Friday, December 3, 2010

മഹാ കവി L K S ന്റെ തിരഞ്ഞെടുത്ത കവിതകള്‍..

മയില്‍ പീലി 

പഴയ പുസ്തകതാള്‍ മറിച്ചു തുടങ്ങും മുന്‍പേ അതില്‍ പണ്ട് ഒളിച്ചു വെച്ച മയില്‍പീലി കഥ പറയാന്‍ തുടങ്ങിയിരുന്നു ..
കഥ കഴിഞ്ഞപ്പോള്‍ പുസ്തകതാളുകള്‍ മുഴുവന്‍ ഞാന്‍ മറിച്ചും കഴിഞ്ഞിരുന്നു..




കരുണ

നിറ തോക്കിന് മുന്‍പില്‍ ചിന്നം വിളിച്ചു അലറുബോളും.

ആ ഗജവീരന്റെ മനസ്സില്‍ വേട്ടക്കാരന്റെ ചാരെ നിന്ന് കണ്ണുകള്‍ ഇറുകെ അടച്ച് ഒളിക്കാന്‍ ശ്രമിക്കുന്ന പിഞ്ചു ബാലന്‍ ആയിരുന്നു.






തകര്‍ന്ന പ്രണയം

ഇഷ്ടമാണോ എന്ന അവന്റെ ചോദ്യത്തിന് മുന്‍പില്‍ ആശങ്കയുടെ ഒരു തരി പോലും ബാക്കി വെക്കാതെ അവള്‍ തല കുലുക്കിയപ്പോള്‍ .

അവന്റെ പ്രണയം കരിഞ്ഞു തുടങ്ങിയിരുന്നു ..



ആഗ്രഹം

ഹര്‍ഷ പുളകിതമായ  മനസോടെ സൂരോദയം കാണാന്‍ പടിഞ്ഞാറോട്ട്‌ ഓടിയ ഞാന്‍ കണ്ടു .

മന്ദസ്മിതതോടെ അസ്തമിക്കുന്ന ചന്ദ്രനെ ..



പ്രതീക്ഷ

പരാജയത്തില്‍ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിയ എന്നെ പവര്‍ കട്ടും ചതിച്ചപ്പോള്‍

എവിടെ നിന്നോ ഒരു മിന്നാനിനുങ്ങ് തരി വെളിച്ചവുമായി കടന്നു വരുന്നത് ഞാന്‍ സ്വപ്നം കണ്ടു .



ജയം

ജയിക്കാന്‍ അവള്‍ അവനോടു പറഞ്ഞു .

എന്നിട്ടും അവള്‍ ജയിച്ചു അവന്‍ വീണ്ടും തോറ്റു..



വേദന

നനുത്ത കയ് കൊണ്ട് നേഴ്സ് സൂചി  ആ കുരുന്നിന്റെ  കയ്യില്‍ കുത്തി ഇറക്കിയപ്പോള്‍ .

ആദ്യമായി മറ്റൊരാളാല്‍ വേദനിപ്പിക്കപെട്ട ആ ഹൃദയം തേങ്ങി ..

********************************************************************

മഹാ കവി L K S ന്റെ തിരഞ്ഞെടുത്ത കവിതകള്‍..
മടിക്കാതെ  കടന്നു വരിന്‍ എനിക്ക് നേരെ വാഴയുടെ പുഷ്പങ്ങള്‍ ഒഴിച്ച് ബാക്കി എല്ലാം വാരി വിതരൂ പ്ലീസ് ... ഒപ്പം കരഘോഷങ്ങളും....



Wednesday, November 24, 2010

സി ഐ ഡി പവനായി - ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ..

ഇരുട്ട് വീണിരുന്നു.. വിജനമായ വഴി ..ചുറ്റും  ആമസോണ്‍ കാടുകളെ അനുസ്മരിപ്പിക്കുന്ന കൂറ്റന്‍ കാടുകള്‍ .. കാട്ടു മരങ്ങളായ വാഴ കപ്പ ,പ്ലാവ് ,തേക്ക് തുടങ്ങിയ പട്കൂറ്റന്‍ മരങ്ങള്‍ ഇരുളിന്‍റെ  മൂട് പടം പുതച്ചു  മര്‍മരത്തോടെ ചില്ലകള്‍ ഉരുംബുന്നു .. മൂങ്ങകള്‍  റിയാലിറ്റി ഷോ യില്‍ പാടനെന്നോണം ഷഡ്ജത്തില്‍  സരിഗമ തുടങ്ങി കഴിഞ്ഞു .. സൂര്യനുമായുള്ള ചന്ദ്രികയുടെ ബന്ധം ഇന്ന്  ആകാശ കോടതിയില്‍ പിരിഞ്ഞിരുന്നു.. വവ്വാലുകള്‍ ലക്ഷ്യമില്ലാതെ വര്‍ക്കില്ലാത്ത പ്രോഗ്രമെരെപോലെ  ഇങ്ങോട്ടും ഇങ്ങോട്ടും പറന്നു ഫാംവില്ല കളിക്കുന്നു.. പ്രത്യേകിച്ച് ലക്‌ഷ്യം ഒന്നും ഇല്ലല്ലോ ..



മഴ പോടിയുന്നുണ്ടോ  ..പവനായി റിവോള്‍വര്‍ ഒന്ന് വട്ടം കറക്കി.. കറുത്ത തൊപ്പി ഒന്നുയര്‍ത്തി അതിനു ശേഷം  അറയില്‍ തിരുകി.. ഒരു പൂച്ചയുടെ കാല്‍ വെയ്പ്പോടെ അയാള്‍ നടന്നു.. അസിസ്റ്റന്റ്‌ ബിജു ഒ സി ആര്‍ അടിച്ചു ഒഫ്ഫയത് കൊണ്ട് എസ്റ്റേറ്റ്‌  ബന്ഗ്ലാവിലെ കരുണം മുതാളിയെ ചോദ്യം ചെയ്യാന്‍ ഒറ്റയ്ക്ക് വരണ്ടി വന്നല്ലോ ദൈവമേ .. പവനായി ചുറ്റും കണ്ണോടിച്ചു .. ഇല്ല  കെട്ടഴിഞ്ഞു പോയ ആട് പോലും ഈ പരിസരത്തെങ്ങും ഇല്ല ..


പേടി തോന്നുന്നുണ്ടോ ..? പവനായി അയാളോട് തന്നെ ചോദിച്ചു .?

പേടി എന്താണ് അതിന്റെ അര്‍ഥം ..പന്നികള്‍ കൂട്ടായി വരും സിംഹം തനിച്ചേ വരൂ എന്ന തന്റെ ദോഹെ രജനിയുടെ ഒറ്റ നിര്‍ബന്ധത്തിനു വഴങ്ങി ആണല്ലോ തമിഴിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ടത്. മാത്രമല്ല കൊടും  ഭീകരന്മാര്‍ അയ കുറ്റവാളികള്‍ കൊപ്ര പ്രഭാകരനും അനന്തന്‍ നമ്പ്യാരും ഇന്ന് കംബിയഴി  എണ്ണുക  ആണല്ലോ.
1 2 3 ..
ദൈവമേ അവമാര്‍ക്ക് പത്തു കഴിഞ്ഞു എണ്ണാന്‍ അറിയുമോ എന്തോ ..?  അതെങ്ങനാ പഠിക്കാന്‍ വിട്ടാല്‍ മാവേല്‍ എറിയാന്‍ പോക്കല്ലേ . അതോ പഠന ചക്രത്തിന്റെ പാക പിഴയാണോ . കഴിഞ്ഞ വര്ഷം  മിസോറമില്‍ വെച്ച് നടന്ന ചടങ്ങില്‍ പഠന വ്യവസ്ഥിതിയെ അപകടകരമായ രീതിയില്‍ വിമര്‍ശിച്ചത് അയാള്‍ക്ക് ഓര്‍മവന്നു . D P E P കൊണ്ട് വന്നത് പോലും അതിന്റെ ഭാഗം ആയിട്ടാണല്ലോ ..!!!
  പവനായി ഇങ്ങനാ ,മാട കോഴിയുടെ മനസ്സാ  പെട്ടെന്ന് അലിയും കടല മുട്ടായി പോലെ .ശത്രുക്കള്‍ക്ക് അയാള്‍ കര്‍ക്കിട മാസത്തിലെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിമിന്നല്‍  ആണ് ഇടി മിന്നല്‍ ...പവനയിയെ പേടിച്ചു   എത്ര പേരാബെഡ്ഡില്‍ തുടര്‍ച്ചയായി  മൂത്രം  ഒഴിച്ച് നശിപ്പിച്ചത് ..  ഓല പായ  വിറ്റ്‌ നടന്ന ടി പി  ഗോപാലന്‍ എന്ന അറുപതു വയസ്സുള്ള യുവ മിഥുനം ഇന്ന് ബെഡ് ബിസ്സിനെസ്സില്‍ ലാഭം കൊയ്ത്തു  ആ നാട്ടിലെ കോടീശ്വരനും അമ്ബാനിക്കൊരു കനത്ത താക്കീതും ആയി വളര്‍ന്നു കൊണ്ടിരിക്കുകയാണ് ..
പിന്നെന്തിനു താന്‍  പേടിക്കണം..?!! അയാക്‌ അല്‍പ്പം  ആശ്വാസം തോന്നി ഒപ്പം അഭിമാനവും.

സുപ്രസിദ്ധ വാറ്റ് കാരനും സ്ഥലത്തെ പ്രധാന ചീട്ടുകളി വ്യവസായിയും അയ കാരണന്‍ മുതലാളിയ്ടെ വീട്ടിലെ വേലക്കാരി നാന്‍സി ഫെര്‍ണാണ്ടസ് ഫ്രം ഗോവ ഈ കഴിഞ്ഞ വെള്ളിയാഴ്ച  ആണ് അതി  ദാരുണമായി  കിണറില്‍  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തപെട്ടത് ...

