യത്തില്‍ ആണോ അതോ  പെടിയില്ലയ്മയുടെ പാരമ്യതയില്‍ ആണോ പവനായി ബീഡിക്ക് തീ കൊളുത്താന്‍ മറന്നു പോയിരുന്നു .. അങ്ങകലെ കുറുക്കന്റെ ഓരിയിടല്‍ .. അത് ഉച്ച ഭാഷിനിയിലൂടെ  അകലെ നിന്നും അടുത്ത് വരുന്ന തിരഞ്ഞെടുപ്പ് പ്രചാരണം പോലെ കൂടി  കൂടി വന്നു ... ഇപ്പോള്‍ പവനയിയുടെ കയില്‍ തബല വച്ച് കൊടുത്താല്‍  സക്കീര്‍ ഹുസൈന്‍ പോലും പണി നിര്‍ത്തി കീഴടങ്ങും ..നടത്തത്തിന്റെ വേഗം കൂടുകയാണോ  ?.. പവനായി എന്തൊക്കെയോ പിറുപിറുക്കുന്നു .. എന്താണത് കുറ്റവാളികള്‍ ക്കുള്ള തക്കീതാണോ.. അല്ല .. പുതു തലമുറയ്ക്ക് നല്‍കാന്‍ ആര്‍ജവം തുളുമ്പുന്ന ക്രോടീകരിച്ച  ആശയ സംഭുഷ്ടമായ ഈരടികള്‍ ആണോ .അറിയില്ല

സൂര്യന്‍ ചതിച്ച ആ നിശയില്‍ ഉരുവിടലിന്റെ  ശബ്ദം കൂടി കൂടി വന്നു ..

  "  അര്‍ജുനന്‍ ..ഫല്‍ഗുനന്‍ ,, പാര്‍ഥന്‍ ..കിരീടിയും ... 

രണ്ടും കല്‍പ്പിച്ചു ല്യ്റെര്‍ എടുത്തു ബീഡി കത്തിക്കാന്‍ തുടങ്ങി .. പ്രകാശന്‍  സോറി ക്ഷെമിക്കണം പ്രകാശം 299,792,458 മീറ്റര്‍ പെര്‍ സെകണ്ടില്‍ തന്റെ പ്രയാണം തുടങ്ങി.. പെട്ടെന്നാണ് അത് സംഭവിച്ചത് .. എന്തോ ഒരു ശബ്ദം പിന്നെ തൊട്ടടുത്ത്‌ നിന്നും ഒരു അര്‍ത്ത നാദവും ...അയാള്‍ തല 28  ഡിഗ്രി ചെരിച്ചു അങ്ങോട്ട്‌ നോക്കി .പേടിച്ചു തല കറങ്ങിയതാണോ എന്തോ .? വേറൊരു കാര്യം ഇത് ആളു പവനയിയാ സ്റ്റൈല്‍ അത് പുള്ളി മരിച്ചാലും വിടില്ല ..  28  ഡിഗ്രി  തന്നെ ഉത്തമ ഉദാഹരണം . മാത്രം അല്ല ഡിഗ്രിക്ക് പോലും പുള്ളി 28 ദിവസമേ ക്ലാസ്സില്‍ കേറിട്ടുള്ളൂ..

എല്ലാം ഞൊടി  ഇടയില്‍ കഴിഞ്ഞു .

പവനയിയിടെ സകല പിടുത്തവും വിട്ടു . ലോകലില്‍ കേറി നില്പന്‍ അടിച്ചതൊക്കെ പാടെ ഇറങ്ങി പോയി . പേടിച്ചരണ്ട  ആ ധീരന്‍  അറിയാതെ അലറിപ്പോയി

  ഹെന്റ്റെ അമ്മച്ചീ .. ആ അര്‍ത്ഥ നാദം   നാല് ദിക്കും അലയടിച്ചു ....


