യുവജനോത്സവം ഒരു ഹരമായിരുന്നു . ഗ്രൂപ്പ് തിരിഞ്ഞുള്ള വാശിയേറിയ അങ്കം വെട്ട്. കഴിഞ്ഞ തവണ തറ പറ്റിച്ച ഗ്രൂപിനെ മറികടന്നു പട്ടം കരസ്തമാകാന്‍ എല്ലാ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളും സ്വന്തം കഴിവുകള്‍ ഊതി കാച്ചി പെരുപ്പിച്ചു മാറ്റുരക്കുന്ന ദിനങ്ങള്‍ . ഒന്‍പതില്‍ പഠിക്കുന്ന കാലം ആയിരുന്നു അത് . എട്ടു മുതല്‍ പത്തു വരെ ഇ ഡിവിഷന്‍ ഉള്ള ഒരു സ്കൂളില്‍ ആയിരുന്നു പഠനം . കഷ്ടി അഞ്ഞൂറോളം കുട്ടികള്‍ എല്ലാവര്ക്കും എല്ലാവരെയും പരിചയം എല്ലാവരും കൂട്ടുകാര്‍ .. എന്നാ യുവജനോത്സവ കാലം വന്നാല്‍ കളി മാറി .. അകെ ഉള്ള മൊത്തം കുട്ടികളെ നാലു ഗ്രൂപ്പ് ആയി തിരിക്കും റെഡ് ബ്ലൂ ഗ്രീന്‍ യെല്ലോ .. പിന്നെ ഒരു മാസക്കാലം കനത്ത പരിശീലനം .. തൊട്ടടുതിരിക്കുന്നവനെ പോലും കൂട്ടി ഇടിച്ച മിണ്ടത്തില്ല ഗ്രൂപ്പ് രഹസ്യം ചോര്‍ന്നലോ.. പിന്നെ ഗ്രൂപ്പ് ലീഡര്‍ കല്‍പ്പിക്കും ബാക്കി ഉള്ളവര്‍ അനുസരിക്കും. ജയിച്ചു വരുന്ന ഗ്രൂപ്പിലെ ആള്‍ക്കാര്‍ കലാ പരിപാടി കഴിഞ്ഞ പുലികള്‍ ആകും . ബാക്കി ഉള്ളവരെ മുഴുവന്‍ ഒരു പുച്ഛം. അത് ആണായാലും പെണ്ണായാലും എല്ലാം കണക്കാ . എന്നാടാ നോക്കുന്നെ പോടാ പോടാ ഞങ്ങളോട് കളിച്ച ഇങ്ങനെ ഇരിക്കും .എന്നൊരു മുഖ ഭാവം .. തോറ്റവര്‍ ഒന്നും മിണ്ടാന്‍ നില്‍ക്കുവേല .. യൌവജനോത്സവമോ ദതെന്താര് എന്നാ സെറ്റ്‌അപ്പില്‍ ഇങ്ങനെ നടക്കും . പിന്നെ എല്ലാം മറക്കാന്‍ ശ്രെമിക്കും അല്ലാതെ എന്തോ ചെയ്യാന്‍ . അടുത്ത പ്രാവശ്യം എടുത്തോളാം എന്ന് മനസ്സില്‍ വെല്ലു വിളി നടത്തി ഒരു ചിരി ഒക്കെ ചിരിച്ച്..
കൂടെ പഠിച്ച ഒരു സുഹൃത്ത് ഒരിക്കല്‍ രാത്രി സ്വപ്നത്തില്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു കരഞ്ഞു
" ഉണ്ണി തോറ്റമ്മേ ..വീണ്ടും ഉണ്ണി തോറ്റു "...
അത് കേട്ട് അച്ഛനും അമ്മയും ഞെട്ടി .. പഠനത്തില്‍ മുന്നോക്കം ഉള്ള ഇവന്‍ പിന്നോക്കം ആയോ എന്നോര്‍ത്ത് ഹൃദയം വിങ്ങി .. അവരുടെ ഹൃദയ മിടിപ്പ് തായമ്പക പോലെ ആയത്രേ ..
രാവിലെ ആയപ്പോ ആണ് കാര്യം പിടി കിട്ടിയെ ഈ യുവജനോത്സവം ആണ് വില്ലന്‍ .
