Tuesday, October 25, 2011

മുറ്റ് നാടന്‍ പാട്ട്...ബൈ എല്‍ കെ എസ് [ LKS ]

കഴിഞ്ഞ ദിവസം അവിചാരിതമായി മിസ്റ്റര്‍ എല്‍ കെ എസ്സിനെ കാണുവാന്‍  ഇടയായി .. കനത്ത ജോലി തിരക്കില്‍ പോലും അദ്ധേഹത്തിന്റെ ഒരു കയ്‌ കവിത എഴുതുക ആയിരിക്കും എന്ന്  നേരത്തെ കേട്ടിട്ടുണ്ടെങ്ങിലും ആ നഗ്ന സത്യം നേരിട്ട് കാണാന്‍ അന്നാണ് ഭാഗ്യം സിദ്ധിച്ചത് .. മാത്രമല്ല എന്തൊരു ചൈതന്യമാണ് ആ മുഖത്ത് ആരും കോരി കൊണ്ടടി... കോരി തരിച്ചു പോകും ..
സംസാരിച്ചു പത്തു മിനിട്ടിനുള്ളില്‍ അദ്ധേഹത്തിന്റെ അവ്യക്തവും ആഴമേറിയതും ആരെയും അമ്പരപ്പിക്കുന്നതുമായ  ആ പാണ്ടിത്യം ഞാന്‍ തിരിച്ചറിയുകയുണ്ടായി .. വിക്ജാനത്തിന്റെ കൊച്ചു ഡിക്ഷനറി തന്നെ  .പുതിയ നാടന്‍ പാട്ടിനെക്കുറിച്ച് ചോദിച്ചതും വാചാലനായി ഇപ്രകാരം ആ മഹാത്മാവ് പറയുകയുണ്ടായി ..

" വേണു ....
പെട്ടെന്നാരുന്നു അത് സംഭവിച്ചത് പിന്നെ ഒന്നും ഓര്‍മയില്ല . ഒരു അന്തലാരുന്നു .. തൂലിക ചലിച്ചു കൊണ്ടേ ഇരുന്നു .. ഏതോ ലോകത്തായിരുന്നു ഞാന്‍ . അവിടെ ഒഴുകി നടന്നു.. എഴുതി തള്ളുകയായിരുന്നടെ.. ഞാന്‍ "

ഒരു സംഗം ആളുകള്‍ നിര്‍ബന്ധിച്ചു എഴുതിച്ചതല്ലേ എന്ന എന്‍റെ ചോദ്യത്തിന് വ്യക്തമില്ലയ്മയുടെ അങ്ങേ തലയിലൂടെ ആയിരുന്നു മറുപടി. കൂടെ രണ്ട് ശ്ലോകവും ...  കാട്ടകട പനച്ചൂരാന്‍ തുടങ്ങിയ പുതിയ കവികളെ കുറിച്ച് ചോദിച്ചതും അദ്ദേഹം പൊട്ടിത്തെറിച്ചു .. അദ്ധേഹത്തിന്റെ കവിത വായിക്കാന്‍ കൂട്ടാക്കാത്ത ഒരാളുടെ കവിതയും ,കവിയെയും പറ്റി മിണ്ടരുതെന്ന് താക്കീതും തന്നു ..ടാറ്റ പറഞ്ഞു പിരിയുമ്പോ ചായേം ബീടീം വാങ്ങാന്‍  പത്തു രൂപ കടം മേടിക്കാന്‍ തെല്ലും മടികാണിക്കാതെ അദ്ദേഹം ഇപ്രകാരം ലേറ്റസ്റ്റ് ആപ്തവാക്യം ഉരുവിട്ടു.

" അറിഞ്ഞു വായിക്കൂ ... വായിച്ച് അറിയൂ..."
 
നിങ്ങള്‍ക്കായ്‌ എല്‍ കെ എസ്സിന്റെ ഏറ്റവും പുതിയ നാടന്‍ ശീലുകള്‍ ഇതാ  ..