കൊളിക്കം സൃഷ്ടിച്ച ഈ കേസ് അന്വേഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ നേരിട്ടു   അഭ്യര്തിച്ച ഒറ്റ കാരണം കൊണ്ടാണ് പവനായി ഇതിനിറങ്ങി തിരിച്ചത് എന്ന നഗ്നമായ സത്യം പ്രധാന മന്ത്രി മംഗളത്തില്‍ എഴുതിയത് ആണല്ലോ..? വായിച്ചില്ല അല്ലെ .?

അല്ലേലും  വിവരം വെക്കുന്ന ഒന്നും ആരും വയിക്കുകേല  .. പവനായിയുടെ മനം  വിങ്ങി.ചുറ്റും ഭീകരത തളം കെട്ടി നില്‍ക്കുന്നു .. പട്ടികള്‍ ബോറടി മാറ്റനെന്നോണം കരഞ്ഞു തുടങ്ങി..അങ്ങകലെ മരണത്തിന്റെ മുഴക്കം ആണോ കേള്‍ക്കുന്നത് . ഇരുളില്‍ കരിം പൂച്ചയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടോ .. പവനായി അങ്ങോട്ട്‌ മാത്രം നോക്കില .

ഇടതു  പോക്കറ്റില്‍ നിന്നും സിഗരെട്റ്റ്‌ പാക്കെറ്റ് എടുത്തു. എന്നിട്ട് ഒരു ദിനേശ്‌ ബീഡി ചുണ്ടോടു ചേര്‍ത്തു  ആഞ്ഞു വലിച്ചു .. ചായക്കടയിലെ  ബില്‍ പേ ചെയ്യാന്‍ ചെക്ക്‌ മാറാതെ പറ്റില്ലല്ലോ . ബീഡി തന്നെ ശരണം.മിനുട്ടുകള്‍ ഇഴഞ്ഞു  കൊഴിഞ്ഞു  കൊണ്ടിരുന്നു  .. വല്സലയോട് സംസാരിച്ചിരിക്കുമ്പോള്‍  എത്ര പെട്ടെന്ന സമയം പോകുന്നത് .. പെണ്ണിന്‍റെ ശക്തി പഞ്ച പിടുത്തത്തില്‍ അല്ല എന്ന സത്യം പവനായി മനസ്സിലാക്കി .. ഇത് പണ്ടാരം നടന്നിട്ടും തീരുന്നില്ല . വളഞ്ഞു പുളഞ്ഞു നീങ്ങുന്ന റോഡുകള്‍ ഡ്രാക്കുള കഥകളെ ഒര്മാപെടുത്തി " . ശെരിക്കും ഈ ഡ്രാക്കുള ഒക്കെ ഉണ്ടാരുണോ എന്തോ ..ഭഗവതീ....ഒരു തേങ്ങലില്‍ അവസാനിച്ചു .


പണ്ടാരമടങ്ങാന്‍ ടയറിന് കാറ്റ്‌ ഉണ്ടാരുന്നേല്‍  സൈക്കിള്‍ എടുക്കാമായിരുന്നു.പവനായി അത്മഗതം പറഞ്ഞു...

വലിച്ചിട്ടും  വലിച്ചിട്ടും ബീഡി തീരുനില്ല  ആഞ്ഞു വലിച്ചു .. ഇല്ല  പുക വരുന്നില്ല  . അപ്പോളാണ് തനിക്ക് പറ്റിയ  മണ്ടത്തരം പവനായി ഓര്‍ത്തത്‌ . സി ഐ ഡി ചരിത്രത്തിലെ  ആദ്യ പ്രഹരം . ഇരുട്ടിന്റെ കാഠിന്യത്തില്‍ ആണോ അതോ  പെടിയില്ലയ്മയുടെ പാരമ്യതയില്‍ ആണോ പവനായി ബീഡിക്ക് തീ കൊളുത്താന്‍ മറന്നു പോയിരുന്നു .. അങ്ങകലെ കുറുക്കന്റെ ഓരിയിടല്‍ .. അത് ഉച്ച ഭാഷിനിയിലൂടെ  അകലെ നിന്നും അടുത്ത് വരുന്ന തിരഞ്ഞെടുപ്പ് പ്രചാരണം പോലെ കൂടി  കൂടി വന്നു ... ഇപ്പോള്‍ പവനയിയുടെ കയില്‍ തബല വച്ച് കൊടുത്താല്‍  സക്കീര്‍ ഹുസൈന്‍ പോലും പണി നിര്‍ത്തി കീഴടങ്ങും ..നടത്തത്തിന്റെ വേഗം കൂടുകയാണോ  ?.. പവനായി എന്തൊക്കെയോ പിറുപിറുക്കുന്നു .. എന്താണത് കുറ്റവാളികള്‍ ക്കുള്ള തക്കീതാണോ.. അല്ല .. പുതു തലമുറയ്ക്ക് നല്‍കാന്‍ ആര്‍ജവം തുളുമ്പുന്ന ക്രോടീകരിച്ച  ആശയ സംഭുഷ്ടമായ ഈരടികള്‍ ആണോ .അറിയില്ല

സൂര്യന്‍ ചതിച്ച ആ നിശയില്‍ ഉരുവിടലിന്റെ  ശബ്ദം കൂടി കൂടി വന്നു ..

  "  അര്‍ജുനന്‍ ..ഫല്‍ഗുനന്‍ ,, പാര്‍ഥന്‍ ..കിരീടിയും ... 

രണ്ടും കല്‍പ്പിച്ചു ല്യ്റെര്‍ എടുത്തു ബീഡി കത്തിക്കാന്‍ തുടങ്ങി .. പ്രകാശന്‍  സോറി ക്ഷെമിക്കണം പ്രകാശം 299,792,458 മീറ്റര്‍ പെര്‍ സെകണ്ടില്‍ തന്റെ പ്രയാണം തുടങ്ങി.. പെട്ടെന്നാണ് അത് സംഭവിച്ചത് .. എന്തോ ഒരു ശബ്ദം പിന്നെ തൊട്ടടുത്ത്‌ നിന്നും ഒരു അര്‍ത്ത നാദവും ...അയാള്‍ തല 28  ഡിഗ്രി ചെരിച്ചു അങ്ങോട്ട്‌ നോക്കി .പേടിച്ചു തല കറങ്ങിയതാണോ എന്തോ .? വേറൊരു കാര്യം ഇത് ആളു പവനയിയാ സ്റ്റൈല്‍ അത് പുള്ളി മരിച്ചാലും വിടില്ല ..  28  ഡിഗ്രി  തന്നെ ഉത്തമ ഉദാഹരണം . മാത്രം അല്ല ഡിഗ്രിക്ക് പോലും പുള്ളി 28 ദിവസമേ ക്ലാസ്സില്‍ കേറിട്ടുള്ളൂ..

എല്ലാം ഞൊടി  ഇടയില്‍ കഴിഞ്ഞു .

പവനയിയിടെ സകല പിടുത്തവും വിട്ടു . ലോകലില്‍ കേറി നില്പന്‍ അടിച്ചതൊക്കെ പാടെ ഇറങ്ങി പോയി . പേടിച്ചരണ്ട  ആ ധീരന്‍  അറിയാതെ അലറിപ്പോയി

  ഹെന്റ്റെ അമ്മച്ചീ .. ആ അര്‍ത്ഥ നാദം   നാല് ദിക്കും അലയടിച്ചു ....


        -------------------> ))))))))))) ഇത് അങ്ങോട്ട്‌ പോയ അലര്‍ച്ച
        ((((((((((((((( -----------------> ഇത് തിരിച്ചു വന്നത് {എക്കോ}


സംഭവം കാറി കൂവിയത്  ഏതു ഇടിമിന്നല്‍  സി ഐ ഡി  ആണേലും ഫിസിക്സ് ഫിസിക്സ് തന്നാ !!!


അതെ ..എതിരാളികളുടെ പേടി സ്വപ്നം ദി പവായി  അടി മുടി വിറച്ചു .. പുറത്തും ഇരുട്ട് ഇപ്പോള്‍ കണ്ണിലും ഇരുട്ട് .. അല്ലേലും ദൈവം ഇങ്ങനാ ആവശ്യമില്ലാത്ത നേരത് ഓരോന്ന് തോന്നിപ്പിച്ചു  കൊതിപ്പിക്കും  അല്ല പേടിപ്പിക്കും ..


അയ്യോ പവനയിയെ കാണുന്നില്ല. അയാള്‍ എവിടെ പോയി ഇരുട്ടില്‍ മാഞ്ഞു പോയോ ഇനി വല്ല രക്ത രക്ഷസോ മറ്റോ ..?
എവിടെ പോയി .. അയാള്‍.. !!!

      ******************************************************************

ഇനി നിങ്ങള്‍ക്ക് പവനയിയെ കാണണം എന്നുണ്ടെങ്കില് മൈലുകള്‍ താണ്ടി സഞ്ചരിക്കേണ്ടി വരും .. കാരണം ഏതു കുതികാല്‍ വെട്ടും സമര്‍ഥമായി നേരിടുന്ന പവനയിയെ സ്വന്തം കാലുകള്‍ വഞ്ചിച്ചു .. പവനായി മനസ്സാ വാചാ കര്‍മണ അറിഞ്ഞ കാര്യം അല്ല എന്നുള്ളത് പച്ച പരമാര്‍ഥം ..

പവനായി  എന്ത് കണ്ടാണ് പേടിച്ചത്  നൂറേ നൂറില്‍ അയാള്‍ ഓടിയെത്തിയത്   എവിടെ..?
ഹാങ്ങോവര്‍ മാറി  ബിജു എഴുനെക്കുമോ ..?
ആരാണ് വല്‍സല..? 
കൊലപാതകം തെളിയിക്ക പെടുമോ ..?


ഈ ചോദ്യത്തിന്റെ ഉത്തരങ്ങള്‍ക്കായി  കാത്തിരിക്കു .
സി ഐ ഡി  പവനായി - ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ..( തുടരും ...)


