വെള്ളമുണ്ട്
എന്‍റെ സ്കൂളിലേക്കുള്ള യാത്രാ വണ്ടി നടരാജന്‍ ആയിരുന്നു ,എന്ന് വെച്ചാല്‍ നടന്നു പോവുക എന്ന് ചുരുക്കം . കഷ്ടി അര കിലോമീറ്റര്‍ .അടുത്താണ് സ്കൂള്‍ അതുകൊണ്ട് ബസ്സില്‍ പോകണ്ട . വിശാലമായ പടവും, കവുങ്ങും തോപ്പുകളും , കൊക്കോ മരവും, ജാതിക്കയും പേര മരവും ചേര ഇഴഞ്ഞു പോകുന്നത് പോലെ ഉള്ള തോടും (നീര്‍ച്ചാല്‍ ) , എല്ലാം കൊണ്ടും സമ്പുഷ്ടം .. മഴക്കാലം ആയാല്‍ നാട്ടില്ലുള്ള എല്ലാവരും ഒരു കുഞ്ഞു രജനീകാന്ത് ആണ് . എന്താണെന്നു വെച്ചാല്‍ ആ കാലത്താണ് ഞങ്ങള്‍ നാട്ടുകാര്‍ സ്ലോ motion നില്‍ നടക്കുക . പാടവും പറമ്പും വെള്ളം കയറി ചെളിനിറഞ്ഞു മുഴുവന്‍ അളിപിളി . അങ്ങിങ്ങായി കാണപ്പെടുന്ന ചെറിയ കല്ലിലേക്ക് സസൂഷ്മം ചാടി ചാടി വേണം നടന്നു പോകാന്‍ .മൂന്ന് മിനിറ്റ് കൊണ്ട് പോകേണ്ടത് മുപ്പതു minite എടുക്കും എന്ന് സാരം . രജനികാന്ത് സിനിമയില്‍ വന്നിട്ടാണ് slowmotion ചെയ്യുന്നതെങ്ങില്‍ ഞങ്ങള്‍ നാട്ടുകാര്‍ ജനിച്ചപ്പോള്‍ മുതല്‍ മഴക്കാലത്ത് ഇത് തന്നെ ആണ് പരിപാടി . ഇങ്ങനെ ചാടി ചാടി പോകുന്നത് കാണാന്‍ ഭയങ്കര രസമാണ് .
ഒരു കല്ലില്‍ നിന്നു അടുത്ത കല്ലിലേക്ക് slowmotionil ചാടി ബാലെന്‍സ് പോകാതിരിക്കാന്‍ രണ്ടു കയും ഇരു വശങ്ങളിലേക്കും ഉയര്‍ത്തി "നാന്‍ ഒരു തടവ് ശോന്നാല്‍ എന്ന് കൂടി പറഞ്ഞാല്‍ കറക്റ്റ് ... രജനി തന്നെ !!!!!!!"
ബ്രൌണ്‍ കളര്‍ പാന്റ്സും വൈറ്റ് ഷര്‍ട്ടും ആണ് uniform . അത് വീട്ടില്‍ എത്തുമ്പോള്‍ ബ്രൌണ്‍ ഷര്‍ട്ടും ബ്രൌണ്‍ പാന്റ്സും ആകും .
പെണ്‍ കുട്ടികള്‍ നടന്നു വരുന്നത് കാണാന്‍ അതിലേറെ മനോഹരം. ഒരു കയില്‍ പൂക്കളുള്ള കുടയും മാറോടു ചേര്‍ത്ത് തലമുഴുവന്‍ കുട കംബികള്‍ക്കുള്ളില്‍ ഒളിപ്പിച്ചു ,( ഭയങ്കര ലജ്ജവതികള്‍ അല്ലെ അവിടെയുള്ള സുന്ദരികള്‍ ..)മറു കയില്‍ പാവാടയും വാരി ഒതുക്കി നടന്നു വരുന്നത് കണ്ടാല്‍ ആരായാലും നോക്കി നിന്നു പോകും .അങ്ങനെ നോക്കുന്നവരില്‍ നിന്നും രൂപപ്പെട്ടു വരുന്ന നീണ്ട നിരയില്‍ ഏതാണ്ട് പത്തിരുപതു ആള്‍ക്കാര്‍ ഉണ്ടാകുമായിരുന്നു . ആദ്യം ആദ്യം നോക്കി നില്‍ക്കുന്നത് എന്നേക്കാള്‍ മുതിര്ന്നവരയത് കൊണ്ട് ഞാന്‍ നിര തെറ്റിച്ചില്ല .
വൈകിട്ട് തിരിച്ചു വരുമ്പോള്‍ വല്യമ്മ ചോദിക്കും " നീ ക്ലാസ്സിലെക്കണോ പോയത് അതോ വയലിലെക്കോ ?" . എന്നും ഇങ്ങനെ.