"മഴ പെയ്തു കൂര കിനിഞ്ഞാലും പെണ്ണെ  മനം നൊന്ത് കണ്ണ് കിനിയരുതെ..
അരിമണി ഒരു തരിയും ഇല്ലേലും പെണ്ണെ മിണ്ടാതിരിക്കല്ലേ പൊന്നെ എന്‍ കണ്ണേ ..
ഉടയാടയെതുമേ ഇല്ലേല്ലും പെണ്ണെ വെണ്‍ പട്ടിന്‍ ചേല് നിനക്കല്ലേ പെണ്ണെ ..
വയ്യാതെ ഇരുള്‍ വീഴും നേരം ഞാന്‍ എത്തുമ്പോള്‍ 
കോലായില്‍ ഏകയായ്  തലചായ്ച്ചും   കൊണ്ടെന്നെ -
കാത്തു നില്‍ക്കുന്നൊരു പ്രേയസിയെ നിന്നെ ഓര്‍ക്കാത്ത നേരം എനിക്കില്ല പെണ്ണെ ..
പാതിരാ നേരം വഴി വെട്ടമെകുന്ന ചന്ദിരനെക്കാളും ചന്തം തുളുമ്പുന്ന -
കൂട്ടിനായ്‌ മാലോകര്‍ നേദിച്ചു തന്നൊരു കൃഷ്ണ തുളസി കതിരല്ലേ നീ പെണ്ണെ ..

ഏകനായ് നിന്നൊരു നേരം ഞാന്‍ കണ്ടൊരു സ്വപനത്തില്‍ ദേവത നീയല്ലേ പൊന്നെ  ..
നിന്‍ കൂടെ വാഴുവാന്‍ ഈ ജന്മം പോരായ്കില്‍ ഒന്നുണ്ട് കേള്‍ക്കു നീ കണ്ണേ ..കരളേ 
വരും ജന്മം നായയായ് മാറുകിലെങ്ങിലും നിന്‍ വീട്ടു പടിക്കല്‍ ഞാന്‍ കാവല്‍ നില്‍ക്കും ...!!"

Saturday, August 6, 2011

സ്പാര്‍ട്ടകസ് - ഒരു തിരിഞ്ഞു നോട്ടം ..

യുവജനോത്സവം ഒരു ഹരമായിരുന്നു . ഗ്രൂപ്പ്‌ തിരിഞ്ഞുള്ള വാശിയേറിയ അങ്കം വെട്ട്. കഴിഞ്ഞ തവണ തറ പറ്റിച്ച ഗ്രൂപിനെ മറികടന്നു പട്ടം കരസ്തമാകാന്‍ എല്ലാ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളും സ്വന്തം കഴിവുകള്‍ ഊതി കാച്ചി പെരുപ്പിച്ചു മാറ്റുരക്കുന്ന ദിനങ്ങള്‍ . ഒന്‍പതില്‍ പഠിക്കുന്ന കാലം ആയിരുന്നു അത് . എട്ടു മുതല്‍ പത്തു വരെ ഇ ഡിവിഷന്‍  ഉള്ള ഒരു സ്കൂളില്‍ ആയിരുന്നു പഠനം . കഷ്ടി അഞ്ഞൂറോളം കുട്ടികള്‍ എല്ലാവര്ക്കും എല്ലാവരെയും പരിചയം എല്ലാവരും കൂട്ടുകാര്‍ .. എന്നാ യുവജനോത്സവ കാലം വന്നാല്‍ കളി മാറി .. അകെ ഉള്ള മൊത്തം കുട്ടികളെ നാലു ഗ്രൂപ്പ്‌ ആയി തിരിക്കും റെഡ്‌ ബ്ലൂ ഗ്രീന്‍ യെല്ലോ .. പിന്നെ ഒരു മാസക്കാലം കനത്ത പരിശീലനം .. തൊട്ടടുതിരിക്കുന്നവനെ പോലും കൂട്ടി  ഇടിച്ച മിണ്ടത്തില്ല ഗ്രൂപ്പ്‌ രഹസ്യം ചോര്‍ന്നലോ.. പിന്നെ ഗ്രൂപ്പ്‌ ലീഡര്‍ കല്‍പ്പിക്കും ബാക്കി ഉള്ളവര്‍ അനുസരിക്കും. ജയിച്ചു വരുന്ന ഗ്രൂപ്പിലെ ആള്‍ക്കാര്‍ കലാ പരിപാടി കഴിഞ്ഞ പുലികള്‍ ആകും . ബാക്കി ഉള്ളവരെ മുഴുവന്‍ ഒരു പുച്ഛം. അത് ആണായാലും പെണ്ണായാലും എല്ലാം കണക്കാ . എന്നാടാ നോക്കുന്നെ പോടാ പോടാ ഞങ്ങളോട് കളിച്ച ഇങ്ങനെ ഇരിക്കും .എന്നൊരു മുഖ ഭാവം .. തോറ്റവര്‍ ഒന്നും മിണ്ടാന്‍ നില്‍ക്കുവേല .. യൌവജനോത്സവമോ ദതെന്താര് എന്നാ സെറ്റ്‌അപ്പില്‍ ഇങ്ങനെ നടക്കും . പിന്നെ എല്ലാം മറക്കാന്‍ ശ്രെമിക്കും അല്ലാതെ എന്തോ ചെയ്യാന്‍ . അടുത്ത പ്രാവശ്യം എടുത്തോളാം എന്ന് മനസ്സില്‍ വെല്ലു വിളി നടത്തി ഒരു ചിരി ഒക്കെ ചിരിച്ച്..