നോട്ടുമാല അണിയിക്കേന്ടവര്‍ ദയവു ചെയ്തു ടോകെന്‍ എടുക്കുക .ആരും തിക്കും തിരക്കും ഉണ്ടാക്കരുത് .. എല്ലാവര്ക്കും ഞാന്‍ ഓട്ടോ ഗ്രഫ് തരുന്നതാണ് ..
ആരാധികമാര്‍ ഫോട്ടോ[ഫുള്‍ സൈസ് ], ഇമെയില്‍ ,അഡ്രസ് എന്നിവയോട് ഒപ്പം സ്ഥിരമായി പോകുന്ന വഴിയോടു കൂടിയ ഗൂഗിള്‍ മാപ്പും  കൂടി അയക്കേണ്ടതാണ്  ..‌
ആരും ആകാംഷയുടെ ബോധാമില്ലയ്മയില്‍  മൊബൈലില്‍ വിളിച്ചു അടുതലക്കത്തിലെ കഥ  ചോദിക്കല്ലേ പ്ലീസ് ...

ഫ്രോഗ് ഐ യുടെ ബാനറില്‍ സാഗര്‍ M A ക്രി എഴുതുന്ന അത്യന്തം ഉദ്വോഗ ജനകമായ സസ്പെന്‍സ് ത്രില്ലെര്‍ അടുത്ത ലക്കം ഇന്ന് തന്നെ  കമന്റ്‌ ഇട്ടു ഓര്‍ഡര്‍ ചെയ്യൂ .....

==========================================================================

Monday, June 21, 2010

   വെള്ളമുണ്ട് 

എന്‍റെ സ്കൂളിലേക്കുള്ള യാത്രാ വണ്ടി  നടരാജന്‍ ആയിരുന്നു ,എന്ന് വെച്ചാല്‍ നടന്നു പോവുക എന്ന് ചുരുക്കം . കഷ്ടി അര കിലോമീറ്റര്‍ .അടുത്താണ് സ്കൂള്‍ അതുകൊണ്ട് ബസ്സില്‍ പോകണ്ട . വിശാലമായ പടവും, കവുങ്ങും തോപ്പുകളും , കൊക്കോ മരവും, ജാതിക്കയും പേര മരവും  ചേര ഇഴഞ്ഞു പോകുന്നത് പോലെ ഉള്ള തോടും (നീര്‍ച്ചാല്‍ ) , എല്ലാം കൊണ്ടും സമ്പുഷ്ടം .. മഴക്കാലം ആയാല്‍ നാട്ടില്ലുള്ള എല്ലാവരും ഒരു കുഞ്ഞു രജനീകാന്ത് ആണ് . എന്താണെന്നു വെച്ചാല്‍ ആ കാലത്താണ് ഞങ്ങള്‍ നാട്ടുകാര്‍ സ്ലോ motion നില്‍ നടക്കുക . പാടവും പറമ്പും വെള്ളം കയറി ചെളിനിറഞ്ഞു മുഴുവന്‍ അളിപിളി . അങ്ങിങ്ങായി കാണപ്പെടുന്ന ചെറിയ കല്ലിലേക്ക് സസൂഷ്മം ചാടി ചാടി വേണം നടന്നു പോകാന്‍ .മൂന്ന് മിനിറ്റ് കൊണ്ട് പോകേണ്ടത് മുപ്പതു minite എടുക്കും എന്ന് സാരം . രജനികാന്ത് സിനിമയില്‍ വന്നിട്ടാണ് slowmotion ചെയ്യുന്നതെങ്ങില്‍ ഞങ്ങള്‍ നാട്ടുകാര്‍ ജനിച്ചപ്പോള്‍ മുതല്‍ മഴക്കാലത്ത്‌ ഇത് തന്നെ ആണ് പരിപാടി . ഇങ്ങനെ ചാടി ചാടി പോകുന്നത് കാണാന്‍ ഭയങ്കര രസമാണ് .
ഒരു കല്ലില്‍ നിന്നു അടുത്ത കല്ലിലേക്ക് slowmotionil  ചാടി ബാലെന്‍സ് പോകാതിരിക്കാന്‍ രണ്ടു കയും ഇരു വശങ്ങളിലേക്കും   ഉയര്‍ത്തി  "നാന്‍ ഒരു തടവ്‌ ശോന്നാല്‍ എന്ന് കൂടി  പറഞ്ഞാല്‍ കറക്റ്റ് ... രജനി തന്നെ  !!!!!!!"
ബ്രൌണ്‍ കളര്‍ പാന്റ്സും വൈറ്റ് ഷര്‍ട്ടും ആണ് uniform . അത് വീട്ടില്‍ എത്തുമ്പോള്‍ ബ്രൌണ്‍ ഷര്‍ട്ടും ബ്രൌണ്‍ പാന്റ്സും ആകും .
പെണ്‍ കുട്ടികള്‍ നടന്നു വരുന്നത് കാണാന്‍ അതിലേറെ  മനോഹരം. ഒരു കയില്‍ പൂക്കളുള്ള കുടയും മാറോടു ചേര്‍ത്ത് തലമുഴുവന്‍ കുട കംബികള്‍ക്കുള്ളില്‍ ഒളിപ്പിച്ചു ,( ഭയങ്കര ലജ്ജവതികള്‍ അല്ലെ അവിടെയുള്ള സുന്ദരികള്‍ ..)മറു കയില്‍ പാവാടയും വാരി ഒതുക്കി  നടന്നു വരുന്നത് കണ്ടാല്‍ ആരായാലും നോക്കി നിന്നു പോകും .അങ്ങനെ നോക്കുന്നവരില്‍  നിന്നും രൂപപ്പെട്ടു വരുന്ന നീണ്ട നിരയില്‍ ഏതാണ്ട് പത്തിരുപതു ആള്‍ക്കാര്‍ ഉണ്ടാകുമായിരുന്നു . ആദ്യം ആദ്യം നോക്കി നില്‍ക്കുന്നത് എന്നേക്കാള്‍ മുതിര്ന്നവരയത് കൊണ്ട്  ഞാന്‍ നിര തെറ്റിച്ചില്ല .
  വൈകിട്ട് തിരിച്ചു വരുമ്പോള്‍ വല്യമ്മ ചോദിക്കും " നീ ക്ലാസ്സിലെക്കണോ  പോയത് അതോ വയലിലെക്കോ ?" . എന്നും ഇങ്ങനെ.
ഒരു ദിവസം മരുന്നു വാങ്ങാന്‍ പോയി തിരിച്ചു വന്ന വല്യമ്മയും വീണു വയലില്‍ ഹിഹി .. അന്ന് ഞാനും ചോദിച്ചു "വയലിലെക്കാണോ പോയത് അതോ  :) " .
ഒരു പാട് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഈ വഴിയിലൂടെ നടന്നു പഠിച്ചാണ് ജീവിതവിജയം കയ്‌ പിടിയില്‍ ഒതുക്കിയിട്ടുള്ളത്  എന്ന് പഴമക്കാര്‍ പറഞ്ഞു നടന്നിരുന്നു .
അങ്ങനെ പാന്റ്സില്‍  ചെളി പറ്റുന്ന  ഈ വന്‍ ദുരന്തം ഒഴിവാക്കാനാണ് ഒരു വെള്ളമുണ്ട് വാങ്ങിയത് . മുണ്ടാകുമ്പോള്‍ ഒന്നും പേടിക്കാനില്ല , പോക്കിയങ്ങു കുത്തി ചുമ്മാ പുട്ട് പോലെ നിവര്‍ന്നു നടക്കാമല്ലോ . അത് മാത്രം അല്ല മുണ്ടിനോട് എനിക്ക് ഒരു പ്രത്യേക മമത തന്നെ ഉണ്ടായിരുന്നു . കാരണം ഭാഹുമാനം കാണിക്കാന്‍ ഏറ്റവും  നല്ല ഒരു  മാര്‍ഗം മുണ്ട്  തന്നെ
 ടീച്ചര്‍ എതിരെ നടന്നു വരുമ്പോള്‍ സ്വാഭാവികമായും ചെറുപ്പത്തില്‍ പേടിയില്‍ നിന്നും ഉടലെടുത്തിട്ടുള്ള ബഹുമാനം  കൊണ്ട് ചിലപ്പോള്‍ ഞാന്‍ മാത്രം അല്ല മിക്കവാറും എല്ലാ കുട്ടികളും സൈഡില്‍ ഉള്ള മൈല്‍ കുറ്റിയില്‍ നോക്കി, ടീച്ചര്‍ വരുന്നതും കണ്ടില്ല ഈ പോകുന്നത് ഞാനും അല്ല  എന്ന മട്ടില്‍  പോകാറാണ് പതിവ് !!!.
എല്ലാവരും പറഞ്ഞു തന്നിടുള്ളത്  അധ്യാപകരെ കാണുമ്പോള്‍ വിഷ് ചെയ്യണം സംസാരിക്കണം എന്നൊക്കെ ആണ് .സംസരികാത്തത് പേടി കൊണ്ടാണെന്ന് അവര്‍ക്ക് അറിയില്ലല്ലോ ? മുണ്ടാകുമ്പോള്‍ നോ പ്രോബ്ലം എതിരെ വരുന്ന ടീച്ചറിനെ നോക്കി ഭവ്യമായി ഒന്ന് ചിരിച്ചു മടക്കി കുത്ത് അഴിച്ചിട്ടാല്‍ സംഗതി ഭദ്രം .. ടീച്ചര്‍ ഒരു ഉദാഹരണം മാത്രം . ഇത് പോലെ എത്രെയെത്ര അവരസരങ്ങള്‍....
അതുമാത്രമോ . വൈകുനേരം ഒന്ന് കുളിച്ചു ഒരു മുണ്ടൊക്കെ ഉണ്ടുത്തു മടക്കി കുത്തി നാലും കൂടിയ കവലയില്‍ പോയി നുണ പറഞ്ഞു ഇരിക്കുക എന്ന് പറഞ്ഞാല്‍ വല്ലാത്ത അനുഭവം തന്നെ  ആണ് .. അവിടെ നിന്നാണ് പല  creativityude യും ആരംഭം .. ഈ ലോകത്തെ സകലമാന കാര്യങ്ങളും അവിടെ ചര്ച്ചചെയ്യപെടും ,വീരപ്പന്റെ വീര  ചരിത്രം മുതല്‍  നാട്ടിലുള്ള പെണ്‍കുട്ടികളുടെ എണ്ണം എടുക്കല്‍ ,ഒളിചോടിയവരെ പറ്റിയുള്ള കഥ മേനയല്‍. നാടന്‍   വാറ്റുചാരായം പിടിക്കാന്‍ വരുന്ന exice വണ്ടി കണ്ട് പോലീസ് ആണെന്ന് വിചാരിച്ചു ഓടി കാട്ടില്‍ ഒളിച്ചു ചമ്മിയ ചിരിയും ആയി വരുന്ന ചീടുകളിക്കാര്‍ ,  യാതൊരു ദുശീലവും ഇല്ലാത്തവരെ പറ്റി അപവാദം പരത്തല്‍  , കാരെംസ് ബോര്‍ഡില്‍ കയാംകളി . വയസ്സായ ആള്‍ക്കാരുടെ കൂര്‍മ ബുദ്ധിയുടെ മാറ്റുരക്കുന്ന  ചെസ്സ്‌ കളി ( എന്‍റെ വല്യച്ചന്‍ ഇതില്‍ ഒരു വിദ്വാന്‍ ആയിരുന്നു . തോറ്റു  വന്നാല്‍ വല്യമ്മയുടെ കാര്യം കട്ടപ്പൊക ."അങ്ങടില്‍ തോറ്റാല്‍....ഹിഹി ,)പിന്നെ ,വെള്ളമടിച്ചു വരുന്ന പാവം തൊഴിലാളികളുടെ ആത്മരോദനം with  തെറി .. തെറിയെന്നൊക്കെ പറഞ്ഞാല്‍ ചില്ലറ തെറി അല്ല . അമ്പരപ്പ് തെറി ,ഒരിക്കല്‍ ഒരു ചേട്ടന്‍ നിര്‍ത്താതെ 10 മിനിറ്റ് നടത്തിയ വാള്‍ പയറ്റൊട് കൂടിയ വാശിയേറിയ വാക്ക് പയറ്റിനിടപറഞ്ഞ തെറിയുടെ അര്‍ഥം തേടി ഞാന്‍ oxford dictionary  മുതല്‍ ഇങ്ങോട്ട് കന്നഡ എങ്ങനെ പഠിക്കാം എന്നുള്ള ബുക്ക്‌ വരെ തപ്പി . എവിടെ ..? ഏറ്റവും അടുത്ത് അറിയാവുന്ന കൂടുകരോടും ചോദിച്ചു നോക്കി .അവരൊക്കെ ഒറ്റ മറുപടിയെ paranjollu
"ഭ !!!!"  ....

