Tuesday, July 2, 2013

പുതു യന്ത്രങ്ങള്‍ !

യന്ത്രമില്ലാതൊരു ജീവിതമോ ഇന്നിന് ?
അസാധ്യമെന്നെ പറയേണ്ടൂ !!
വേഗത്തെ കാല്‍ കീഴിലാക്കികൊണ്ടവ
സമയത്തെവരെ ജയിക്കാന്‍ പോന്ന് നില്‍ക്കുന്നു.
ഉറങ്ങാന്‍വരെയോന്നനിവാര്യമത്രേ  !
ചുറ്റിനും യന്ത്രങ്ങള്‍, എന്തിനും യന്ത്രങ്ങള്‍
തിരിച്ചറിയാനും എളുപ്പം,  ഒരൊറ്റനോട്ടം മതി.

വേറെയൊരു യന്ത്രവര്‍ഗമിന്നുണ്ട്
മനുഷ്യ യന്ത്രങ്ങള്‍..
കൊല്ലാനും കൊല്ലിക്കാനും കഴിവുള്ളവ
ചിരിക്കുന്ന മുഖവും കുടിലതയും ക്രൌര്യവുമുള്ളവ
തിരിച്ചറിയാന്‍ ജന്മങ്ങള്‍ വേണ്ടി വരുന്നവ
കൂത്താടിപോല്‍ പെരുകുന്നവ, അതെ
വിശപ്പിന്‍റെ വിളിയില്‍ പിച്ചാത്തിപിടി തപ്പിയ-
പഴമയില്‍ നിന്നും തെന്നിമാറിയൊരു കൂട്ടം

ആത്മസംതൃപ്തിയും പണവുമാണത്രേ ലഷ്യം !
ഹാ യന്ത്രങ്ങള്‍ക്കും  മനസ്സോ .. ?

************************************************************

അനീതിക്കെതിരെ "ചെ" ആകണമെന്നൊരു ശാഠൃവുമില്ല
കോടികളുടെ അഴിമതികേട്ടൂറ്റകൊള്ളുകയും വേണ്ട.
ഓടുന്ന ബസ്സിലെ തേങ്ങുന്ന ശബ്ദം കേട്ടില്ലെന്നും നടിക്കാം
നട്ടുനനച്ച് വിരിയിച്ച പൂവിനെ പിച്ചിചീന്തുകയുമാവാം
പക്ഷെ, ഒന്നറിഞ്ഞുകൊള്‍ക നീ മാറി കഴിഞ്ഞു  യന്ത്രമായി -
മിടിപ്പെന്തെന്നറിയാത്ത മനുഷ്യ യന്ത്രം ....!

പ്രിയ ഐന്റീന്‍ വീണ്ടും ജനിക്കുക ,അല്ലെകില്‍ -
 വേറിട്ട ചിന്തകളെന്നില്‍ നിറക്കൂ
കണ്ടെത്തണം പുതിയ യന്ത്രങ്ങളെനിക്ക്
ചതിയളക്കാനോന്ന്‍ , മതവിഷം ഊറ്റാന്‍ വേറൊന്ന്
നിമിഷസുഖമല്ല സ്ത്രീയെന്നു ഊട്ടിഉറപ്പിക്കാന്‍ വേറൊരെണ്ണം
കരുണ, ദയ , സ്നേഹം ഇവ നിറക്കാനായി ഒന്നും കൂടി
ഒന്നൊന്നായ് കണ്ടു പിടിക്കണമെനിക്ക്
മനുഷ്യരില്‍ മനുഷ്യത്വം തിരിച്ച് കൊണ്ട് വരാന്‍
പുതുയന്ത്രങ്ങള്‍ !