ഒരു ദിവസം മരുന്നു വാങ്ങാന്‍ പോയി തിരിച്ചു വന്ന വല്യമ്മയും വീണു വയലില്‍ ഹിഹി .. അന്ന് ഞാനും ചോദിച്ചു "വയലിലെക്കാണോ പോയത് അതോ :) " .
ഒരു പാട് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഈ വഴിയിലൂടെ നടന്നു പഠിച്ചാണ് ജീവിതവിജയം കയ് പിടിയില്‍ ഒതുക്കിയിട്ടുള്ളത് എന്ന് പഴമക്കാര്‍ പറഞ്ഞു നടന്നിരുന്നു .
അങ്ങനെ പാന്റ്സില്‍ ചെളി പറ്റുന്ന ഈ വന്‍ ദുരന്തം ഒഴിവാക്കാനാണ് ഒരു വെള്ളമുണ്ട് വാങ്ങിയത് . മുണ്ടാകുമ്പോള്‍ ഒന്നും പേടിക്കാനില്ല , പോക്കിയങ്ങു കുത്തി ചുമ്മാ പുട്ട് പോലെ നിവര്‍ന്നു നടക്കാമല്ലോ . അത് മാത്രം അല്ല മുണ്ടിനോട് എനിക്ക് ഒരു പ്രത്യേക മമത തന്നെ ഉണ്ടായിരുന്നു . കാരണം ഭാഹുമാനം കാണിക്കാന്‍ ഏറ്റവും നല്ല ഒരു മാര്‍ഗം മുണ്ട് തന്നെ
ടീച്ചര്‍ എതിരെ നടന്നു വരുമ്പോള്‍ സ്വാഭാവികമായും ചെറുപ്പത്തില്‍ പേടിയില്‍ നിന്നും ഉടലെടുത്തിട്ടുള്ള ബഹുമാനം കൊണ്ട് ചിലപ്പോള്‍ ഞാന്‍ മാത്രം അല്ല മിക്കവാറും എല്ലാ കുട്ടികളും സൈഡില്‍ ഉള്ള മൈല്‍ കുറ്റിയില്‍ നോക്കി, ടീച്ചര്‍ വരുന്നതും കണ്ടില്ല ഈ പോകുന്നത് ഞാനും അല്ല എന്ന മട്ടില്‍ പോകാറാണ് പതിവ് !!!.
എല്ലാവരും പറഞ്ഞു തന്നിടുള്ളത് അധ്യാപകരെ കാണുമ്പോള്‍ വിഷ് ചെയ്യണം സംസാരിക്കണം എന്നൊക്കെ ആണ് .സംസരികാത്തത് പേടി കൊണ്ടാണെന്ന് അവര്‍ക്ക് അറിയില്ലല്ലോ ? മുണ്ടാകുമ്പോള്‍ നോ പ്രോബ്ലം എതിരെ വരുന്ന ടീച്ചറിനെ നോക്കി ഭവ്യമായി ഒന്ന് ചിരിച്ചു മടക്കി കുത്ത് അഴിച്ചിട്ടാല്‍ സംഗതി ഭദ്രം .. ടീച്ചര്‍ ഒരു ഉദാഹരണം മാത്രം . ഇത് പോലെ എത്രെയെത്ര അവരസരങ്ങള്‍....