 അങ്ങനെ നീളും ..ഒരിടക്ക് ആരോ പറഞ്ഞു പരത്തി പഞ്ചായത്ത് പ്രസിഡന്റിനു  വീരപ്പന് മായി അടുത്ത ബന്ധം ഉണ്ടായിരുന്നു അത്രേ !!.
  ഇതൊക്കെ കേട്ട് മുണ്ടൊക്കെ ഉടുത്ത് ചിരിക്കുന്ന ചെറുപ്പക്കാരുടെ പട്ടികയില്‍; പിന്നീട് ഞാനും വന്നെത്തി ... 
  ഒരു മൂന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ തന്നെ വീട്ടില്‍ കൈലി മുണ്ട്  ഉടുത് ശീലം ഉള്ളത് കൊണ്ട് എനിക്ക് ചെറിയ ധൈര്യം   ഉണ്ടായിരുന്നു . വീട്ടുകാര്‍ പലവട്ടം പറഞ്ഞു  , വേണ്ട നീയിപോള്‍ എഴാം ക്ലാസ്സില്‍ അല്ലെ എത്തിയിട്ടുള്ളൂ കുറച്ചു കൂടെ കഴിയട്ടെ എന്ന് .
*********************************************************
ആദ്യമായി സ്കൂളില്‍  വെള്ളമുണ്ട് ഉടുത്ത് പോകുന്നതിന്‍റെ ത്രില്ലില്‍ ആയിരുന്നു ഞാന്‍ .. കുളിച്ചു ഒരു കുറി ഒക്കെ തൊട്ടു one   സൈഡ്  ബാഗും തോളിലിട്ടു ചാറ്റല്‍ മഴയുണ്ടയിട്ടും കുട നിവര്‍ത്താതെ, മുണ്ടിന്റെ ഒരറ്റം  കയില്‍ പിടിച്ചു മന്ദം മന്ദം നടന്നു നീങ്ങുകയാണ്  സിഗ്നലും കാത്ത് .cellphone സുലഭം അല്ലാതിരുന്ന ആ കാലത്ത് കൂവല്‍ ആയിരുന്നു സിഗ്നല്‍ .. കൂവലിന്റ്റെ ആഴവും പരപ്പും നോക്കി  കൂവിയത് ആരാണ് എവിടെ നിന്നാണ്  എന്ന് കൃത്യം ആയി പറയാന്‍ അന്ന് കഴിയുമായിരുന്നു. എനിക്ക് മാത്രം അല്ല ആ വഴിയുള്ള വീട്ടുകാര്‍ക്കും . പലദിക്കില്‍ നിന്നായി കൂവല്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു .പല ഊട് വഴികളില്‍ നിന്നായി എന്‍റെ കൂട്ടുകാര്‍ കവുങ്ങില്‍ തോപ്പില്‍ എത്തിച്ചേര്‍ന്നു .
മുണ്ടുടുത്ത എന്നെ കണ്ട് എല്ലാവരും അഭിനന്ദിച്ചു . പൊട്ടിച്ചിരിയും കളിയാക്കലും അതിലെ മന്ദം മന്ദം നടന്നു നീങ്ങുന്ന പെണ്‍കുട്ടികളുടെ അടക്കിചിരിയും ചാഞ്ഞുള്ള  നോട്ടവും പേറി ഞാന്‍ ക്ലാസ്സില്‍ എത്തി . സംഭവ ഭാഹുലം അയ ആ സ്കൂള്‍ ദിനം കഴിഞ്ഞു  തിരിച്ചു പോകാന്‍ ലേറ്റ് ആയി .. അന്ന് ക്ലാസ്സില്‍ നടന്ന കോമഡി കളുടെ വിശകലം നടത്തി ഞാന്‍ മെല്ലെ ഒറ്റയ്ക്ക്  നടന്നു വരുകയാണ് . ഒരു കയ്യാല ചാടി ഇറങ്ങി  തോടിനു കുറുകെ കടന്നു  വളവു കഴിഞ്ഞപ്പോല്‍ മുന്നില്‍  ഒരു കെട്ടഴിഞ്ഞ  പശു .
ഈ ലോകത്തില്‍ എനിക്ക് ഏറ്റവും പേടിയുള്ള ജീവി എന്ന് തുറന്നു പറയാന്‍ എനിക്ക് തെല്ലും മടിയില്ല . അതിന്റെ ആ വലിപ്പവും കൊമ്പും മൂക്ക് കയറും എന്നെ വല്ലാതെ പേടിപ്പെടുത്തിയിരുന്നു .ഇപ്പോളും ....
രാത്രിയില്‍ വെട്ടമില്ലാതെ എതിലെവേണേല്‍ പോകാം , കടിക്കുന്ന പട്ടിയുടെ മുന്നിലൂടെ നടക്കാം . പക്ഷേ പശു  ലവന്‍ കൊടും ഭീകരന്‍ തന്നെ ..
പശു വഴി ക്രോസ് ചെയ്തു നില്‍ക്കുകയാണ് . എന്നെ തന്നെ തുറിച്ചു നോക്കുന്നു .എനിക്ക് പേടിയായി .തിരിഞ്ഞു നോക്കി  മൂന്നു പെണ്‍കുട്ടികള്‍  സ്പെഷ്യല്‍ ക്ലാസ്സ്‌ കഴിഞു വരുന്നുണ്ട് .  തിരിഞ്ഞു പോകുന്നത് എന്‍റെ അഭിമാനത്തിന് ചേര്‍ന്നതല്ല .ഞാന്‍ പശുവിനെ നോക്കി പേടിച്ചു  നില്‍ക്കുന്നത്  അവര്‍  കണ്ടു എന്ന്  എനിക്ക് മനസ്സിലായി. വീട്  തൊട്ടു അടുത്ത് തന്നെ ആണ് . രണ്ടും കല്‍പ്പിച്ചു  പശുവിനേം  വഴിയും മാറിമാറി നോക്കി ക്രോസ് ചെയ്യുന്ന നേരം ആ പന്നി പശു രണ്ടു ചാട്ടം .. ദേകിടക്കുന്നു ..
എന്‍റെ കണ്ണില്‍ ഇരുട്ട് കയറി . അഡ്രിനാലിന്‍ സിരകളിലേക്ക് ഇരച്ചു കയറി . പേടിച്ചരണ്ട മനസ്സ് എന്നോട് പറഞ്ഞു "പശു  കുത്താന്‍ വരുവാ , അഭിമാനം നോക്കി നില്‍ക്കണ്ട സമയം അല്ല ഓടിക്കോ ..."
പിന്നെ ഒന്നും നോക്കിയില്ല നൂറെ നൂറില്‍ പാഞ്ഞു .. എന്‍റെ നിലവിളി മലപ്പുറം ജില്ല വരെ കേട്ട് എന്നാണ് പിന്നെ കേട്ടത് ..
 
നിലവിളിച്ചു ഓടിവരുന്ന എന്നെ കണ്ടു  വല്യമ്മ ആദ്യം ചോദിച്ചത് ഇങ്ങനെയായിരുന്നു ....
 "മുണ്ടെവിടെടാ.........."
 

Wednesday, May 5, 2010

Enikku vishakkunnu Oru manusyaneppolee!!!!!!!!!

