രാവിലെ എണീറ്റ് പതിവ് പോലെ കണ്ണാടിയില്‍ ഒന്ന് നോക്കി ഞാന്‍ തന്നെ ആണോ എന്നൊന്ന് അറിയണമല്ലോ .. പെട്ടെന്ന് ദെ പോണു തലയ്ക്കു മുകളിലൂടെ എന്തോ .. മരുഭൂമിയിലും വവ്വാലോ..? സൂക്ഷിച്ചു നോക്കിയപ്പോ ഒരു കുഞ്ഞി കിളി ... ഇനി ഇത് വാലന്‍റൈന്‍ ഗിഫ്ടോ മറ്റോ ആണോ .. കിളിയെ തരാം മാത്രം പ്രേമം കലിപ്പായവള്‍ ആരാടീ എന്നോര്തോണ്ട് ഉടുമുണ്ട് തപ്പി .. !! ജനല്‍ പകുതി തുറന്നു കിടക്കുന്നു .. എന്തായാലും വന്നതല്ലേ ഒന്ന് പരിചയപെട്ടു കളയാം എന്ന് വിചാരിച്ചു റൂമും ജനലും അടച്ചങ്ങിട്ടു. ഇന്നലെ കഴിക്കാന്‍ വാങ്ങിയ കുബ്ബൂസിന്റെ ബാക്കി വൈസ്റ്റില്‍ നിന്നു ചികഞ്ഞെടുത്തു. അങ്ങോട്ടും ഇങ്ങോട്ടും പരന്നു നടക്കുന്ന ആ അബലയെ പിടിക്കാന്‍ നോക്കി. എന്‍റെ ബലം മൊത്തം ലവള്‍ വലിച്ചൂരി. എന്ന പോട്ടെ വേണേ തിന്ന് എന്നും പറഞ്ഞു ഞാന്‍ അലമാരയുടെ മുകളില്‍ കുബ്ബൂസ് കണ്ഷങ്ങള്‍ വിതറി. അതിനിടെ കണ്ണാടിയില്‍ ഒട്ടിച്ചു വെച്ചിരിക്കുന്ന അഞ്ചെട്ടു 3D പുലിപടം (റിച്ച് ആയികൊട്ടെ എന്ന് കരുതി നോക്കുമ്പോ ഒരു പുലി ലുക്ക് ഒക്കെ വേണ്ടേ ) കണ്ട് പേടിച്ചു പറന്നു കണ്ണാടിക്കുള്ളിലൂടെ തന്നെ പോകാന്‍ നടത്തിയ ശ്രേമം പറയജപെട്ടു .. അത് കണ്ട് എന്നിലെ പുലി അറിയാതെ ചിരിച്ച് ..( ഭുഅഹ്ഹഹഹ ). മുട്ടി ബിവറെജിലേക്ക് പോയ ആള്‍ ബിവറെജിന്‍റെ സ്ഥാനത് ഹോട്ടല്‍ കണ്ട അവസ്ഥയായി കിളിക്ക് .. വിറച്ച് വിറച്ച് ചിറകിട്ടടിച്ച് അങ്ങോട്ടും ഇങ്ങോട്ടും പറന്ന് കളിക്കുന്നു .. ഒരുതരത്തില്‍ പറത്തി ഞാന്‍ കുബ്ബൂസ് ഇരിക്കുന്ന അലമാരയുടെ മുകളില്‍ എത്തിച്ചു .. കുറച്ച നേരം അനങ്ങാതെ നിന്നപ്പോ ആള്‍ ഡീസന്റ് ആയി . ഒതുങ്ങി വാലൊക്കെ ആട്ടി രെസികത്തിയായി ഇരിക്കുന്നു .. കുറച്ചു കഴിഞ്ഞപ്പോ മെല്ലെ കുബ്ബൂസിന്റെ അടുതെത്തി രണ്ട് കൊത്ത് കൊത്തി ... അപ്പൊ ഗിഫ്റ്റ് അല്ല . വിശന്നിട്ടു വന്നതരിക്കും ..ആ തിന്നട്ട് എന്നും കരുതി മുണ്ടും മടക്കി കുത്തി കുളിക്കാന്‍ കേറി .പല്ല് തേച്ചു ഷവറിന്റെ അടിയില്‍ നിന്നു . ചൂടും തണുപ്പും പപ്പാതി തിരിച്ചു ചെയ്തു വെള്ളത്തിന്റെ ചൂട് അട്ജസ്റ്റ് ചെയ്തു ..
