Tuesday, July 2, 2013

പുതു യന്ത്രങ്ങള്‍ !

യന്ത്രമില്ലാതൊരു ജീവിതമോ ഇന്നിന് ?
അസാധ്യമെന്നെ പറയേണ്ടൂ !!
വേഗത്തെ കാല്‍ കീഴിലാക്കികൊണ്ടവ
സമയത്തെവരെ ജയിക്കാന്‍ പോന്ന് നില്‍ക്കുന്നു.
ഉറങ്ങാന്‍വരെയോന്നനിവാര്യമത്രേ  !
ചുറ്റിനും യന്ത്രങ്ങള്‍, എന്തിനും യന്ത്രങ്ങള്‍
തിരിച്ചറിയാനും എളുപ്പം,  ഒരൊറ്റനോട്ടം മതി.

വേറെയൊരു യന്ത്രവര്‍ഗമിന്നുണ്ട്
മനുഷ്യ യന്ത്രങ്ങള്‍..
കൊല്ലാനും കൊല്ലിക്കാനും കഴിവുള്ളവ
ചിരിക്കുന്ന മുഖവും കുടിലതയും ക്രൌര്യവുമുള്ളവ
തിരിച്ചറിയാന്‍ ജന്മങ്ങള്‍ വേണ്ടി വരുന്നവ
കൂത്താടിപോല്‍ പെരുകുന്നവ, അതെ
വിശപ്പിന്‍റെ വിളിയില്‍ പിച്ചാത്തിപിടി തപ്പിയ-
പഴമയില്‍ നിന്നും തെന്നിമാറിയൊരു കൂട്ടം

ആത്മസംതൃപ്തിയും പണവുമാണത്രേ ലഷ്യം !
ഹാ യന്ത്രങ്ങള്‍ക്കും  മനസ്സോ .. ?

************************************************************

അനീതിക്കെതിരെ "ചെ" ആകണമെന്നൊരു ശാഠൃവുമില്ല
കോടികളുടെ അഴിമതികേട്ടൂറ്റകൊള്ളുകയും വേണ്ട.
ഓടുന്ന ബസ്സിലെ തേങ്ങുന്ന ശബ്ദം കേട്ടില്ലെന്നും നടിക്കാം
നട്ടുനനച്ച് വിരിയിച്ച പൂവിനെ പിച്ചിചീന്തുകയുമാവാം
പക്ഷെ, ഒന്നറിഞ്ഞുകൊള്‍ക നീ മാറി കഴിഞ്ഞു  യന്ത്രമായി -
മിടിപ്പെന്തെന്നറിയാത്ത മനുഷ്യ യന്ത്രം ....!

പ്രിയ ഐന്റീന്‍ വീണ്ടും ജനിക്കുക ,അല്ലെകില്‍ -
 വേറിട്ട ചിന്തകളെന്നില്‍ നിറക്കൂ
കണ്ടെത്തണം പുതിയ യന്ത്രങ്ങളെനിക്ക്
ചതിയളക്കാനോന്ന്‍ , മതവിഷം ഊറ്റാന്‍ വേറൊന്ന്
നിമിഷസുഖമല്ല സ്ത്രീയെന്നു ഊട്ടിഉറപ്പിക്കാന്‍ വേറൊരെണ്ണം
കരുണ, ദയ , സ്നേഹം ഇവ നിറക്കാനായി ഒന്നും കൂടി
ഒന്നൊന്നായ് കണ്ടു പിടിക്കണമെനിക്ക്
മനുഷ്യരില്‍ മനുഷ്യത്വം തിരിച്ച് കൊണ്ട് വരാന്‍
പുതുയന്ത്രങ്ങള്‍ !

Saturday, June 1, 2013

" ഞാനന്നെ പറഞ്ഞിരുന്നു ...
ഞാനന്നെ കണ്ടിരുന്നു ..
ഇതല്ല ഒത്തുചേര്‍ന്നലിയുന്നകണികകളെന്ന്‍
ഇതല്ല നീ ഞാനിതാണെന്നുതുടങ്ങും ബന്ധമെന്ന്..

അല്ലെങ്കില്‍ എന്തിനീഗോ തമ്മില്‍ ചേര്‍ന്നീടുവാന്‍....
നമ്മളൊന്ന് നമ്മളല്ലേയെന്നുരക്കും നിങ്ങളീ മനുഷ്യര്‍ ഞാനുള്‍പ്പടെ ...
തെറ്റാരിലും വരാം കഴിയണം ക്ഷമിക്കണം ക്ഷമിച്ചതളക്കണം..
ക്ഷമിച്ചത് എന്‍ ക്ഷമ കരുണ, എന്നുതോന്നീടുന്നവന്‍ ജീവിക്കവേണ്ടനീ പുലബേണ്ടയൊന്നുമേ .... !! "

Thursday, March 14, 2013

വാശി

വാശിപിടിക്കരുതെന്നമ്മ
നല്ലതല്ലന്ന് കണ്ണുരുട്ടികൊണ്ടച്ഛന്‍
ഒന്നിനോടുമരുതെന്നു വല്യമ്മ
എന്തിനീവാശിയെന്ന് ചേച്ചി
നല്ലകുട്ടിയല്ലേയെന്നമ്മാവന്‍
വടിയെടുക്കട്ടെയെന്ന് വെല്യച്ഛന്‍
നൊന്ത മനസ്സും കലങ്ങിയ കണ്ണുമായി ഞാന്‍

പതിയെ ചൊല്ലിപഠിപ്പിച്ചത് മായാതെ നിന്നു
അനുസരണ ബാല്യത്തിലെവിടെയോ അതുപെക്ഷിച്ചു.
പോയ്മറഞ്ഞു വാശി, മറയും മുന്നേ വേലിയും കെട്ടി
ആഗ്രഹങ്ങള്‍ക്ക്ചുറ്റും ഒരു കമ്പി വേലി
ഒന്നിനോടുമില്ല വാശിയിപ്പോള്‍ - നല്ലത്
മനസ്സില്‍ നന്മ കുന്ന് കൂടിയിരിക്കുന്നു.
പക്ഷെ ജയിക്കാനറിയില്ല ഒന്നിനോടും.
വാശി പണ്ടേ പോയ്‌മറഞ്ഞിരുന്നല്ലോ ..!