എന്തായിരിക്കണം അടുത്ത ബ്ലോഗില്‍ എഴുതേണ്ടത്  എന്ന് കുലംകര്‍ഷമായി ചിന്തിക്കുമ്പോള്‍  പെട്ടെന്ന് ആ രൂപം മനസ്സില്‍ തെളിഞ്ഞു വന്നു ..  പേരറിയില്ല .. പക്ഷെ മുഖം വ്യക്തം ..
ഞാന്‍ Universityil B .teh  നു  പഠിക്കുന്ന കാലം .. പഠന കാലം എന്ന് പറയുമ്പോള്‍ പഠിക്കുവാനുള്ള കാലം ......
കേവലം പുസ്തകം മാത്രം അല്ല ,ഇനിയുള്ള ജീവിതം എന്ങ്ങനെ ജീവിക്കാം ,സഹജീവികളോട് എങ്ങനെ കരുണ കാണിക്കാം , എങ്ങനെ ഈ സഹജീവികളെ ഉപദ്രവിക്കാം .. എങ്ങനെ സ്നേഹിക്കാം എങ്ങനെ വെറുക്കാം ,എങ്ങനെ ഒരു നല്ല മനുഷ്യനാകാം , എങ്ങനെ ഒക്കെ ചിന്തിക്കാം , ചിന്തിപ്പിക്കാം  ..എങ്ങെനെ നന്നായി ചിരിക്കാം ,ചിരിപ്പിക്കാം .. എന്നിങ്ങനെ ഒരു പാട് ...
ഇതൊന്നും syllubussil  ഇല്ല .അനുഭവങ്ങള്‍ എന്ന കാലത്തിന്റ്റെ  പുസ്തകത്തില്‍ നിന്നും പുഷ്പം പോലെ എല്ലാവര്‍ക്കും കിട്ടുന്നതാണ് .. സത്യം പറയാം  എനിക്കും കിട്ടി ഒരുപാട്  ..
ഈ സംഭവം നടക്കുന്നത് കണ്ണൂര്‍ ആണ് .. എന്തോ അവശ്യം പ്രമാണിച്ച് ഞാനും എന്‍റെ സുഹൃത്ത്‌ വിനോദും  അവിടെ പോകുകയുണ്ടായി .. പ്രത്യേക കാര്യം ഒന്നും വേണ്ട  ഇപ്പോള്‍  "ഡാ .. പത്തനംതിട്ടയിലെ  ഒരു    സിനിമ പോസ്റ്റര്‍ ഒട്ടിച്ചത് ശെരിയായില്ല നമുക്കൊന്ന് പോയി നോക്കിയല്ലോ " എന്ന് അവന്‍  പറഞ്ഞാല്‍ ആ നിമിഷം പത്തനം തിട്ടക്ക്‌ വിടും ..അതാണ് പ്രകൃതം ..
എവിടെയൊക്കെ  പോയിരിക്കുന്നു ...എന്തൊക്കെ ചെയ്തിരിക്കുന്നു ..
അങ്ങനെ കണ്ണൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ തേരാ പാരാ നടക്കുന്നു .. ഏകദേശം 1  .30 AM   ആയി കാണും ....തിരിച്ചു റൂമില്‍എത്തണം .കയ്യില്‍ അകെ വണ്ടികൂലി ക്ക് മാത്രമേ പൈസ ഉള്ളു താനും..
എടാ ,, എന്‍റെ കസിന്‍ ഇവിടെ സ്റ്റാന്റ് ന്റ്റെ  ഏതോ വടക്ക് ഭാഗത്ത്‌ ഉണ്ട്  ഞാന്‍ പോയി അവനെ വിളിച്ചിട്ട്   ഇപ്പോള്‍ വരാം ..നീ ഇവിടെ നിന്നോ എന്നും പറഞ്ഞ്‌  നമ്മുടെ  വിനോദ്  ഏതോ ഊട് വഴിയിലൂടെ എങ്ങോട്ടോ പോയി .. അത് വടക്കാണോ പടിഞ്ഞാരാണോ   എന്ന്  എന്ന് ദൈവത്തിനറിയാം !!!
വിശന്നിട്ടു കുടല്‍ മാത്രമല്ല വേറെ എന്തൊക്കെയോ കരിയുന്നു .. പോകുന്ന വഴി തിരിഞ്ഞു നിന്ന് അവന്‍ ഇതും കൂടി പറഞ്ഞു " തിരിച്ചു Universityil  എത്തിയിട്ട് നമുക്ക് കഴിക്കാം കേട്ടോ ..."
ആഹാ .. എത്ര മനോഹരം ..!!!!!
ഈ ലോകത്ത് എത്രെയോ പേര്‍ ഭക്ഷണം കിട്ടാതെ അലയുന്നു ....
പക്ഷെ  ലോകത്തിലെ പട്ടിണി  യെ കുറിച്ച് ഞാന്‍ ചിന്തിച്ചതു പോലും ഇല്ല ..!! നമ്മളെന്തിനു ആവശ്യമില്ലാത്തത്  ചിന്തിക്കണം ... അല്ലെ ?
തിരക്കില്ലെങ്കിലും ആളുകള്‍ ചുമ്മാ തിരക്ക് കാണിക്കുന്നു ..അങ്ങോട്ട്‌ പോകുന്നു ഇങ്ങോട്ട് പോകുന്നു  മൊബൈല്‍  കയിലെടുത്തു ഹലോ ഹലോ ..കേള്‍ക്കുന്നില്ല എന്നൊക്കെ പറയുന്നു ..  അകെ ബഹളം ...
ഞാനാണേല്‍ ഇപ്രാവശ്യം വീട്ടില്‍ പോയി കുറച്ചു ഇഞ്ചി കടിക്കണം എന്നൊക്കെ ആലോചിച്ചിരിക്കയാണ്.. "ഇഞ്ചി കടിച്ച പാവം കുരങ്ങന്‍റെ അവസ്ഥ നമ്മളും ഒന്നറിയണമല്ലോ  ..?"
കണ്ണില്‍ ഇരുട്ട് കേറിയിരിക്കുന്നു  ..രാവിലെ ചായക്ക് തേയില ഇല്ലാഞ്ഞു ദേഷ്യത്തിന്  ചൂട് വെള്ളത്തില്‍ പഞ്ചസാര മാത്രം കലക്കി കുടിച്ചു  വന്നു നില്കുന്നതാണ് ...
എന്നെ ഒന്ന് സഹായിക്കുമോ ...? ആ ചോദ്യം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി .. സുമുഘന്‍ ..ഒരു 36 വയസ്സ് പ്രായം കാണും
ഞാന്‍ ചോദിച്ചു ..എന്താ ചേട്ടാ ..
"എനിക്ക് വിശക്കുന്നു ...അയാള്‍ പറഞ്ഞു ..
കണ്ണുകളില്‍ പ്രകാശം കുറഞ്ഞിരിക്കുന്നു ..മുടിചീകിയിട്ടിലെങ്ങിലും ഒരു വശത്തേക് വകങ്ങിരിക്കുന്നു ..പഴയതാണെങ്കിലും കാഴ്ച്ചയില്‍ നല്ല ഡ്രസ്സ്‌ .. തളര്‍ന്നു വീഴാറായ അവസ്ഥ .. അയാള്‍ എന്നോട് യാചിക്കുകയാണ് ...
ഞാന്‍ കുടുങ്ങി  ..
ഇത് വരെ പഠിച്ച maths  എടുത്തു ഞാന്‍ പയറ്റി ..
(a + b )2 = a 2 +2 ab +b 2 ...............
 ഭാഗ്യം 10 രൂപ ബാക്കി ഉണ്ട് .. ഞാന്‍ 10 രൂപ  നീട്ടി ..
പാതി മങ്ങിയ ചിരിയോടെ അയാള്‍ പറഞ്ഞു .. വാങ്ങി തന്നാല്‍ മതി ..
എന്തോ  ഞാന്‍ അയാളെ ഒരു ചായക്കടയില്‍ കയറ്റി .. ഒരു ഊണിനു ഓര്‍ഡര്‍ ചെയ്തു ..