കൂടെ പഠിച്ച ഒരു സുഹൃത്ത് ഒരിക്കല്‍ രാത്രി സ്വപ്നത്തില്‍  ഇങ്ങനെ വിളിച്ചു പറഞ്ഞു കരഞ്ഞു

" ഉണ്ണി തോറ്റമ്മേ  ..വീണ്ടും ഉണ്ണി തോറ്റു "...

അത് കേട്ട് അച്ഛനും അമ്മയും ഞെട്ടി .. പഠനത്തില്‍ മുന്നോക്കം ഉള്ള ഇവന്‍ പിന്നോക്കം ആയോ എന്നോര്‍ത്ത് ഹൃദയം വിങ്ങി  .. അവരുടെ ഹൃദയ മിടിപ്പ് തായമ്പക പോലെ ആയത്രേ ..
 രാവിലെ ആയപ്പോ ആണ് കാര്യം പിടി കിട്ടിയെ ഈ യുവജനോത്സവം ആണ് വില്ലന്‍ .

ഞാന്‍ ബ്ലൂ ഗ്രൂപ്പില്‍ ആയിരുന്നു . അമ്മച്ചിയാണേ ഇതേ വരെ ഞാന്‍ ഉള്ള ഒരു ഗ്രൂപും ഇതേ വരെ  കപ്പില്‍ മുത്തമിട്ടിട്ടില്ല.. എന്താണോ എന്തോ ..
എങ്ങനെയും പോയന്റ് കരസ്ഥമാക്കുക ഇതാ ലീഡര്‍ മാരുടെ ഒറ്റ വിചാരം .. കണ്ണി കണ്ടവമാരെയും അവളുമാരെയം ഒക്കെ കണ്ടു സമ്മതിപ്പിച്ചു ഓരോ പരിപാടിക്ക്‌ പേര് കൊടുക്കും .. എന്‍റെയും പേര് കൊടുത്തിട്ടുണ്ട് .. നമ്പര്‍ വിളിക്കുമ്പോ മുങ്ങുന്ന പല കുട്ടികളേം  ഭീഷിണി പെടുത്തി ഒക്കെ ആണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്  . അങ്ങനെ പേര് കൊടുത്തു കൊടുത്തു അവസാനം നാടകത്തിന് ആളില്ല .. പെട്ടില്ലേ പത്തു പോയന്റ് ദ്ധിം എന്ന് പറഞ്ഞങ്ങു  പോകും ..