അതുമാത്രമോ . വൈകുനേരം ഒന്ന് കുളിച്ചു ഒരു മുണ്ടൊക്കെ ഉണ്ടുത്തു മടക്കി കുത്തി നാലും കൂടിയ കവലയില്‍ പോയി നുണ പറഞ്ഞു ഇരിക്കുക എന്ന് പറഞ്ഞാല്‍ വല്ലാത്ത അനുഭവം തന്നെ ആണ് .. അവിടെ നിന്നാണ് പല creativityude യും ആരംഭം .. ഈ ലോകത്തെ സകലമാന കാര്യങ്ങളും അവിടെ ചര്ച്ചചെയ്യപെടും ,വീരപ്പന്റെ വീര ചരിത്രം മുതല്‍ നാട്ടിലുള്ള പെണ്‍കുട്ടികളുടെ എണ്ണം എടുക്കല്‍ ,ഒളിചോടിയവരെ പറ്റിയുള്ള കഥ മേനയല്‍. നാടന്‍ വാറ്റുചാരായം പിടിക്കാന്‍ വരുന്ന exice വണ്ടി കണ്ട് പോലീസ് ആണെന്ന് വിചാരിച്ചു ഓടി കാട്ടില്‍ ഒളിച്ചു ചമ്മിയ ചിരിയും ആയി വരുന്ന ചീടുകളിക്കാര്‍ , യാതൊരു ദുശീലവും ഇല്ലാത്തവരെ പറ്റി അപവാദം പരത്തല്‍ , കാരെംസ് ബോര്‍ഡില്‍ കയാംകളി . വയസ്സായ ആള്‍ക്കാരുടെ കൂര്‍മ ബുദ്ധിയുടെ മാറ്റുരക്കുന്ന ചെസ്സ് കളി ( എന്‍റെ വല്യച്ചന്‍ ഇതില്‍ ഒരു വിദ്വാന്‍ ആയിരുന്നു . തോറ്റു വന്നാല്‍ വല്യമ്മയുടെ കാര്യം കട്ടപ്പൊക ."അങ്ങടില്‍ തോറ്റാല്‍....ഹിഹി ,)പിന്നെ ,വെള്ളമടിച്ചു വരുന്ന പാവം തൊഴിലാളികളുടെ ആത്മരോദനം with തെറി .. തെറിയെന്നൊക്കെ പറഞ്ഞാല്‍ ചില്ലറ തെറി അല്ല . അമ്പരപ്പ് തെറി ,ഒരിക്കല്‍ ഒരു ചേട്ടന്‍ നിര്‍ത്താതെ 10 മിനിറ്റ് നടത്തിയ വാള്‍ പയറ്റൊട് കൂടിയ വാശിയേറിയ വാക്ക് പയറ്റിനിടപറഞ്ഞ തെറിയുടെ അര്‍ഥം തേടി ഞാന്‍ oxford dictionary മുതല്‍ ഇങ്ങോട്ട് കന്നഡ എങ്ങനെ പഠിക്കാം എന്നുള്ള ബുക്ക് വരെ തപ്പി . എവിടെ ..? ഏറ്റവും അടുത്ത് അറിയാവുന്ന കൂടുകരോടും ചോദിച്ചു നോക്കി .അവരൊക്കെ ഒറ്റ മറുപടിയെ paranjollu
"ഭ !!!!" ....
അങ്ങനെ നീളും ..ഒരിടക്ക് ആരോ പറഞ്ഞു പരത്തി പഞ്ചായത്ത് പ്രസിഡന്റിനു വീരപ്പന് മായി അടുത്ത ബന്ധം ഉണ്ടായിരുന്നു അത്രേ !!.
ഇതൊക്കെ കേട്ട് മുണ്ടൊക്കെ ഉടുത്ത് ചിരിക്കുന്ന ചെറുപ്പക്കാരുടെ പട്ടികയില്‍; പിന്നീട് ഞാനും വന്നെത്തി ...
ഒരു മൂന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ തന്നെ വീട്ടില്‍ കൈലി മുണ്ട് ഉടുത് ശീലം ഉള്ളത് കൊണ്ട് എനിക്ക് ചെറിയ ധൈര്യം ഉണ്ടായിരുന്നു . വീട്ടുകാര്‍ പലവട്ടം പറഞ്ഞു , വേണ്ട നീയിപോള്‍ എഴാം ക്ലാസ്സില്‍ അല്ലെ എത്തിയിട്ടുള്ളൂ കുറച്ചു കൂടെ കഴിയട്ടെ എന്ന് .
*********************************************************
ആദ്യമായി സ്കൂളില്‍ വെള്ളമുണ്ട് ഉടുത്ത് പോകുന്നതിന്‍റെ ത്രില്ലില്‍ ആയിരുന്നു ഞാന്‍ .. കുളിച്ചു ഒരു കുറി ഒക്കെ തൊട്ടു one സൈഡ് ബാഗും തോളിലിട്ടു ചാറ്റല്‍ മഴയുണ്ടയിട്ടും കുട നിവര്‍ത്താതെ, മുണ്ടിന്റെ ഒരറ്റം കയില്‍ പിടിച്ചു മന്ദം മന്ദം നടന്നു നീങ്ങുകയാണ് സിഗ്നലും കാത്ത് .cellphone സുലഭം അല്ലാതിരുന്ന ആ കാലത്ത് കൂവല്‍ ആയിരുന്നു സിഗ്നല്‍ .. കൂവലിന്റ്റെ ആഴവും പരപ്പും നോക്കി കൂവിയത് ആരാണ് എവിടെ നിന്നാണ് എന്ന് കൃത്യം ആയി പറയാന്‍ അന്ന് കഴിയുമായിരുന്നു. എനിക്ക് മാത്രം അല്ല ആ വഴിയുള്ള വീട്ടുകാര്‍ക്കും . പലദിക്കില്‍ നിന്നായി കൂവല്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു .പല ഊട് വഴികളില്‍ നിന്നായി എന്‍റെ കൂട്ടുകാര്‍ കവുങ്ങില്‍ തോപ്പില്‍ എത്തിച്ചേര്‍ന്നു .