താന്‍ കഴിച്ചതാണോ എന്ന അര്‍ത്ഥത്തില്‍  എന്നെ ഒന്ന് നോക്കി .. ഞാന്‍ തലയാട്ടി ..
***********************************************************
ഞാന്‍ അയാളോട് ഒന്നും ചോദിച്ചില്ല ..  സത്യത്തില്‍ ചോദിക്കേണ്ടി  വന്നില്ല  ,,?അയാള്‍ നിര്‍ത്താതെ പറയുകയാണ് ..
ഒരു കവിള്‍ വെള്ളം കുടിച്ച് അയാള്‍ തുടര്‍ന്നു.."ഒരു പാട് സ്ഥലവും നല്ല  വീടും ഒക്കെ  ഉണ്ടായിരുന്നതാ...
എല്ലാം പോയി ..പോയതല്ല കൊടുത്തു ..
പെങ്ങമ്മാരെ കെട്ടിച്ചു വിടാത്ത ആങ്ങളമാര്‍ ജീവിക്കുന്നത് തന്നെ ശെരിയാണോ..?
സ്നേഹിച്ച പെണ്ണിന് വേണ്ടി ജോലി കളഞ്ഞ ഞാനല്ലേ യഥാര്‍ത്ഥ  വിഡ്ഢി...? അതെങ്ങനെയനെന്നു ഞാന്‍ ചോദിച്ചില്ല ..ഇതൊക്കെ നുണയല്ലേ (ഞാന്‍ അര്‍ഥം വച്ചു അയാളെ അടിമുടി നോക്കി ..)
സ്നേഹിതന്മാര്‍... അവര്‍ക്ക് സ്നേഹിക്കാന്‍ മാത്രം അല്ലെ പറ്റു,,, ഒരു കയ്‌ സഹായം ...?!!!
പൈസ യുടെ വില സ്നേഹത്തെക്കാള്‍ വളരെ  കൂടുതല്‍ അല്ലെ അത് കൊണ്ടാവും .
ജോലിക്ക്   നോക്കാഞ്ഞിട്ടല്ല .. അത്  കിട്ടണ്ടേ .. തലയില്‍ വര പോലും ഇടതല്ലേ അങ്ങേരു ഭൂമിയിലേക്ക്‌ വിട്ടത് ..
 ആര്‍ക്കും എന്നെ വേണ്ട .ദൈവത്തിനു പോലും ..?
വീട് ജപ്തി ചെയ്തു ,, അത് പിന്നെ അവര്‍ക്ക് അവരുടെ ജോലി ചെയ്യണ്ടേ ,,
 ബന്ധങ്ങള്‍ എന്നൊക്കെ പറയുന്നത് ശെരിക്കും  ബന്ധനം തന്നെയാണ് ഈ ലോകത്തില്‍ ..
നെടു വീര്‍പ്പാനെന്നു   തോന്നുന്നു . അതോ കുടിച്ച വള്ളം തൊണ്ടയില്‍ തടഞ്ഞതാണോ..?
ഈ വിശപ്പ്‌ , വല്ലാത്ത അവസ്ഥയാ ...രണ്ടു ദിവസം ആയി വെള്ളം തന്നെ കുടിക്കുന്നു .. വിശപ്പ്‌ സഹിക്കാന്‍ വയ്യാഞ്ഞിട്ടാ .. കയ്‌ നീട്ടി ഇരന്നു ശീലിച്ചിട്ടില്ല ... അല്ല
നിങ്ങള്‍ക്കൊനും അത് അറിയണ്ടല്ലോ ..? വായില്‍  വെള്ളി കരണ്ടിയുമായി ജനിച്ചവരല്ലേ നിങ്ങള്‍.. ഭാഗ്യവാന്‍ മാര്‍ ..!! "
എനിക്കാണേല്‍ ചിരീം കൂടെ വന്നു .. ഭാഗ്യവാന്‍ മാരെ ..!!!  അതും വെള്ളി കരണ്ടി... ഒരു ചെമ്പു കരണ്ടി പോലും ഞാന്‍ കണ്ടിട്ടില്ല ,,,അപ്പോഴാണ് വെള്ളി..  ഹും  .. !!!! "
അയാള്‍ തുടരുകയാണ് .. 
കാര്യം കഴിഞ്ഞതോടെ  ബന്ധങ്ങള്‍  വേരറ്റു പോയി .. എന്നെ വേണ്ടാതായി  ..
എന്‍റെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്ങില്‍.. ,
എനിക്കൊന്നു പറഞ്ഞു കരയാന്‍ പോലും ആരും ഇല്ല..
ആത്മഹത്യ ചെയ്യാന്‍ എനിക്ക് പേടി ഇല്ല . പക്ഷെ !!!!...അയാളുടെ കണ്ണില്‍നിന്നും  കണ്ണ് നീര്‍ പൊടിഞ്ഞു...
ഇയാള്‍ നുണ പറയുകയാണോ എന്ന് ചിന്തിച്ചിരുന്ന ഞാന്‍ അടര്‍ന്നു വീണ ആ  കണ്ണീരില്‍    അലിഞ്ഞു പോയി ..
മേശയില്‍ കൊണ്ട് വച്ച ഉണ് അയാള്‍ വളരെ വേഗം കഴിക്കുകയാണ് .. എന്‍റെ വിശപ്പ്‌ മുഴുവന്‍ അതോടെ കാറ്റില്‍ പാറി .. വീണ്ടും മറ്റേ  ഇഞ്ചി യെപറ്റി  അറിയാതെ ആലോചിച്ചു പോയി ...!!!
ദൈവമേ  ..ഈ  പട്ടിണിയുടെ കോട്ടിട്ട പരിയായം ആണോ ഇയാള്‍ ...ഇപ്പോള്‍ ഞാന്‍ ലോകത്തുള്ള സകലമാന പട്ടിണി പാവങ്ങളെയും മനസ്സില്‍ ഓര്‍ത്തു പോയി ....
പിരിയാന്‍ നേരം നന്ദിയും കടപ്പാടും നിറഞ്ഞ  മുഖത്തോട് കൂട് എന്‍റെ ചെറിയ കയ്‌ പിടിച്ചു കുലുക്കുമ്പോള്‍ അയാള്‍ പറഞ്ഞു .. ".ഒരു പക്ഷെ എന്‍റെ മരണ വാര്‍ത്ത കേള്‍കുകയാണെങ്കില്‍ മോന്‍ എന്നെ കുറിച്ച്
ഓര്‍ക്കണം, പ്രാര്‍ത്ഥിക്കണം .. കാരണം എന്നെ കുറിച്ച് ഓര്‍ക്കാന്‍ ഈലോകത്തില്‍ ചുരുക്കം ചിലരെ ഉള്ളു ..എന്നെ ഒരു ഭീരു ആയി കാണരുത് എനിക്ക് ചെയ്യാന്‍ ഇനി ഒന്നും ഈ ലോകത്തില്‍ ബാക്കി ഇല്ല . എല്ലാ കടങ്ങളും ഞാന്‍ വീട്ടി  കഴിഞ്ഞു . ദയവു ചെയ്തു ഇത് കടമായി കാണരുത് .. "
ഇപ്രാവശ്യം ഇഞ്ചി മനസ്സില്‍ വന്നില്ല പകരം വീണ്ടും കണ്ണിലേക്ക് ഇരുട്ട് ഇരച്ചു കയറി ...
ഒരു പാട് തത്വങ്ങള്‍  മനസ്സില്‍ ഉണ്ടെങ്ങിലും അതെടുത്തു ആശ്വാസ വാക്ക് പറയുന്നതിന് മുമ്പേ അയാള്‍ നടന്നു തുടങ്ങിയിരുന്നു .. "ജീവിതതിലെക്കയിരിക്കില്ല .. കാരണം പ്രതീക്ഷകള്‍ അസ്തമിച്ചു എന്ന് മുഖത്ത് തന്നെ എഴുതിയിരിക്കുന്നു .
ഇടയ്ക്കു വച്ചു അങ്ങകലെ എത്തി അയാള്‍ തിരിഞ്ഞു നോക്കി .. ഞാന്‍ നോക്കുനുണ്ടോ എന്നാവാം..
ഞാന്‍ അയാളെ തന്നെ നോക്കി നിന്നു ദൃഷ്ടി പദത്തില്‍ നിന്നും മായുന്ന വരെ ..