കനത്ത ചര്‍ച്ച നടക്കുന്നു .. ചിലര്‍ അങ്ങോട്ടും ഓടുന്നു കുറെ പേര്‍ ഗാഡമായ ചിന്തയില്‍ മുഴുകുന്നു . ചുമ്മാ ആള്‍ക്കാരെ തിരക്കാണെന്ന് കാണിക്കാന്‍ .... അല്ലാതെന്ത് .അങ്ങനെ കുറച്ചു പേരുടെ പേര്‍ ലീഡര്‍ അനൌണ്‍സ് ചെയ്തു അതില്‍ ദെ എന്റെ പേരും ..
അല്ല അത് വേണോ .. ഞാന്‍...  അത് പിന്നെ... അതായത് .... എന്നൊക്കെ പറഞ്ഞു ഒഴിയാന്‍ നോക്കി .. അപ്പൊ വന്നു ഒരു കമന്റ്‌
നീയല്ലേ കഴിഞ്ഞ വര്ഷം തീപോരിയില്‍ നിന്ന് എന്ന  നാടകത്തില്‍ അഭിനയിച്ചത് ..


അത് വേറെ അക്രമം നാടകം കഴിഞ്ഞു കാണികള്‍ കയ് അടിക്കാന്‍ വരെ മറന്നു പോയി .. വേറെ ഒന്നും അല്ല എന്നാ ചെയ്യണ്ടേ എന്നറിയാതെ അകെ പരിഭ്രന്തര്‍ ആയി പോയി പാവങ്ങള്‍ . പിറ്റേ ദിവസം ഹെഡ് മാസ്റ്റര്‍ അസംബ്ലിയില്‍ പറഞ്ഞത്രേ രണ്ടു അറ്റാക്ക്‌ വന്ന അദ്ധേഹത്തിനു മൂന്നാമത് ഒരണ്ണം വരാതിരുന്നത് ദൈവ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ആണെന്ന് .. ഭാഗ്യത്തിന് ഈ വാക്യം ആ അധ്യാപകന്റെ മുഖത്ത് നിന്ന് കേള്‍ക്കാന്‍ എനിക്ക് ഭാഗ്യം ഉണ്ടായില്ല . തന്ത്ര പരമായി ലീവ് എടുത്തു കളഞ്ഞു. അത് നന്നായെന്നു പിന്നെ തോന്നി അല്ലെ പുള്ളി മണി അടിക്കുന്ന ഇരുംബ്‌ കൊണ്ട് തലക്കടിചെനെ. വര്‍ഗീയതെയെ വരച്ചു കാണിക്കുകയും അതിനെതിരെ ശക്തിയായി അപലപിക്കുകയും ചെയ്യുന്നതായിരുന്നു ആ നാടകത്തിന്‍റെ  ഇതി വൃത്തം .. ഞങ്ങള്‍  നാടകം കളിച്ചു വന്നപ്പോ കനത്ത വര്‍ഗീയത നാട്ടില്‍ ഉണ്ടായെന്നും ഇനി മേലാല്‍ ഇത്തരം കോമാളിത്തരങ്ങള്‍ കാണിച്ച ചുട്ട പിട കൊടുക്കുമെന്നും പല പെരന്റ്സും വന്നു പറഞ്ഞു പോയതായി പ്യുണ്‍ പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോ പറഞ്ഞു ..

സീനിയര്‍ മാരൊക്കെ കുറെ ഉണ്ട് .. എന്നാലും മുന്‍കാല പരിചയം വെച്ച്  എന്നെ ലവന്മാര്‍ നായകന്‍ ആക്കി .. നാടകത്തിന്‍റെ പേര് സ്പാര്‍ട്ടകസ്.. അടിമത്വതിനെതിരെ പോര്‍ വിളി നടത്തുന്ന ധീര നായകന്‍ . സ്പാര്‍ട്ടകസ് എങ്ങാനും ഇത് അറിഞ്ഞാരുന്നെ പുള്ളി കടല് നീന്തി വന്നു അടിചെച്ചു തിരിച്ചു നീന്തിയേനെ .. ലൂക്കില്‍ അല്ലളിയ പെര്ഫോര്‍മെന്‍സ് അതാണ്‌ കാര്യം എന്നുള്ള പ്രോത്സാഹനം  ഒക്കെ കേട്ടപ്പോ ഞാന്‍ കരുതി എന്നെ പിന്നെ സ്പാര്‍ട്ടകസ്  എങ്കില്‍ സ്പാര്‍ട്ടകസ് ..