വെള്ളം മേത് വീണപ്പോ ഒരു കുളിര് .പണ്ടേ ഉള്ളതാ :) .. ചിന്ത പക്ഷിയില്‍ തങ്ങി നില്‍ക്കുന്നു .. എന്ന പിന്നങ്ങ് വളര്‍ത്തിയാലോ .. ഇരിക്കട്ടെ മരുഫൂമിയില്‍ ഒരു പക്ഷി കൂട്ട് ..ഇനി രാജവേങ്ങാന്‍ അറിഞ്ഞ കൂമ്ബെടുത്തു തോരന്‍ വെക്കുവോ ..പണ്ടേ പുള്ളി കൂമ്ബ് തോര പ്രിയന്‍ ആണത്രേ.. ഏയ് ഇല്ല ഒരു പക്ഷിയെ വളര്‍ത്തി എന്ന് വെച്ച് എന്തോ ഉണ്ടവാനാ..
" അല്ലളിയ കൂടല്ലേലും റൂമില്‍ കിളിയ അടച്ചിരുന്നത് ശെരിയാണോ ..? പാരതന്ത്ര്യം മാനികള്‍ക്ക് ... !!
സ്വാതന്ത്രം എല്ലാവര്‍ക്കും അവകാശപെട്ടതല്ലേ .. ഫുഡ് കൊടുത്തതൊക്കെ ശെരി തന്നെ .." എന്നിലെ കമ്മ്യൂണിസ്റ്റ് സട കുടഞ്ഞെണീറ്റു ഒപ്പം എന്നിലെ കുട്ടിത്ത്വവും ..
ചെറുപ്പത്തില്‍ പക്ഷിയെ വളര്‍ത്താന്‍ കൊതിച്ചു നടന്ന കാലം .. പക്ഷികൂട് തേടി നടക്കും .. കണ്ടു കിട്ടിയ എന്നും രാവിലെ പോയി കുഞ്ഞുണ്ടോ എന്ന് കയ്യിട്ടു നോക്കും ..
പറക്കുന്ന പക്ഷിയെ കല്ലെറിഞ്ഞു വീഴ്ത്താന്‍ എത്ര വട്ടം നോക്കിയിരിക്കുന്നു .. കിണറില്‍ നിന്നു പൊന്മാനെ കിട്ടിയപ്പോ വകയിലൊരു അനിയന് വേണമത്രേ .. എന്നെക്കാള്‍ ചെറുതായത് കൊണ്ട് ലവന്‍ കരഞ്ഞപ്പോ എല്ലാരും വീണു ..അവന്‍ അതിനേം കൊണ്ട് പോയി എന്തോ ചെയ്തോ എന്തോ .!!. ജോഷി പണ്ടേ പണി തുടങ്ങിയതാണല്ലോ .. വീണ്ടും ചതിച്ചു ..
അത് ഒരു കനലായി കിടന്നു . എങ്ങനേം ഒരു പക്ഷിയെ പിടിച്ചിട്ടു തന്നെ കാര്യം .. കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം ശേഷം ഒരു കിളിയ കിട്ടി ..മാന്‍ ഓഫ് ദി മാച്ച് കിട്ടിയ സച്ചിന്‍ റെണ്ടുല്‍ക്കാരെ പോലെ അതിനേം പൊക്കി പിടിച്ചു ഓടി വീട്ടില്‍ എത്തി ..
മുറ്റത്ത് അച്ഛന്‍ നില്‍ക്കുന്നു .. " എന്തുവാട ഇത് ..?"
പക്ഷിയാ വളര്‍ത്താന്‍ .. സന്തോഷം കൊണ്ട് എന്‍റെ മനസ്സ് ഹാര്‍മോണിയം വായിക്കുകയായിരുന്നു ..
മരംകൊത്തിയെ ആണോട വളര്‍ത്താന്‍ കൊണ്ടോന്നെക്കുന്നെ എന്നും പറഞ്ഞു എന്‍റെ കയ്യില്‍ നിന്നു വണ്ടി പറത്തി വിട്ടു ആ മാന്യ അച്ഛന്‍ ...!!