പുറത്തൊരു അടി .."അളിയാ പാളി .. ഈ ബസ്‌ സ്റ്റാന്ഡ് ന്റെ വടക്ക് വശത്തല്ല ലോ ലപ്പുരത്തെ  ബസ്‌ സ്റ്റാന്ഡ് ന്റെ യാ .. ബാ പോകാം .."

ഒരു പിടി ചോറ് പോലും കളയാതെ  ഇന്നും ചോറ് വിളമ്പി കഴിക്കുമ്പോള്‍ ഞാന്‍ അയാളെ ഓര്‍ക്കും . കാരണം  അയാളുടെ ജീവിതത്തിലെ ചുരുക്കം ചിലരില്‍ ഒരാള്‍ ഞാന്‍ ആണല്ലോ ..

ജീവിചിരുപ്പുണ്ടോ .. അതോ ......

******************************************************

Tuesday, March 9, 2010

Tippu..

ടിപ്പു .. അതാണ് അവന്റ്റെ പേര് .. നിഷ്കളന്ഗത തുളമ്പുന്ന മുഖം ,നല്ല നീണ്ട മൂക്ക് , കറുത്ത മീശ .അത് കുത്തബ് മീനാരിനെ അനുസ്മരിപ്പിക്കും  വിധം നിവര്‍ന്നു നില്‍ക്കുന്നു .വാടിത്തളര്‍ന്ന താമരതണ്ട് പോലെ കിടക്കുന്ന ചെവി .. എല്ലാം ചേര്‍ന്ന് ഒരു കൊച്ചു ഭീകരന്‍  ആള് എന്‍റെ വീടിലെ കാവല്‍ക്കാരന്‍  ആണ് ഇത്  .കിടിലന്‍ നാട്ടു ഡോഗ് .സംഭവം നാടന്‍ ആണ്നെഗിലും ഞങ്ങള്‍ അവനെ വിദേശി ആയിട്ടാണ് വളര്‍ത്തിയത്‌  മാത്രമല്ല അവന്റെ മറ്റും ഭാവവും കണ്ടാല്‍ തോന്നും അവന്‍ പുലി വര്ഖത്തില്‍ പെട്ടതാണെന്ന്  . ഫൈബര്‍ പ്ലേറ്റില്‍ നല്ല ചൂട് ബീഫ് കറി ഉണ്ടെങ്കില്‍ മാത്രം അളിയനെ ചോറുണ്ണാന്‍ വിളിച്ചാല്‍ മതി ,വല്ല പഴകിയ ചോറ് മായി ചെന്നാല്‍ ആദ്യം പ്ലേറ്റില്‍ നോക്കിയിട്ട് അമ്മയുടെ മുഖത്തേക്ക്  ഒരു നോട്ടം ഉണ്ട് " എടുത്തോണ്ട് പൊക്കോണം ...." എന്ന മട്ടില്‍ ... 
ഇനി ഉണ് കഴിഞ്ഞാലോ ..? മെല്ലെ  കാലോക്കെ ചെരിച്ചു ഒരു ഉറക്കം  .. ഒരു നാലഞ്ചു മണിക്കൂര്‍ ...സാധാരണ പട്ടികള്‍ ഒച്ച കേട്ടാല്‍ ചാടി എഴുനെല്കെണ്ടാതാണ്. ഇത് ഒച്ചയല്ല ..ഉരുള്‍ പൊട്ടിയാലും അളിയന്‍ അവിടെ തന്നെ കിടക്കും അതാ ശീലം .. ഞാന്‍ അച്ഛനോട് ചോദിച്ചു ഇതെന്താ ഈ പട്ടി ഇങ്ങനെ ? അച്ഛന്‍ പറഞ്ഞു "ഉച്ച ഉറക്കം അല്ലെ ...പാവം രണ്ടു പ്ലേറ്റ് ചോറ് ഉണ്ടെതാ .. ഉറങ്ങട്ടെടാ .."
എനിക്ക് അങ്ങ് ദേഷ്യം വന്നു .."ഹും അടുത്തജന്മത്തില്‍  എങ്കിലും പട്ടിയായിട്ടു  ജനിച്ചാല്‍ മതിയായിരുന്നു "
അപ്പോള്‍ അച്ഛന്‍ "അന്നും ഞാന്‍ തന്നെ അച്ഛനവണം എന്ന് പറയരുത് .എനിക്ക്  വയ്യ  ഇനി  പട്ടികളുടെ  പുറകെ പോകാന്‍ " .
ടിപ്പുവിന് കാര്യം മനസ്സിലായി എന്ന് തോന്നുന്നു . അളിയന്‍ എന്നെ നോക്കി  " അയ്യേ ..ചമ്മീലെ .  എന്ന മട്ടില്‍ ഒന്ന് മോന്ഗീ ..
കാര്യം ഇതൊക്കെ ആണെങ്കിലും എന്നോട് നല്ല  ഭാഹുമാനവും മതിപ്പും ആണ് ..ബാക്കി വീട്ടില്‍ ഉള്ളവരെ കണ്ടാല്‍ ഓടിക്കും .അമ്മയെ തീരെ ഭാഹുമാനം ഇല്ല ... cheachiye  ആണേല്‍ പറയുകയും വേണ്ട ... ഒരു ദിവസം അടുത്ത വീട്ടില്‍ പോയ അവളെ നമ്മ്മുടെ ഈ മഹത് മൃഖം  രണ്ടു മണിക്കൂര്‍ റബ്ബര്‍ തോട്ടത്തിലൂടെ ഓടിച്ചു ... ഞാന്‍ ഇറങ്ങിചെല്ലുംബോള്‍ ശിഘിരം  ഇല്ലാത്ത മുരിങ്ങ മരത്തിന്റെ മുകളില്‍  ലവള്‍ ..!!  ഇങ്ങോട്ടിരങ്ങടീ... എന്ന സെറ്റപ്പില്‍ താഴെ  ലവനും .. അവളുടെ  ആ  കരച്ചിലും ഇരുപ്പും  ... ഒരുവക മരത്തേല്‍ ഉച്ചഭാഷിണി കേട്ടിവച്ചപോലെ  ഉണ്ടായിരുന്നു  ,. ആ കരച്ചില്‍  നാട് മുഴുവന്‍ കെട്ടു .ഹി ഹി ...
അടുത്ത വീടിലെ കോഴികളുടെയും എന്തിനു  പശുവിനെ വരെ ഈ ശുനകനെ പേടിയാണ് ..
ഒരുദിവസം അച്ഛന്‍  രാവിലെ നോക്കുമ്പോള്‍ സ്ഥിരമായി കോഴിയെ പിടിക്കുന്ന പോക്കന്‍  എന്ന സാധനത്തിനെ പിടിച്ചു ചുറ്റിനും  ചുമ്മാ പ്രദിക്ഷിണം  വച്ച്  കളിക്കുന്നു .. ഉറക്കത്തില്‍ എന്നെ വിളിചെഴുന്നെപ്പിച്ചു കൊണ്ട് പോയി നമ്മുടെ കഥാനായകന് ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തതില്‍ പിന്നെയാണ്  അളിയന്‍ ബോഡി വിട്ടു തന്നത്  കാരണം സാധാരണ അണ്ണാന്‍  വേട്ടക്കു പോകുമ്പോള്‍ അതായിരുന്നു പതിവ് ..പിടിച്ച അണ്ണാന്‍ കുഞ്ഞിനെ വിട്ടു കിട്ടന്നമെങ്ങില്‍ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ അതൊരു നിയമം ആയിരുന്നു .
ഞാന്‍ പുറത്തു പോകുകയനെങ്ങില്‍  ബസ്‌ സ്റ്റോപ്പില്‍ അളിയനും എന്‍റെ കൂടെ കാണും തൊട്ടടുത്തിരുന് ബസ്‌ വന്നു ഞാന്‍ കയറി പോയികഴിഞ്ഞാല്‍ മാത്രമേ സ്റ്റാന്റ് വിടൂ .. പിന്ന ഒരു കറക്കം കഴിഞ്ഞേ വരൂ . വല്ല പെണ് പട്ടികളുടെയും കൂടെ ആയിരിക്കും ..ആ ... ആര്കറിയാം ഞാന്‍  ഇത് വരെ ചോദിച്ചിട്ടില്ല !!
*********************************************************************************
ആ കാലത്ത് കാവ്യാ മാധവന്‍ തിളങ്ങി നില്‍കുന്ന സമയം .. "കണ്ണാരം പോത്തിക്കളിക്കം .. മണ്ണപ്പം ചുട്ടു വിളമ്പാം ...  അവള്‍ മണ്ണപ്പം  കുറച്ചു എന്‍റെ ഹൃധയതിലെക്കും വിളമ്പി എന്ന് തോന്നുന്നു . " ഫുള്‍ ഓഫ് കാവ്യാ മാധവന്‍ ഫാന്‍ .. മഞ്ഞു പോലെ ..മാന്‍ കുഞ്ഞു പോലെ .. ടോസ്തിലെ ഈ പാട്ടും കേട്ടാണ് ഉറക്കം ..
അന്നും പതിവുപോലെ മാന്‍ കുഞ്ഞും മഞ്ഞൊക്കെ കേട്ടു എപ്പോളോ മയങ്ങി .. രാത്രിയുടെ  യാമങ്ങളില്‍ എപ്പോളോ ഞാന്‍ കാല്പനികതയുടെ രാജകുമാരനായി മാറി .. അവള്‍ രാജകുമാരിയും .. അവള്‍ ഉദിച്ചു നില്‍ക്കുന്ന പൂര്‍ണ ചന്ദ്രനെ  ചാലിച്ച്  മുഖത്ത്  തേച്ചു വെളിപ്പിച്ചപോലെ അവള്‍ ജനാലക്കല്‍ നില്‍ക്കുന്നു . പിന്നിലൂടെ ചെന്ന്  അവളറിയാതെ ആ നനുത്ത കരം ഗ്രഹിച്ചപ്പോള്‍ ഉണ്ടായ നാണത്തില്‍ വിടര്‍ന്ന  പുഞ്ചിരി .. പ്രേമം എന്ന ദിവ്യ അനുഭൂതിയെ  കള്ഗമില്ലാതെ സ്വപ്നത്തിലവഹിക്കാന്‍ എനിക്ക് കഴിഞ്ഞു , എത്ര മഹത്തരം . എന്‍റെ വിറയാര്‍ന്ന ചുണ്ടുകളെ അവളുടെ  അഴകാര്‍ന്ന കപോലതിലേക്ക്  അടുപ്പിക്കുമ്പോള്‍  ഒരു  റിയാലിസ്ടിക്  ഫീലിങ്ങ്സ്‌ ഉണ്ടായിരുന്നു  . വളരെ  പതിയെ ഞാന്‍ അവളുടെ കവിളിലും ചുണ്ടിലും  ഉമ്മവച്ചു .. വാര്‍ന്നു വീണ മുടി ഒതുക്കി ഞാന്‍ അവളുടെ  മുഖം എന്‍റെ മുഖത്തോട് ചേര്‍ത്ത് വച്ചു.
പെട്ടന്നവള്‍ നാക്ക്‌ നീട്ടി  നാലു നക്ക്. ഞെട്ടി എഴുനേറ്റു നോക്കുമ്പോള്‍ ആരാ....

ഹി ഹി ഹി ... ലവന്‍  തന്നെ നമ്മുടെ " bow  bow ".. തൊട്ടടുത്ത്‌ കിടക്കുന്നു ... കണ്ണ് തുറന്നു നോക്കിയതും  അളിയന്‍ നാണം കൊണ്ട്  തല താഴ്ത്തുന്നു . പിന്നെ ദേ  വലാട്ടുന്നു , പുതപ്പിനടിയില്‍ തലയിടുന്നു ആകെപ്പാടെ  ഭയങ്കര  ഭഹളം .... ചവിട്ടി അവനെ  താഴെ ഇടുബോള്‍ cheachi  വിളിച്ചു പറയുന്നത് കെട്ടു .. മമ്മീ .. ഇവന്‍ പട്ടീനെ ...."അവള്‍ റൂം രാവിലെ അടിച്ചു വാരാന്‍ വന്നപ്പോള്‍ വാതില്‍ തുറന്നിട്ട്‌ പോയതാണ് പണി പറ്റിച്ചത്...
എന്തായാലും അതില്‍ പിന്നെ എന്നെ കാണുമ്പോള്‍ ടിപ്പുവിന് നാണം ആണ്. ഹി ഹി മാത്രമല്ല കാവ്യാ മാധവന് പകരം വേറെ വല്ലവരും ആയിരുന്നേല്‍  അവനും ,  എന്‍റെ കൂടെ  ഉറങ്ങി അവനും വല്ല ശുനകിയെയും സ്വപ്നം കണ്ടിരുന്നേല്‍  ഞാനും  കുടുങ്ങിയെനേ....കാവിലമ്മ തുണച്ചു ...



**********************************************************************************************

Saturday, February 13, 2010

Oru Valentine Yakshi...








ഇന്ന് Valentine 's   day  ... പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന  സകലമാന  കാമുഖി കാമുഖന്മാര്‍  ആറുമാധിക്കുന്ന ദിവസം ...എന്റ്റെ നാട്ടിലും ഉണ്ട്  ഒരുപാടു പെട്റ്റി കാമുകന്‍ മാര്‍ ... Valentine 's   ഡേ യുടെ  വരവും കാത്തിരിക്കുന്നവര്‍ ... 90 വയസായ വെല്ല്യംമച്ചി ക്ക്  പോലും  ലവന്മാര് പൂ കൊടുത്തു കളയും ... ഭീകരന്മാരനവര്‍  കൊടും ഭീകരന്മാര്‍ .. എന്തിനേറെ പറയണം  കുട്ടികള്‍  വരെ  അന്ന് വളരെ ചെറിയ കാമുകന്മാരാണ് .. എന്തൊരു കഷ്ടം അല്ലെ ..? അമ്മാവന്റ്റെ  മൊനോരുദിവസം
വന്നു അവന്റെ  അമ്മയോട് പറഞ്ഞു ..

അമ്മേ ... എന്റെ ക്ലാസ്സിലെ  നീതുന് എന്നോട്  ലൈന്‍ ആണ് ... അടുത്തിരുന്ന ഞാന്ഞ്ഞെട്ടി ...  ഹേ ..???
ആന്റ്റി ചോദിച്ചു  : അതെന്താ മോനെ അങ്ങനെ ..?