മുണ്ടുടുത്ത എന്നെ കണ്ട് എല്ലാവരും അഭിനന്ദിച്ചു . പൊട്ടിച്ചിരിയും കളിയാക്കലും അതിലെ മന്ദം മന്ദം നടന്നു നീങ്ങുന്ന പെണ്‍കുട്ടികളുടെ അടക്കിചിരിയും ചാഞ്ഞുള്ള നോട്ടവും പേറി ഞാന്‍ ക്ലാസ്സില്‍ എത്തി . സംഭവ ഭാഹുലം അയ ആ സ്കൂള്‍ ദിനം കഴിഞ്ഞു തിരിച്ചു പോകാന്‍ ലേറ്റ് ആയി .. അന്ന് ക്ലാസ്സില്‍ നടന്ന കോമഡി കളുടെ വിശകലം നടത്തി ഞാന്‍ മെല്ലെ ഒറ്റയ്ക്ക് നടന്നു വരുകയാണ് . ഒരു കയ്യാല ചാടി ഇറങ്ങി തോടിനു കുറുകെ കടന്നു വളവു കഴിഞ്ഞപ്പോല്‍ മുന്നില്‍ ഒരു കെട്ടഴിഞ്ഞ പശു .
ഈ ലോകത്തില്‍ എനിക്ക് ഏറ്റവും പേടിയുള്ള ജീവി എന്ന് തുറന്നു പറയാന്‍ എനിക്ക് തെല്ലും മടിയില്ല . അതിന്റെ ആ വലിപ്പവും കൊമ്പും മൂക്ക് കയറും എന്നെ വല്ലാതെ പേടിപ്പെടുത്തിയിരുന്നു .ഇപ്പോളും ....
രാത്രിയില്‍ വെട്ടമില്ലാതെ എതിലെവേണേല്‍ പോകാം , കടിക്കുന്ന പട്ടിയുടെ മുന്നിലൂടെ നടക്കാം . പക്ഷേ പശു ലവന്‍ കൊടും ഭീകരന്‍ തന്നെ ..
പശു വഴി ക്രോസ് ചെയ്തു നില്‍ക്കുകയാണ് . എന്നെ തന്നെ തുറിച്ചു നോക്കുന്നു .എനിക്ക് പേടിയായി .തിരിഞ്ഞു നോക്കി മൂന്നു പെണ്‍കുട്ടികള്‍ സ്പെഷ്യല്‍ ക്ലാസ്സ് കഴിഞു വരുന്നുണ്ട് . തിരിഞ്ഞു പോകുന്നത് എന്‍റെ അഭിമാനത്തിന് ചേര്‍ന്നതല്ല .ഞാന്‍ പശുവിനെ നോക്കി പേടിച്ചു നില്‍ക്കുന്നത് അവര്‍ കണ്ടു എന്ന് എനിക്ക് മനസ്സിലായി. വീട് തൊട്ടു അടുത്ത് തന്നെ ആണ് . രണ്ടും കല്‍പ്പിച്ചു പശുവിനേം വഴിയും മാറിമാറി നോക്കി ക്രോസ് ചെയ്യുന്ന നേരം ആ പന്നി പശു രണ്ടു ചാട്ടം .. ദേകിടക്കുന്നു ..
എന്‍റെ കണ്ണില്‍ ഇരുട്ട് കയറി . അഡ്രിനാലിന്‍ സിരകളിലേക്ക് ഇരച്ചു കയറി . പേടിച്ചരണ്ട മനസ്സ് എന്നോട് പറഞ്ഞു "പശു കുത്താന്‍ വരുവാ , അഭിമാനം നോക്കി നില്‍ക്കണ്ട സമയം അല്ല ഓടിക്കോ ..."
പിന്നെ ഒന്നും നോക്കിയില്ല നൂറെ നൂറില്‍ പാഞ്ഞു .. എന്‍റെ നിലവിളി മലപ്പുറം ജില്ല വരെ കേട്ട് എന്നാണ് പിന്നെ കേട്ടത് ..
നിലവിളിച്ചു ഓടിവരുന്ന എന്നെ കണ്ടു വല്യമ്മ ആദ്യം ചോദിച്ചത് ഇങ്ങനെയായിരുന്നു ....
"മുണ്ടെവിടെടാ.........."
Kidilan
ReplyDeleteninne eni Rajinikanth ennu vilikkendii varumo???
ReplyDeletepolichu...
ReplyDeleteKollam ....nannayittundu
ReplyDeleteNanni... Nadannu Maranna Vazhikal Veendum Ormipichathinu...
Pinne collegil vannapozo
ReplyDeletemundu poyitt.....hi...hi
@sreenadh hahha thane thanne :)
ReplyDelete