ഞാന്‍ ബ്ലൂ ഗ്രൂപ്പില്‍ ആയിരുന്നു . അമ്മച്ചിയാണേ ഇതേ വരെ ഞാന്‍ ഉള്ള ഒരു ഗ്രൂപും ഇതേ വരെ കപ്പില്‍ മുത്തമിട്ടിട്ടില്ല.. എന്താണോ എന്തോ ..
എങ്ങനെയും പോയന്റ് കരസ്ഥമാക്കുക ഇതാ ലീഡര്‍ മാരുടെ ഒറ്റ വിചാരം .. കണ്ണി കണ്ടവമാരെയും അവളുമാരെയം ഒക്കെ കണ്ടു സമ്മതിപ്പിച്ചു ഓരോ പരിപാടിക്ക് പേര് കൊടുക്കും .. എന്‍റെയും പേര് കൊടുത്തിട്ടുണ്ട് .. നമ്പര്‍ വിളിക്കുമ്പോ മുങ്ങുന്ന പല കുട്ടികളേം ഭീഷിണി പെടുത്തി ഒക്കെ ആണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് . അങ്ങനെ പേര് കൊടുത്തു കൊടുത്തു അവസാനം നാടകത്തിന് ആളില്ല .. പെട്ടില്ലേ പത്തു പോയന്റ് ദ്ധിം എന്ന് പറഞ്ഞങ്ങു പോകും ..
കനത്ത ചര്‍ച്ച നടക്കുന്നു .. ചിലര്‍ അങ്ങോട്ടും ഓടുന്നു കുറെ പേര്‍ ഗാഡമായ ചിന്തയില്‍ മുഴുകുന്നു . ചുമ്മാ ആള്‍ക്കാരെ തിരക്കാണെന്ന് കാണിക്കാന്‍ .... അല്ലാതെന്ത് .അങ്ങനെ കുറച്ചു പേരുടെ പേര്‍ ലീഡര്‍ അനൌണ്‍സ് ചെയ്തു അതില്‍ ദെ എന്റെ പേരും ..
അല്ല അത് വേണോ .. ഞാന്‍... അത് പിന്നെ... അതായത് .... എന്നൊക്കെ പറഞ്ഞു ഒഴിയാന്‍ നോക്കി .. അപ്പൊ വന്നു ഒരു കമന്റ്
നീയല്ലേ കഴിഞ്ഞ വര്ഷം തീപോരിയില്‍ നിന്ന് എന്ന നാടകത്തില്‍ അഭിനയിച്ചത് ..
അത് വേറെ അക്രമം നാടകം കഴിഞ്ഞു കാണികള്‍ കയ് അടിക്കാന്‍ വരെ മറന്നു പോയി .. വേറെ ഒന്നും അല്ല എന്നാ ചെയ്യണ്ടേ എന്നറിയാതെ അകെ പരിഭ്രന്തര്‍ ആയി പോയി പാവങ്ങള്‍ . പിറ്റേ ദിവസം ഹെഡ് മാസ്റ്റര്‍ അസംബ്ലിയില്‍ പറഞ്ഞത്രേ രണ്ടു അറ്റാക്ക് വന്ന അദ്ധേഹത്തിനു മൂന്നാമത് ഒരണ്ണം വരാതിരുന്നത് ദൈവ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ആണെന്ന് .. ഭാഗ്യത്തിന് ഈ വാക്യം ആ അധ്യാപകന്റെ മുഖത്ത് നിന്ന് കേള്‍ക്കാന്‍ എനിക്ക് ഭാഗ്യം ഉണ്ടായില്ല . തന്ത്ര പരമായി ലീവ് എടുത്തു കളഞ്ഞു. അത് നന്നായെന്നു പിന്നെ തോന്നി അല്ലെ പുള്ളി മണി അടിക്കുന്ന ഇരുംബ് കൊണ്ട് തലക്കടിചെനെ. വര്‍ഗീയതെയെ വരച്ചു കാണിക്കുകയും അതിനെതിരെ ശക്തിയായി അപലപിക്കുകയും ചെയ്യുന്നതായിരുന്നു ആ നാടകത്തിന്‍റെ ഇതി വൃത്തം .. ഞങ്ങള്‍ നാടകം കളിച്ചു വന്നപ്പോ കനത്ത വര്‍ഗീയത നാട്ടില്‍ ഉണ്ടായെന്നും ഇനി മേലാല്‍ ഇത്തരം കോമാളിത്തരങ്ങള്‍ കാണിച്ച ചുട്ട പിട കൊടുക്കുമെന്നും പല പെരന്റ്സും വന്നു പറഞ്ഞു പോയതായി പ്യുണ്‍ പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോ പറഞ്ഞു ..