അന്ന് കരഞ്ഞ കരച്ചില്‍ ഈശോയെ ... ചപ്പാത്തി പരത്തി കൊണ്ടിരുന്ന അമ്മ പലകയും ആയി എന്താ എന്താ എന്നും ചോദിച്ചു ഓടി വന്നു ... അത് കണ്ടാവണം പൊട്ടിച്ചിരിച്ചു കൊണ്ട് പുള്ളി എന്‍റെ അടുത്ത് വന്നു ചോദിച്ചു ..
"മോനെ കൂട്ടിലാക്കി ആര്‍ക്കേലും വളര്‍ത്താന്‍ കൊടുത്ത മോന്‍ എന്ത് ചെയ്യും .??
ഞാന്‍ പറഞ്ഞു " കരയും ..
അപ്പൊ അത് പോലെ തന്നെയാ ഇതും ..പക്ഷിക്കും വിഷമം ആകില്ലേ.. മരംകൊത്തി ആയതു കൊണ്ടല്ലഞാന്‍ പറത്തിയെ ..അത്രയ്ക്ക് നിര്‍ബന്ധം ആണേല്‍ വളര്‍ത്താന്‍ ഞാന്‍ പട്ടിയെ വാങ്ങിത്തരാം .. പുള്ളി കവിളില്‍ പിച്ചിക്കൊണ്ട് പറഞ്ഞു ..
അപ്പൊ അത് പോലെ തന്നെയാ ഇതും ..പക്ഷിക്കും വിഷമം ആകില്ലേ.. മരംകൊത്തി ആയതു കൊണ്ടല്ലഞാന്‍ പറത്തിയെ ..അത്രയ്ക്ക് നിര്‍ബന്ധം ആണേല്‍ വളര്‍ത്താന്‍ ഞാന്‍ പട്ടിയെ വാങ്ങിത്തരാം .. പുള്ളി കവിളില്‍ പിച്ചിക്കൊണ്ട് പറഞ്ഞു ..
അതെന്ന പട്ടിക്കും വിഷമം ആകില്ലേ എന്ന് ചോദിക്കണം എന്നുന്ടരുന്നു .. എന്തോ ചോദിച്ചില്ല .. :)
നടക്കാത്ത പക്ഷി വളര്‍ത്തല്‍ മനസ്സില്‍ മായാതെ കിടക്കുന്നതായി ഞാന്‍ അറിഞ്ഞു . ഓര്‍മയില്‍ ഒരമ വന്നു കുമിഞ്ഞു കൂടുംബോലും എന്നിലെ കമ്മ്യൂണിസ്റ്റ്‌ഉം കുട്ടിത്തവും തമ്മില്‍ ജയിക്കാന്‍ പരസ്പരം മത്സരിക്കുകയായിരുന്നു .
കുളിക്കാന്‍ കേറികഴിഞ്ഞ പിന്നെ സോപ്പ് തെക്കല്‍ യാന്ത്രികം അരിക്കും എന്ന് മഹാകവി എല്‍ കെ എസ് പറഞ്ഞിട്ടുള്ളത് ഞാന്‍ ഓര്‍ത്തു .. സോപ്പ് തെക്കല്‍ മാത്രമല്ല തോര്‍ത്തലും യാത്രികം ആരുന്നു ..
റൂമില്‍ തിരിചെത്തിയപ്പോ ലോ ലവള്‍ ചെയറില്‍ കേറി ഇരിക്കുന്നു .. ആരാട ചോദിക്കാതെ കേറിവരുന്നെ എന്നാ ഭാവവും നോട്ടവും ..
നടക്കാത്ത പക്ഷി വളര്‍ത്തല്‍ മനസ്സില്‍ മായാതെ കിടക്കുന്നതായി ഞാന്‍ അറിഞ്ഞു . ഓര്‍മയില്‍ ഒരമ വന്നു കുമിഞ്ഞു കൂടുംബോലും എന്നിലെ കമ്മ്യൂണിസ്റ്റ്‌ഉം കുട്ടിത്തവും തമ്മില്‍ ജയിക്കാന്‍ പരസ്പരം മത്സരിക്കുകയായിരുന്നു .
കുളിക്കാന്‍ കേറികഴിഞ്ഞ പിന്നെ സോപ്പ് തെക്കല്‍ യാന്ത്രികം അരിക്കും എന്ന് മഹാകവി എല്‍ കെ എസ് പറഞ്ഞിട്ടുള്ളത് ഞാന്‍ ഓര്‍ത്തു .. സോപ്പ് തെക്കല്‍ മാത്രമല്ല തോര്‍ത്തലും യാത്രികം ആരുന്നു ..