എന്നും വൈകിട്ട് പ്രാക്ടീസ് ആണ് .. നാടകത്തില്‍ രാജാവും പടയാളികളും തടവുകാരും ഒക്കെ ആയി ഒരു എട്ടു പത്തു ആള്‍ക്കാര്‍ ഉണ്ട് .. ഡയറക്റ്റ് ചെയ്യുന്നത് എന്റെ ഒരു വേണ്ടപ്പെട്ട സീനിയര്‍ ആണ് . പുള്ളി പറയുന്ന എന്നതന്നു പുള്ളി കുറച്ചു കഴിഞ്ഞ ഞങ്ങളോട് ചോദിക്കും അത്ര ഭയങ്കര ഡയറക്റ്റ് ആണ് ഡയറക്റ്റ്ടുന്നെ..  നായകന്‍ ഞാന്‍ ആയതു കൊണ്ട് എന്നെ ഡയലോഗ് പഠിപ്പിക്കാന്‍ ഇരുത്തിയിട്ട് എന്നും ലവന്മാര്‍ മുങ്ങും ..  നാടകം തലയ്ക്കു പിടിച്ചത് കൊണ്ട് ഞാന്‍ പിന്നെ തിരഞ്ഞു പോയില്ല .. ഒരു ദിവസം ഞാന്‍ പോയി നോക്കുമ്പോ രാജാവും ഡയറക്റ്റ് ചെയ്യുന്നവനും കൂടെ പെണ്‍കുട്ടികളുടെ ഒപ്പന കാണുന്നു .. പുതിയ സ്റെപ്‌ പഠിപ്പിക്കുന്നു . ലാസ്യം പോരെന്നു പറയുന്നു അകെ പുഷ്പിക്കല്‍.. അതും എതിര്‍ ഗ്രൂപ്പിലെ പെണ്‍കൊടികളുടെ കൂടെ .. വേറെ ഒരുത്തന്‍ ഒരുത്തന്‍ ഗ്രൂപ്‌ ഡാന്‍സ് ന്റെ ടാപ്പ്‌ റെകോര്‍ഡ്ടാര്‍ ഓഫ്‌ ചെയ്തു ലവന്‍ പാടി കൊടുക്കുന്നു . മറ്റൊരുത്തന്‍ ഒരു പെണ്ണിനോട്‌  മൈം പോലെ എന്തൊക്കെയോ ആന്ഗ്യം കാണിക്കുന്നു .. എന്റെ നോട്ടത്തിന്റെ തീക്ഷണത മനസ്സിലായത് കൊണ്ടെന്നോണം സീനിയര്‍ അടക്കം എല്ലാവരും പെട്ടെന്ന് തന്നെ വലിഞ്ഞു വന്നു .. എല്ലാ ദിവസവും ഇതേ പോലെ അലമ്പ് .. അങ്ങനെ പെര്ഫോര്‍മസ് ഡേ വന്നു അടുത്തു.. മേയ്ക് അപ്പ്‌ ഒക്കെ ചെയ്തു അവസാന രിഹെര്സല്‍ തുടങ്ങി,. ദെ എല്ലാ എണ്ണവും എന്തെക്കെയോ പറയുന്നു .. താനാരാണെന്ന്  തനിക്കരിയാന്‍ പാടില്ലെങ്ങില്‍ എന്ന  അവസ്ഥയായി.  സംവിധായകന്‍ തലയ്ക്കു കയ്യും വെച്ച് ഇരിക്കുന്നു .. മറ്റു ഗ്രൂപ്പില്‍ ഉള്ള നാടകം നടന്നു കൊണ്ടിരിക്കുകയാണ് .. നല്ല കയ് അടി ഉയന്നു കേള്‍ക്കാം .. അടുത്തത് ഞങ്ങള്‍ ആണ് ..