        -------------------> ))))))))))) ഇത് അങ്ങോട്ട്‌ പോയ അലര്‍ച്ച
        ((((((((((((((( -----------------> ഇത് തിരിച്ചു വന്നത് {എക്കോ}


സംഭവം കാറി കൂവിയത്  ഏതു ഇടിമിന്നല്‍  സി ഐ ഡി  ആണേലും ഫിസിക്സ് ഫിസിക്സ് തന്നാ !!!


അതെ ..എതിരാളികളുടെ പേടി സ്വപ്നം ദി പവായി  അടി മുടി വിറച്ചു .. പുറത്തും ഇരുട്ട് ഇപ്പോള്‍ കണ്ണിലും ഇരുട്ട് .. അല്ലേലും ദൈവം ഇങ്ങനാ ആവശ്യമില്ലാത്ത നേരത് ഓരോന്ന് തോന്നിപ്പിച്ചു  കൊതിപ്പിക്കും  അല്ല പേടിപ്പിക്കും ..


അയ്യോ പവനയിയെ കാണുന്നില്ല. അയാള്‍ എവിടെ പോയി ഇരുട്ടില്‍ മാഞ്ഞു പോയോ ഇനി വല്ല രക്ത രക്ഷസോ മറ്റോ ..?
എവിടെ പോയി .. അയാള്‍.. !!!

      ******************************************************************

ഇനി നിങ്ങള്‍ക്ക് പവനയിയെ കാണണം എന്നുണ്ടെങ്കില് മൈലുകള്‍ താണ്ടി സഞ്ചരിക്കേണ്ടി വരും .. കാരണം ഏതു കുതികാല്‍ വെട്ടും സമര്‍ഥമായി നേരിടുന്ന പവനയിയെ സ്വന്തം കാലുകള്‍ വഞ്ചിച്ചു .. പവനായി മനസ്സാ വാചാ കര്‍മണ അറിഞ്ഞ കാര്യം അല്ല എന്നുള്ളത് പച്ച പരമാര്‍ഥം ..

പവനായി  എന്ത് കണ്ടാണ് പേടിച്ചത്  നൂറേ നൂറില്‍ അയാള്‍ ഓടിയെത്തിയത്   എവിടെ..?
ഹാങ്ങോവര്‍ മാറി  ബിജു എഴുനെക്കുമോ ..?
ആരാണ് വല്‍സല..? 
കൊലപാതകം തെളിയിക്ക പെടുമോ ..?


ഈ ചോദ്യത്തിന്റെ ഉത്തരങ്ങള്‍ക്കായി  കാത്തിരിക്കു .
സി ഐ ഡി  പവനായി - ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ..( തുടരും ...)


നോട്ടുമാല അണിയിക്കേന്ടവര്‍ ദയവു ചെയ്തു ടോകെന്‍ എടുക്കുക .ആരും തിക്കും തിരക്കും ഉണ്ടാക്കരുത് .. എല്ലാവര്ക്കും ഞാന്‍ ഓട്ടോ ഗ്രഫ് തരുന്നതാണ് ..
ആരാധികമാര്‍ ഫോട്ടോ[ഫുള്‍ സൈസ് ], ഇമെയില്‍ ,അഡ്രസ് എന്നിവയോട് ഒപ്പം സ്ഥിരമായി പോകുന്ന വഴിയോടു കൂടിയ ഗൂഗിള്‍ മാപ്പും  കൂടി അയക്കേണ്ടതാണ്  ..‌
ആരും ആകാംഷയുടെ ബോധാമില്ലയ്മയില്‍  മൊബൈലില്‍ വിളിച്ചു അടുതലക്കത്തിലെ കഥ  ചോദിക്കല്ലേ പ്ലീസ് ...

ഫ്രോഗ് ഐ യുടെ ബാനറില്‍ സാഗര്‍ M A ക്രി എഴുതുന്ന അത്യന്തം ഉദ്വോഗ ജനകമായ സസ്പെന്‍സ് ത്രില്ലെര്‍ അടുത്ത ലക്കം ഇന്ന് തന്നെ  കമന്റ്‌ ഇട്ടു ഓര്‍ഡര്‍ ചെയ്യൂ .....

==========================================================================