റൂമില്‍ തിരിചെത്തിയപ്പോ ലോ ലവള്‍ ചെയറില്‍ കേറി ഇരിക്കുന്നു .. ആരാട ചോദിക്കാതെ കേറിവരുന്നെ എന്നാ ഭാവവും നോട്ടവും ..
ശ്രെധ തിരിക്കാതെ അടിവെച്ചടിവെച്ച് നടന്നു .. ചുമ്മാ ജനാലക്കലേക്ക് നോക്കിയപ്പോ ദെ വേറൊരെണ്ണം ..അവന്‍ റൂമിലേക്ക് നോക്കി കണ്ണുരുട്ടുന്നു ... ഓഹോ അപ്പൊ ഇവനാണ് നിന്‍റെ മറ്റവന്‍ ... ഞാന്‍ അവന്റെ പ്രിയതമയെ പീഡിപ്പിക്കാന്‍ പോവുകയാണ് എന്നവന്‍ കരുതി എന്ന് തോന്നുന്നു .. എന്തൊക്കെയോ പച്ചത്തെറി കിളി ഭാഷയില്‍ പറയുന്നുണ്ട് ഒപ്പം ചിറകിട്ട് ഒരേ അടി ..!!
രാവിലെ സവാരിക്കിരങ്ങിയതാണ് രണ്ടും ..അറിയാതെ ഉള്ളില്‍ പെട്ട് പോയി പാവം ..
രാവിലെ സവാരിക്കിരങ്ങിയതാണ് രണ്ടും ..അറിയാതെ ഉള്ളില്‍ പെട്ട് പോയി പാവം ..
മെല്ലെ എന്നിലെ കുട്ടി അയഞ്ഞു പിന്നെ അടിയറവു പറഞ്ഞു .. അവര് പോയി ആര്‍മധിക്കട്ടെ പാവങ്ങള്‍ .. ഞാന്‍ ജനല്‍ തുറന്നു ..!!എന്നിലെ കുട്ടികാലം വീണ്ടും ഒര്മിപ്പിച്ച് ആ കുഞ്ഞു പക്ഷി പറന്നകന്നു .. മനസ്സില്‍ ലോട്ടറി അടിച്ച സന്തോഷം .. എന്തോ ഒരു വലിയകാര്യം ചെയ്തപോലെ ..!!!
കിളി കഥ
ReplyDeleteAvante oru Kili Preman Pandu Vayalil Ninnu pidichu thanna Maina Kilikale kondu Pothine Kandam poottunnapole kazhithil nukam vachu pooti konnu kalanja kattalan alleda nee. MANISHADA..
ReplyDeleteഅതൊക്കെ എന്നാത്തിനാ അപ്രിയളിയാ.. ഇവിടെ പറയുന്നേ .. ഛെ ഛെ :പി !!
ReplyDeleteനന്നായിട്ടുണ്ട് കവി...
ReplyDeleteകുട്ടിക്കാലം വീണ്ടും ഒര്മിപ്പിച്ചു. നന്ദി.
ReplyDeleteഈ word verification ഒഴിവാക്കുന്നതാണ് നല്ലത്. അത് കമന്റുന്നവർക്കൊരു ബുദ്ധിമുട്ടാ.
ഡാങ്ക്സ് അണ്ണാ ..
ReplyDeleteword verification ഇട്ടില്ലേ സ്പാം കേറി നിരങ്ങും.. സെക്യൂരിറ്റി ഇഷ്യൂ ഉണ്ടാവും .. അത് കൊണ്ടാ .. അസൌകര്യത്തിനു ഖേദം അറിയിക്കുന്നു .. :(:(
Kollam...nee foto eduthu vechirunnengi........njangakkonnu kanamarunnallo...Ithokke njan paranju thanrano...? Avar valentines Day agoshikkan ulla orukkathinadiyil ninte roomil pettathayirikkum......Adutha thavana varumbo fotom pidikku ketta..;)
ReplyDeleteകാമുകി കാമുകന്മ്മാരുടെ ലീലാവിലാസങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് തെറ്റല്ലേ അളിയാ ..?
Deleteകവീ ..കൊള്ളാലോ ..
ReplyDeleteനന്ദി വിന്‍സി :)
Deleteഹ ഹ നല്ല രസായിട്ടെഴുതിയേക്കുന്ന്
ReplyDeleteഅങ്ങുന്നെ താങ്ക്സ് ...!! :)
Delete