മുങ്ങിയാലോ .. സംവിധായകന്‍  ദീന രോദനം പോലെ പറഞ്ഞു .. പുള്ളി ഈ നാടകത്തില്‍ ഒരു  പ്രധാന റോളില്‍ ഉണ്ട് താനും .. സൂത്ര ധാരനും പുള്ളി ആണ് ..

നടക്കും എന്ന് തോന്നുന്നില്ല ചേട്ടാ എല്ലാരും മേയ്ക് അപ്പ്‌ ഒക്കെ ഇടുന്നത് കണ്ടതാ പ്രത്യേകിച്ചു റെഡ്‌ ഗ്രൂപ്പിന്റെ ലീഡര്‍ രാജി .. എന്ന്  ഏതോ ഒരു അലവലാതി ..

സത്യം പറയട നീയും രാജിയും തമ്മില്‍ - നാടകത്തിലെ ടയലോഗ് കാച്ചുന്ന പോലെ ഒരു ശബ്ദം മുഴങ്ങി .. പിന്നെ മുട്ടന്‍ അലംബ് അവളെ നോക്കിയാ കയ് വെട്ടും എന്ന് വേറെ ഒരുത്തന്‍ .. അകെ അമ്പരപ്പ് അവസ്ഥ ,, എനിക്കണേ കയ്യും കാലും കൂടെ ആലില പോലെ വിറക്കുന്നു .. എല്ലാം കഴിഞ്ഞപോളെക്കും ഞങ്ങളുടെ ചാന്‍സ് എത്തി ,, രണ്ടും കല്‍പ്പിച്ചു കേറുക തന്നെ .. കൂടി നില്‍ക്കുന്ന അഭ്യുദയ കാംഷികള്‍ തള്ള വിരല്‍ ഉയര്‍ത്തി കാണിച്ചു എങ്ങനെ ശബ്ദം പുറപ്പെടുവിച്ചു  " ഉം " " ഉം " " ഉം "...

മൂന്ന് രംഗങ്ങള്‍ അന്ന് നാടകത്തിന് സൂത്രധാരന്റെ  പാര്‍ട്ട്‌ കഴിഞ്ഞാല്‍ കഥ തുടങ്ങുകയായി തടവറയില്‍ അടിമകളുടെ കൂടെ പീഡനങ്ങള്‍ ഏറ്റു വാങ്ങുന്ന  സ്പാര്‍ട്ടകസ് .. കര്‍ട്ടന്‍ ഉയര്‍ന്നു  ഗംഭീര ശബ്ദത്തില്‍ അനൌണ്‍സ് മെന്റ് കലക്കി ..  കര ഗോഷങ്ങള്‍ ഉയര്‍ന്നു  താഴ്ന്നു വരാനിരിക്കുന്ന ഭീകരത അറിയാതെ .
ടയലോഗ്  തെറ്റിയ പറഞ്ഞു തരാന്‍ പുറകില്‍ ആളുണ്ട് സൂത്രധാരന്‍ തന്നെ ആണ് അതിന്റെ ചുമതല ..  നാടകം തുടങ്ങി ,,കടല് പോലെ മുന്നില്‍ ആള്‍ക്കാര്‍ .. അധ്യാപകര്‍ കുട്ടികള്‍ രെക്ഷിതാക്കള്‍..  നാക്ക്‌ മരവിക്കാന്‍ തുടങ്ങി തൊണ്ടയില്‍ ഒരിറ്റു വെള്ളം ഇല്ല ... ആകപ്പാടെ ഒരു ശൂന്യത .. ഞാന്‍ നോക്കുമ്പോ കൂടെ ഉള്ള സഹ ആര്‍ടിസ്റ്റ് മാരെല്ലാം തറ പന പറഞ്ഞു കളിക്കുന്നു .. ഏതാണ്ടോക്കെയോ പറയുന്നു   ആരാ ടയലോഗ്  പറയണ്ടേ എന്നോ ..ആര്‍ക്കറിയാ എന്താണോ എന്തോ ..എന്നൊക്കെ

ഞാന്‍ ഞെട്ടി .. അതിലും ഞെട്ടിച്ചു കൊണ്ട് കര്‍ട്ടന്‍ വീണു ..  നാടകത്തിന്റെ രുള്‍ അനുസരിച്ച് മൂന്നു വട്ടമേ കര്‍ടന്‍ ഇടാവു .. ഇതിപ്പോ എന്തിനാണോ ..

