Tuesday, February 21, 2012

തീ

" മിടിക്കുന്ന ഹൃദയം പണയം വെച്ച് പ്രണയമെടുത്തു.
കടം കൊണ്ട പ്രണയം പിന്നെയെന്നിലൊരു  തീയായ് മാറി.
ചിന്തയില്‍ , നിദ്രയില്‍ , ശ്വാസത്തില്‍ , സിരകളില്‍
ആര്‍ക്കും കെടുത്താന്‍ കഴിയാത്തവിധം അതാളിപടര്‍ന്നിരിക്കുന്നു .
ഒരിക്കലാ തീ  ജ്വാല വെടിയും, ഇരുട്ടിനെ കൂട്ട് പിടിക്കും  -
ആരെയും വേദനിപ്പിക്കാതെ തന്നെ കെട്ടടങ്ങും
അന്ന് പണയം വെച്ച ഹൃദയം ഞാനറിയാതെ മിടിപ്പോഴിയും. "



12 comments:

  1. ഉദാത്തം.. അവര്ന്നനീയം .. ആശയ സമ്പുഷ്ട്ടം... അരെ വാഹ്ഹ

    ReplyDelete
    Replies
    1. കൊടുംങ്കാറ്റ്ടിച്ചു .. !! ഊതിയതാണ് അല്ലെ ദിനേശാ :ഡി

      Delete
  2. പ്രപഞ്ച സത്യങ്ങളെയും മിഥ്യകളേയും ഒരുപോലെ ഉൾവാഹിച്ച കവിത !!
    ഇനിയും എഴുതൂ.... നിർത്തരുത്.

    ReplyDelete
    Replies
    1. എന്റെ ഫായി കണ്ണ് നിറഞ്ഞു .. താങ്ക്സ് !!

      Delete
  3. ആര്‍ക്കും കെടുത്താന്‍ കഴിയാത്തത്രമാത്രയിലായതിനാകാരം...
    പിരിച്ചെഴുതിയാല്‍ ..ഈ കഴിയാത്തത്ര മാത്രയില്‍ അതിനാകാരം...എന്നല്ലേ
    എന്താ ഈ "മാത്രയില്‍ " എന്ന് ഉദ്ദേശിച്ചിരിക്കുന്നത് . മാത്രയെന്നാല്‍ നിമിഷം, തീരെ കുറഞ്ഞ അളവ്, എന്നൊക്കെയാണ് .. തീരെ ചെറുതാവുമ്പോള്‍ കെടുത്താന്‍ എളുപ്പമല്ലേ

    ReplyDelete
    Replies
    1. ഇവിടെ ഞാന്‍ മാത്രക്ക് അളവ് എന്ന അര്‍ഥം ആണ് കൊടുക്കാന്‍ ഉദേഷിച്ചേ സുനില്‍ അണ്ണാ ..!! :) ഈ പ്രയോഗം തെറ്റാണോ ..?

      Delete
    2. ചൂണ്ടി കാണിച്ചതിന് നന്ദി .. തിരുത്താം ..!! :)

      Delete
  4. kalakki,,, nannayittund,,,meaningful.... ithu 2 kuppi kallinte purathu kochiyile local gundakal parayunnathalla,, kalakki ennu paranjal kalakki,,, :)

    ReplyDelete
    Replies
    1. മതിയളിയ .. മതി .. ഈയുള്ളവന്‍ ധന്യനായി ..!!

      Delete
  5. ശെരിക്കും കരഞ്ഞുപോയി ..

    ReplyDelete
  6. സലിം കുമാറിന്റെ ഭാവത്തില്‍ വായിക്കുക .

    മിസ്റ്റര്‍ കവി താങ്കള്‍ ഹൃദയം പണയം വച്ചാണല്ലോ പ്രണയം വാങ്ങിയത് .
    പണയം വച്ച പണം തീരുമ്പോള്‍ പ്രണയം തീരും .
    പണം തീര്‍ന്നാല്‍ പിന്നെ ഹൃദയം തിരിച്ചെടുക്കാന്‍ പറ്റില്ല.. അപ്പോള്‍ ഹൃദയം ആര്‍ക്കു വേണെമെങ്കിലും ലേലത്തില്‍ എടുക്കാം .
    എങ്ങനെയുടെന്റെ ബുദ്ധി ഭു ഹ ഹ അഹ ഹ

    ReplyDelete