അപ്പോള്‍   LKG യില്‍  പഠിക്കുന്ന അവന്‍  പറയുകയാ .. " ഇന്നവള്‍  എന്റ്റെ കയില്‍ നിന്നും പേന വാങ്ങിച്ചു  ......അത് എന്നോട്  ഇഷ്ടം ഉണ്ടായിട്ടല്ലേ ..? "!!!!!!!! അവിടെ ഒരു   രക്ഷയും ഇല്ല  ആന്റിക്ക് സമ്മതിക്കേണ്ടി വന്നു ...പ്രണയം തന്നെ ...

 പണ്ടുമുതലേ   പ്രണയം എന്ന വാക്ക് തന്നെ വീട്ടില്‍ ആരും പറയാറില്ല ....  പെണ്‍കുട്ടികളോട് മിണ്ടി എന്ന് വീട്ടില്‍  പറയുന്നത് പോലും എനിക്ക് നാണക്കേടായിരുന്നു.... അപ്പോള്‍ ദാ വരുന്നു അടുത്ത ചോദ്യം ... നിനക്ക്  ഉണ്ടോടാ ആരെങ്ങിലും.. ?


 ആന്റിയുടെ  ഹും  എന്ന മട്ടിലുള്ള നോട്ടവും ഇതും    കൂടി ആയപ്പോള്‍ ഞാനാകെ  ഇഞ്ചി കടിച്ചത് പോലെ ആയി ..... 


നമ്മള്‍ പറഞ്ഞു വന്നത്  Valentine 's   day  .. 

കഴിഞ്ഞ  Valentine 's   day  ക്ക്  ഞാന്‍ പുറത്തു പോകാന്‍ ഇറങ്ങുമ്പോള്‍ ആണ്  .. എന്റ്റെ   വല്യമ്മ  ഒരു പൂവും ആയി വരുന്നു ... ആ തോട്ടത്തില്‍ നിന്നോ മറ്റോ പരിച്ചതായിരിക്കും എന്ന് കരുതി ചോദിച്ചു ..
ഇവിടുന്ന ഇത് ...?

ഇതാപ്പുറത്തെ ചെറുക്കന്‍ തന്നതാ ...Valentine 's   day  ..  ഒക്കെ അല്ലെ .?
വീണ്ടും ഞെട്ടി ...

ഇത് കൊണ്ടൊന്നും കഴിഞ്ഞില്ല .....കടയില്‍ നിന്നപ്പോള്‍ ഇതാ വരുന്നു എന്‍റെ പ്രിയപ്പെട്ട സുഹൃത്ത്‌ ...

വന്നപാടെ അവന്‍ പറഞ്ഞു ... അളിയാ എനിക്കവളെ വളക്കണം.... ഈ അവള്‍ എന്നു പറഞ്ഞത് നാട്ടിലെ അറിയപ്പെടുന്ന ഒരു കൊച്ചു സുന്ദരി തന്നെ ... ഒരു അഞ്ചുമണി ആകുമ്പോള്‍ കോളേജ് വിട്ടുവരുന്ന അവളുടെ നടപ്പ് ആരെയും ഹരം പിടിപ്പിക്കുന്ന ഒന്നാണ് .. നാലു   Valentine 's   day  .. കൊണ്ട് അയ്യായിരം പേര്‍ക്ക് കൊടുക്കാനുള്ള ഗിഫ്റ്റ് സ്വന്തമാകിയ അവള്‍ ഒരല്പം അഹങ്കാരിയും ആണ് ... അത് നടപ്പില്‍നിന്നു  വ്യക്തം ... പക്ഷെ ഇതുവരെ ആര്‍ക്കും വീണിട്ടില്ല ..

അവന്‍ പറഞ്ഞു  നല്ല ബെസ്റ്റ് തന്ത്രം വേണം ഇപ്രാവശ്യം വീഴണം .....

കാജ ബീഡി പുകയുന്നത് പോലെ എന്റ്റെ തല പുകഞ്ഞു ....ഒരു അറുപതു ബള്‍ബ്‌ രണ്ടു സൈഡിലും മിന്നി ... കിട്ടി മാരകമായ ഒരു ഐഡിയ ...

" അത് എന്താണെന്നു ഞാന്‍ ഇപ്പോള്‍  പറയുന്നില്ല  നീയൊക്കെ എടുത്തു പ്രയോഗിക്കും  "...ഹും 

രഹസ്യമായി അവന്റെ ചെവിയില്‍ പറഞ്ഞു ... താമര വിരിയുന്നത് പോലെ അവന്റെ മുഖം  തെളിഞ്ഞു വന്നു ....


അത് കേട്ട പാടെ  അവന്‍  പോയി...

പിന്നെ ആരോ പറഞ്ഞറിഞ്ഞു വളക്കാന്‍ പോയ അവനെ  വളവിലിട്ടു വളക്കച്ചവടക്കാരനായ അവളുടെ അച്ഛനും നാട്ടുകാരും വളഞ്ഞിട്ട് തല്ലിയെന്നും.. അവന്റെ നട്ടെല്ല് വളെഞ്ഞെന്നും... അത് മാത്രം അല്ല ..  അടിയുടെ പാരമ്യതയില്‍  .. "ഞാന്‍ മാത്രം അല്ല അവരും ഉണ്ട് എന്ന് പറയുകയും ചെയ്തത്രേ ..."

രണ്ടാഴ്ച എനിക്ക് പനിയായിരുന്നു... കടുത്ത പനി .. ഹ്ഹിഹിഹി പെടിചിട്ട്ടല്ല കേട്ടോ ..അതിനു വേറെ കാരണം ഉണ്ട്...

ഈ ഭഹളം എല്ലാം  കഴിഞ്ഞു വീടിലേക്ക്‌ വരുന്ന വഴി ഇരുട്ടി ... കൂടെ ഒരു കൂടുകാരനും ഞാനും ..പേര് praveen  .

ഇല്ലാത്ത നുണ ഉണ്ടാക്കി പറഞ്ഞു വരുകയാണ് ... നല്ല കാടു പിടിച്ച ഏരിയ  ആണ് .. അങ്ങിങ്ങായി പാല മരം ... ഇടുങ്ങിയ വഴി ... വെളിച്ചം തീരെ ഇല്ല ... ഞങ്ങള്‍ പാട്ടും പടി വരുന്നു ... ആളുകള്‍ അധികം ഇല്ലാത്ത സ്ഥലം ആണ് തിങ്ങി നിറഞ്ഞ റബ്ബര്‍ തോട്ടം ..എങ്ങും ചീവീടിന്റ്റെ  സബ്ദം മാത്രം ...

കുറച്ചങ്ങു എത്തിയപ്പോള്‍ അവന്‍ തുടങ്ങി 


 എടാ ... പെണ്ണായാല്‍ മുട്ടിനു താഴെ തലമുടി വേണം ..

മുറുക്കി ചുവപ്പിച്ചത് പോലെ ഉള്ള ചുണ്ട് വേണം .. അരുമുല്ല പല്ല് വേണം . ...എന്നാല്‍ പിന്നെ ഒരു യക്ഷി തന്നെ ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു .... അവന്‍ തുടര്ന്നു ...


ആ.. അത് തന്നെ  കൊടുക്കുകയനെങ്ങില്‍
ഗിഫ്റ്റ് യക്ഷിക്ക് തന്നെ കൊടുക്കണം.. ഞാന്‍ കൊടുക്കും  എനിക്കരേം പേടിയില്ല ...


എന്നിട്ടൊരു ചിരിയും ...

ഞാന്‍ മൂളുന്നുണ്ട്...  അത്  ഏറ്റു   പിടിച്ചെന്ന പോലെ എവിടുന്നോ ഒരു മൂങ്ങയും ... 

പെട്ടെന്നനത് സംഭവിച്ചു .. വലതു ഭാഗത്തേക്ക്‌  നോക്കിയ അവന്‍ പെടിച്ചൊരു നിലവിളി ....ആയോ..

യക്ഷീ യക്ഷീ ...

അങ്ങോട്ട്‌ നോക്കിയ  ഞാനും  ഞെട്ടി... അതാ തലമുടി അഴിച്ചിട്ടു ഒരു ഭീകര സത്വം ഇരുട്ത്തോടി മറയുന്നു... ഒന്ന് ഞാനും കിടുങ്ങി .....ഓടിവരനെ......... സൌണ്ട് വരുന്നില്ല .. അത് തൊണ്ടയില്‍  തന്നെ കുടുങ്ങി ... പുറത്തേക് വന്നില്ല ...പകച്ചു നില്‍ക്കുമ്പോള്‍ ആണ് ദേ പുറകെ വേറൊരാള്‍.... 

എടാ ...പ്രവീണേ  ...ഞാന്‍ പതിയെ വിളിച്ചു ..   ആരു കേള്‍ക്കാന്‍   .. തിരിഞ്ഞു നോക്കി ...  ദേ കിടക്കുന്നു അളിയന്‍  ബോധം കെട്ടു നിലത്ത്...
 ...

ഇത്തിരി മുമ്പ് യക്ഷിക്ക് ഗിഫ്റ്റ്  കൊടുക്കും എന്ന്  പറഞ്ഞ ആളാണ് ...

ഞാന്‍ സൂക്ഷിച്ചു നോക്കി .... ആ ഇത് അരവിന്ദന്‍ ചേട്ടന്‍  അല്ലെ ?.... ഒരു ചമ്മിയ ചിരിയോടെ പുള്ളി അടുത്ത് വന്നു പറഞ്ഞു ...ഹിഹിഹി  Valentine 's   day  .. ഒക്കെ അല്ലെ മക്കളെ ...ആരോടും പറയേണ്ട ...
ഞാന്പിന്നെ  ആരോടും പറയാന്‍  പോയില്ല.. praveen പോലും അറിയില്ല ... അങ്ങനെ യെക്ഷിക്കഥ നാട്ടില്‍ പാട്ടു ആയി .... 
രണ്ടാഴ്ച   കഴിഞ്ഞപ്പോള്‍ ആരോ ഈ കഥ  എന്നോട് തന്നെ  പറഞ്ഞു . അതില്‍ യക്ഷി അവനു   പൂവിനു പകരം ചുണ്ണാമ്പ് കൊടുത്തത്രേ ....!!!!!


 ഈ നാട്ടുകാരുടെ ഓരോ കാര്യം .....ഹിഹിഹി 







 ..