Wednesday, February 15, 2012

ലക്‌ഷ്യം

ഉണര്‍ന്നപ്പോള്‍ ഇരുട്ടില്‍ നടക്കുകയായിരുന്നു .
തെല്ലും ഭയമില്ല കാരണം, ഞെരംബിലെ ചോരയുടെ ചുവപ്പിന് 
മരണത്തിന്‍റെ കറുപ്പിനെ  ജയിക്കാന്‍ പോന്ന വീറുണ്ട്.
മുറുകെ പിടിച്ച തത്വശാസ്ത്രം ഓരോ ശ്വാസത്തിലും
സമത്വം കയ് വരിച്ചിരിക്കുന്നു .
ഒന്ന് തിരിഞ്ഞു നോക്കിയാലോ ..?
വേണ്ട .. മുന്നേറുമ്പോള്‍ തിരിഞ്ഞു നോക്കരുത് എന്ന് ആരോ പറഞ്ഞിരിക്കുന്നു .
ആരാണ് ലക്‌ഷ്യം തിരഞ്ഞെടുത്തു തന്നത് ..അബോധമനസാണോ..?
തീരുമാനിച്ചുറച്ച കാല്‍ വെപ്പുകള്‍ ബോധ മനസ്സിലേക്ക് വിരല്‍ ചൂണ്ടി .
കാതുകളില്‍ കാലൊച്ചകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുവോ .കാത് വട്ടം പിടിച്ചു .
അതെ കാലൊച്ഛയല്ല കാലൊച്ഛകള്‍.. ഒന്നല്ല പത്തല്ല പതിനായിരമല്ല ..!!
ഒരേ ലക്ഷ്യത്തിലേക്ക് കുറെ അധികം ആള്‍ക്കാര്‍. അപ്പോള്‍ തനിച്ചല്ല.
നടത്തം ആവേശമായി മാറി.. വേഗമേറി ..
കിതപ്പ് ദുര്‍ബലപെടുത്താത്ത ശരീരം ലക്ഷ്യത്തെ എന്നിലെക്കടുപ്പിക്കുന്നു.



7 comments:

  1. Replies
    1. നന്ദി രാമചന്ദ്രന്‍ സര്‍ ..!!:)

      Delete
  2. അര്‍ഥമുള്ള വരികള്‍ ... ക്രിയാത്മകമായ ചിന്ത...

    ReplyDelete
    Replies
    1. താങ്ക്സ് ലത്തീഫ്‌ .. :)

      Delete
  3. അപ്രിയാണ് പിടിച്ചില്ല ഈ പോസ്റ്റ് .. അങ്ങേര്ക്കിഷ്ട്ടം എന്തൊക്കെയാണ് എന്ന് ആ ബ്ലോഗ്‌ കണ്ടാല്‍ അറിയാം ..

    ReplyDelete
  4. താങ്ക്സ് മജീദ്‌ക്ക .. :)

    ReplyDelete