സീനിയര്‍ മാരൊക്കെ കുറെ ഉണ്ട് .. എന്നാലും മുന്‍കാല പരിചയം വെച്ച് എന്നെ ലവന്മാര്‍ നായകന്‍ ആക്കി .. നാടകത്തിന്‍റെ പേര് സ്പാര്‍ട്ടകസ്.. അടിമത്വതിനെതിരെ പോര്‍ വിളി നടത്തുന്ന ധീര നായകന്‍ . സ്പാര്‍ട്ടകസ് എങ്ങാനും ഇത് അറിഞ്ഞാരുന്നെ പുള്ളി കടല് നീന്തി വന്നു അടിചെച്ചു തിരിച്ചു നീന്തിയേനെ .. ലൂക്കില്‍ അല്ലളിയ പെര്ഫോര്‍മെന്‍സ് അതാണ് കാര്യം എന്നുള്ള പ്രോത്സാഹനം ഒക്കെ കേട്ടപ്പോ ഞാന്‍ കരുതി എന്നെ പിന്നെ സ്പാര്‍ട്ടകസ് എങ്കില്‍ സ്പാര്‍ട്ടകസ് ..
എന്നും വൈകിട്ട് പ്രാക്ടീസ് ആണ് .. നാടകത്തില്‍ രാജാവും പടയാളികളും തടവുകാരും ഒക്കെ ആയി ഒരു എട്ടു പത്തു ആള്‍ക്കാര്‍ ഉണ്ട് .. ഡയറക്റ്റ് ചെയ്യുന്നത് എന്റെ ഒരു വേണ്ടപ്പെട്ട സീനിയര്‍ ആണ് . പുള്ളി പറയുന്ന എന്നതന്നു പുള്ളി കുറച്ചു കഴിഞ്ഞ ഞങ്ങളോട് ചോദിക്കും അത്ര ഭയങ്കര ഡയറക്റ്റ് ആണ് ഡയറക്റ്റ്ടുന്നെ.. നായകന്‍ ഞാന്‍ ആയതു കൊണ്ട് എന്നെ ഡയലോഗ് പഠിപ്പിക്കാന്‍ ഇരുത്തിയിട്ട് എന്നും ലവന്മാര്‍ മുങ്ങും .. നാടകം തലയ്ക്കു പിടിച്ചത് കൊണ്ട് ഞാന്‍ പിന്നെ തിരഞ്ഞു പോയില്ല .. ഒരു ദിവസം ഞാന്‍ പോയി നോക്കുമ്പോ രാജാവും ഡയറക്റ്റ് ചെയ്യുന്നവനും കൂടെ പെണ്‍കുട്ടികളുടെ ഒപ്പന കാണുന്നു .. പുതിയ സ്റെപ് പഠിപ്പിക്കുന്നു . ലാസ്യം പോരെന്നു പറയുന്നു അകെ പുഷ്പിക്കല്‍.. അതും എതിര്‍ ഗ്രൂപ്പിലെ പെണ്‍കൊടികളുടെ കൂടെ .. വേറെ ഒരുത്തന്‍ ഒരുത്തന്‍ ഗ്രൂപ് ഡാന്‍സ് ന്റെ ടാപ്പ് റെകോര്‍ഡ്ടാര്‍ ഓഫ് ചെയ്തു ലവന്‍ പാടി കൊടുക്കുന്നു . മറ്റൊരുത്തന്‍ ഒരു പെണ്ണിനോട് മൈം പോലെ എന്തൊക്കെയോ ആന്ഗ്യം കാണിക്കുന്നു .. എന്റെ നോട്ടത്തിന്റെ തീക്ഷണത മനസ്സിലായത് കൊണ്ടെന്നോണം സീനിയര്‍ അടക്കം എല്ലാവരും പെട്ടെന്ന് തന്നെ വലിഞ്ഞു വന്നു .. എല്ലാ ദിവസവും ഇതേ പോലെ അലമ്പ് .. അങ്ങനെ പെര്ഫോര്‍മസ് ഡേ വന്നു അടുത്തു.. മേയ്ക് അപ്പ് ഒക്കെ ചെയ്തു അവസാന രിഹെര്സല്‍ തുടങ്ങി,. ദെ എല്ലാ എണ്ണവും എന്തെക്കെയോ പറയുന്നു .. താനാരാണെന്ന് തനിക്കരിയാന്‍ പാടില്ലെങ്ങില്‍ എന്ന അവസ്ഥയായി. സംവിധായകന്‍ തലയ്ക്കു കയ്യും വെച്ച് ഇരിക്കുന്നു .. മറ്റു ഗ്രൂപ്പില്‍ ഉള്ള നാടകം നടന്നു കൊണ്ടിരിക്കുകയാണ് .. നല്ല കയ് അടി ഉയന്നു കേള്‍ക്കാം .. അടുത്തത് ഞങ്ങള്‍ ആണ് ..
