Tuesday, October 25, 2011

മുറ്റ് നാടന്‍ പാട്ട്...ബൈ എല്‍ കെ എസ് [ LKS ]

കഴിഞ്ഞ ദിവസം അവിചാരിതമായി മിസ്റ്റര്‍ എല്‍ കെ എസ്സിനെ കാണുവാന്‍  ഇടയായി .. കനത്ത ജോലി തിരക്കില്‍ പോലും അദ്ധേഹത്തിന്റെ ഒരു കയ്‌ കവിത എഴുതുക ആയിരിക്കും എന്ന്  നേരത്തെ കേട്ടിട്ടുണ്ടെങ്ങിലും ആ നഗ്ന സത്യം നേരിട്ട് കാണാന്‍ അന്നാണ് ഭാഗ്യം സിദ്ധിച്ചത് .. മാത്രമല്ല എന്തൊരു ചൈതന്യമാണ് ആ മുഖത്ത് ആരും കോരി കൊണ്ടടി... കോരി തരിച്ചു പോകും ..
സംസാരിച്ചു പത്തു മിനിട്ടിനുള്ളില്‍ അദ്ധേഹത്തിന്റെ അവ്യക്തവും ആഴമേറിയതും ആരെയും അമ്പരപ്പിക്കുന്നതുമായ  ആ പാണ്ടിത്യം ഞാന്‍ തിരിച്ചറിയുകയുണ്ടായി .. വിക്ജാനത്തിന്റെ കൊച്ചു ഡിക്ഷനറി തന്നെ  .പുതിയ നാടന്‍ പാട്ടിനെക്കുറിച്ച് ചോദിച്ചതും വാചാലനായി ഇപ്രകാരം ആ മഹാത്മാവ് പറയുകയുണ്ടായി ..

" വേണു ....
പെട്ടെന്നാരുന്നു അത് സംഭവിച്ചത് പിന്നെ ഒന്നും ഓര്‍മയില്ല . ഒരു അന്തലാരുന്നു .. തൂലിക ചലിച്ചു കൊണ്ടേ ഇരുന്നു .. ഏതോ ലോകത്തായിരുന്നു ഞാന്‍ . അവിടെ ഒഴുകി നടന്നു.. എഴുതി തള്ളുകയായിരുന്നടെ.. ഞാന്‍ "

ഒരു സംഗം ആളുകള്‍ നിര്‍ബന്ധിച്ചു എഴുതിച്ചതല്ലേ എന്ന എന്‍റെ ചോദ്യത്തിന് വ്യക്തമില്ലയ്മയുടെ അങ്ങേ തലയിലൂടെ ആയിരുന്നു മറുപടി. കൂടെ രണ്ട് ശ്ലോകവും ...  കാട്ടകട പനച്ചൂരാന്‍ തുടങ്ങിയ പുതിയ കവികളെ കുറിച്ച് ചോദിച്ചതും അദ്ദേഹം പൊട്ടിത്തെറിച്ചു .. അദ്ധേഹത്തിന്റെ കവിത വായിക്കാന്‍ കൂട്ടാക്കാത്ത ഒരാളുടെ കവിതയും ,കവിയെയും പറ്റി മിണ്ടരുതെന്ന് താക്കീതും തന്നു ..ടാറ്റ പറഞ്ഞു പിരിയുമ്പോ ചായേം ബീടീം വാങ്ങാന്‍  പത്തു രൂപ കടം മേടിക്കാന്‍ തെല്ലും മടികാണിക്കാതെ അദ്ദേഹം ഇപ്രകാരം ലേറ്റസ്റ്റ് ആപ്തവാക്യം ഉരുവിട്ടു.

" അറിഞ്ഞു വായിക്കൂ ... വായിച്ച് അറിയൂ..."
 
നിങ്ങള്‍ക്കായ്‌ എല്‍ കെ എസ്സിന്റെ ഏറ്റവും പുതിയ നാടന്‍ ശീലുകള്‍ ഇതാ  ..



"മഴ പെയ്തു കൂര കിനിഞ്ഞാലും പെണ്ണെ  മനം നൊന്ത് കണ്ണ് കിനിയരുതെ..
അരിമണി ഒരു തരിയും ഇല്ലേലും പെണ്ണെ മിണ്ടാതിരിക്കല്ലേ പൊന്നെ എന്‍ കണ്ണേ ..
ഉടയാടയെതുമേ ഇല്ലേല്ലും പെണ്ണെ വെണ്‍ പട്ടിന്‍ ചേല് നിനക്കല്ലേ പെണ്ണെ ..
വയ്യാതെ ഇരുള്‍ വീഴും നേരം ഞാന്‍ എത്തുമ്പോള്‍ 
കോലായില്‍ ഏകയായ്  തലചായ്ച്ചും   കൊണ്ടെന്നെ -
കാത്തു നില്‍ക്കുന്നൊരു പ്രേയസിയെ നിന്നെ ഓര്‍ക്കാത്ത നേരം എനിക്കില്ല പെണ്ണെ ..
പാതിരാ നേരം വഴി വെട്ടമെകുന്ന ചന്ദിരനെക്കാളും ചന്തം തുളുമ്പുന്ന -
കൂട്ടിനായ്‌ മാലോകര്‍ നേദിച്ചു തന്നൊരു കൃഷ്ണ തുളസി കതിരല്ലേ നീ പെണ്ണെ ..

ഏകനായ് നിന്നൊരു നേരം ഞാന്‍ കണ്ടൊരു സ്വപനത്തില്‍ ദേവത നീയല്ലേ പൊന്നെ  ..
നിന്‍ കൂടെ വാഴുവാന്‍ ഈ ജന്മം പോരായ്കില്‍ ഒന്നുണ്ട് കേള്‍ക്കു നീ കണ്ണേ ..കരളേ 
വരും ജന്മം നായയായ് മാറുകിലെങ്ങിലും നിന്‍ വീട്ടു പടിക്കല്‍ ഞാന്‍ കാവല്‍ നില്‍ക്കും ...!!"

1 comment:

  1. ഈ നാടന്‍ ശീലുകള്‍ ഈണത്തില്‍ പാടാന്‍ താങ്കള്‍ക്കൊരവസരം തരാം.
    ഖത്തര്‍ ബ്ലോഗ്‌ മീറ്റ് (2012)ന്റെ സംബന്ധിച്ച് സംസാര്‍ക്കുവാന്‍ ഉള്ളതിനാല്‍ ദയവായി എത്രയും പെട്ടെന്ന് താങ്കളുടെ ഈമൈല്‍ ഐടിയും ടെലഫോണ്‍ നമ്പരും അറിയിക്കാന്‍ അപേക്ഷ

    ഇസ്മായില്‍ കുറുമ്പടി (തണല്‍)
    shaisma@gmail.com

    ReplyDelete