മുങ്ങിയാലോ .. സംവിധായകന്‍ ദീന രോദനം പോലെ പറഞ്ഞു .. പുള്ളി ഈ നാടകത്തില്‍ ഒരു പ്രധാന റോളില്‍ ഉണ്ട് താനും .. സൂത്ര ധാരനും പുള്ളി ആണ് ..
നടക്കും എന്ന് തോന്നുന്നില്ല ചേട്ടാ എല്ലാരും മേയ്ക് അപ്പ് ഒക്കെ ഇടുന്നത് കണ്ടതാ പ്രത്യേകിച്ചു റെഡ് ഗ്രൂപ്പിന്റെ ലീഡര്‍ രാജി .. എന്ന് ഏതോ ഒരു അലവലാതി ..
സത്യം പറയട നീയും രാജിയും തമ്മില്‍ - നാടകത്തിലെ ടയലോഗ് കാച്ചുന്ന പോലെ ഒരു ശബ്ദം മുഴങ്ങി .. പിന്നെ മുട്ടന്‍ അലംബ് അവളെ നോക്കിയാ കയ് വെട്ടും എന്ന് വേറെ ഒരുത്തന്‍ .. അകെ അമ്പരപ്പ് അവസ്ഥ ,, എനിക്കണേ കയ്യും കാലും കൂടെ ആലില പോലെ വിറക്കുന്നു .. എല്ലാം കഴിഞ്ഞപോളെക്കും ഞങ്ങളുടെ ചാന്‍സ് എത്തി ,, രണ്ടും കല്‍പ്പിച്ചു കേറുക തന്നെ .. കൂടി നില്‍ക്കുന്ന അഭ്യുദയ കാംഷികള്‍ തള്ള വിരല്‍ ഉയര്‍ത്തി കാണിച്ചു എങ്ങനെ ശബ്ദം പുറപ്പെടുവിച്ചു " ഉം " " ഉം " " ഉം "...
മൂന്ന് രംഗങ്ങള്‍ അന്ന് നാടകത്തിന് സൂത്രധാരന്റെ പാര്‍ട്ട് കഴിഞ്ഞാല്‍ കഥ തുടങ്ങുകയായി തടവറയില്‍ അടിമകളുടെ കൂടെ പീഡനങ്ങള്‍ ഏറ്റു വാങ്ങുന്ന സ്പാര്‍ട്ടകസ് .. കര്‍ട്ടന്‍ ഉയര്‍ന്നു ഗംഭീര ശബ്ദത്തില്‍ അനൌണ്‍സ് മെന്റ് കലക്കി .. കര ഗോഷങ്ങള്‍ ഉയര്‍ന്നു താഴ്ന്നു വരാനിരിക്കുന്ന ഭീകരത അറിയാതെ .
ടയലോഗ് തെറ്റിയ പറഞ്ഞു തരാന്‍ പുറകില്‍ ആളുണ്ട് സൂത്രധാരന്‍ തന്നെ ആണ് അതിന്റെ ചുമതല .. നാടകം തുടങ്ങി ,,കടല് പോലെ മുന്നില്‍ ആള്‍ക്കാര്‍ .. അധ്യാപകര്‍ കുട്ടികള്‍ രെക്ഷിതാക്കള്‍.. നാക്ക് മരവിക്കാന്‍ തുടങ്ങി തൊണ്ടയില്‍ ഒരിറ്റു വെള്ളം ഇല്ല ... ആകപ്പാടെ ഒരു ശൂന്യത .. ഞാന്‍ നോക്കുമ്പോ കൂടെ ഉള്ള സഹ ആര്‍ടിസ്റ്റ് മാരെല്ലാം തറ പന പറഞ്ഞു കളിക്കുന്നു .. ഏതാണ്ടോക്കെയോ പറയുന്നു ആരാ ടയലോഗ് പറയണ്ടേ എന്നോ ..ആര്‍ക്കറിയാ എന്താണോ എന്തോ ..എന്നൊക്കെ
ഞാന്‍ ഞെട്ടി .. അതിലും ഞെട്ടിച്ചു കൊണ്ട് കര്‍ട്ടന്‍ വീണു .. നാടകത്തിന്റെ രുള്‍ അനുസരിച്ച് മൂന്നു വട്ടമേ കര്‍ടന്‍ ഇടാവു .. ഇതിപ്പോ എന്തിനാണോ ..
എല്ലാരും ഓടി സ്റ്റേജില്‍ വന്നു ടയലോഗ് എഴുതിയ ബുക്കും ആയി സൂത്രധാരന്‍ എല്ലാവര്ക്കും ഒന്ന് കൂടെ പറഞ്ഞു കൊടുത്തു ..
വീണ്ടും കര്‍ടന്‍ ഉയര്‍ന്നു .. എന്റെ ടയലോഗ് ആണ് പറഞ്ഞു കഴിഞ്ഞു ഒന്ന് ചുമ്മാ തിരിഞ്ഞു നോക്കി ദെ വീണ്ടും കര്‍ടന്‍ താഴെ ..കൂവല്‍ കാരണം മൈക്ക് വരെ നാണം കേട്ട് നില്‍ക്കുന്നു ,, എങ്ങനെയെലും പണ്ടാരം തീര്‍ത്ത മതി എന്ന സ്ഥിതി ആയി വീണ്ടും കര്‍ടന്‍ ഉയര്‍ന്നു .. ദേ പറഞ്ഞു തരാന്‍ ഉള്ള ബുക്കും കയ്യില്‍ പിടിച്ചു കൊണ്ട് സൂത്രധാരന്‍ രംഗത്ത് കൂടെ ഞാനും ..വേറെ ഒറ്റ ഒരെണ്ണം ഇല്ല .. ഈ സീനില്‍ സൂത്രധാരന്റെ അവശ്യം ഇല്ല എനിക്ക് പുള്ളിക്കും പറയാന്‍ ഒരു ടയലോഗും ഇല്ല താനും .. ഒന്നേ ഞാന്‍ ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ .. ഒറ്റ ചിരി ആയിരുന്നു ഞങ്ങള്‍ രണ്ടും .. അതെ ചിരിയോടെ ചിരിച്ചു ചിരിച്ചു രംഗം വിട്ടു ..
എന്തിനു അധികം പറയാന്‍ ഇന്റര്‍വെല്‍ ആകുന്നതിനു മുന്‍പ് ഒരു ഇരുപതു വട്ടം കര്‍ടന്‍ ഉയര്‍ന്നു താണു മാനം കപ്പല് കേറി എന്നോട് പോലും പറയാതെ എങ്ങോട്ടോ പോയി ..പിന്നെ ആണ് അറിഞ്ഞത് നാടകത്തില്‍ ഉള്ള ഓരോരുത്തരും കര്‍ടന്‍ വലിക്കുന്ന ആളോട് പറഞ്ഞിരുന്നത്രെ കയ് കൊണ്ട് അന്ഗ്യം കാണിക്കുമ്പോ കര്‍ടന്‍ ഇടണം എന്ന് .. ഇതൊക്കെ ആരറിഞ്ഞു ..
യുവജനോത്സവം കഴിഞ്ഞു ക്ലാസ്സ് തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും മലയാളം അധ്യാപിക എന്നോട് മിണ്ടീല .. എന്താ കാരണം എന്ന് ചോദിച്ചപ്പോ പറയുവ
പോക്കോണം മുന്നീന്നു നീയൊക്കെ ആ മനുഷ്യനെ അപമാനിക്കും അല്ലെ പുള്ളി മരിച്ചു പോയ നന്നായി ജീവിചിരിപ്പുണ്ടാരുന്നെ ഇത് കണ്ടു വലിവ് വന്നു മരിച്ചേനെ എന്ന് .. :)
ഇത് കൊണ്ടൊന്നും പഠിച്ചില്ല അടുത്ത വര്‍ഷവും അതിനടുത്ത വര്ഷം പ്ലസ് ടു വിനു പടിക്കുംബോളും നാടകം കളിച്ചു അമ്പേ പരാജയപെട്ടു .. അത് പിന്നെ പറയാം
............................................ ശുഭം .......................................................................