എല്ലാരും ഓടി സ്റ്റേജില്‍ വന്നു ടയലോഗ് എഴുതിയ ബുക്കും ആയി സൂത്രധാരന്‍ എല്ലാവര്ക്കും ഒന്ന് കൂടെ പറഞ്ഞു കൊടുത്തു ..

വീണ്ടും കര്‍ടന്‍ ഉയര്‍ന്നു .. എന്റെ ടയലോഗ് ആണ്  പറഞ്ഞു കഴിഞ്ഞു ഒന്ന് ചുമ്മാ തിരിഞ്ഞു നോക്കി ദെ വീണ്ടും കര്‍ടന്‍ താഴെ ..കൂവല്‍ കാരണം മൈക്ക് വരെ നാണം കേട്ട് നില്‍ക്കുന്നു ,, എങ്ങനെയെലും പണ്ടാരം തീര്‍ത്ത മതി എന്ന സ്ഥിതി ആയി വീണ്ടും കര്‍ടന്‍ ഉയര്‍ന്നു .. ദേ പറഞ്ഞു തരാന്‍ ഉള്ള ബുക്കും കയ്യില്‍ പിടിച്ചു കൊണ്ട് സൂത്രധാരന്‍ രംഗത്ത് കൂടെ ഞാനും ..വേറെ ഒറ്റ ഒരെണ്ണം ഇല്ല .. ഈ സീനില്‍ സൂത്രധാരന്റെ അവശ്യം ഇല്ല എനിക്ക് പുള്ളിക്കും പറയാന്‍ ഒരു ടയലോഗും ഇല്ല താനും .. ഒന്നേ ഞാന്‍ ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ .. ഒറ്റ ചിരി ആയിരുന്നു ഞങ്ങള്‍ രണ്ടും  .. അതെ ചിരിയോടെ ചിരിച്ചു ചിരിച്ചു  രംഗം വിട്ടു ..

എന്തിനു അധികം പറയാന്‍ ഇന്റര്‍വെല്‍ ആകുന്നതിനു മുന്‍പ് ഒരു ഇരുപതു വട്ടം കര്‍ടന്‍  ഉയര്‍ന്നു താണു മാനം കപ്പല് കേറി എന്നോട് പോലും പറയാതെ എങ്ങോട്ടോ പോയി ..പിന്നെ ആണ് അറിഞ്ഞത് നാടകത്തില്‍ ഉള്ള ഓരോരുത്തരും കര്‍ടന്‍ വലിക്കുന്ന ആളോട് പറഞ്ഞിരുന്നത്രെ കയ് കൊണ്ട് അന്ഗ്യം കാണിക്കുമ്പോ കര്‍ടന്‍ ഇടണം എന്ന് .. ഇതൊക്കെ ആരറിഞ്ഞു ..

യുവജനോത്സവം കഴിഞ്ഞു ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും മലയാളം അധ്യാപിക എന്നോട് മിണ്ടീല .. എന്താ കാരണം എന്ന് ചോദിച്ചപ്പോ പറയുവ
പോക്കോണം മുന്നീന്നു നീയൊക്കെ ആ മനുഷ്യനെ അപമാനിക്കും അല്ലെ പുള്ളി മരിച്ചു പോയ നന്നായി ജീവിചിരിപ്പുണ്ടാരുന്നെ ഇത് കണ്ടു വലിവ് വന്നു മരിച്ചേനെ എന്ന് .. :)

ഇത് കൊണ്ടൊന്നും പഠിച്ചില്ല അടുത്ത വര്‍ഷവും അതിനടുത്ത വര്ഷം പ്ലസ്‌ ടു വിനു പടിക്കുംബോളും നാടകം കളിച്ചു അമ്പേ പരാജയപെട്ടു .. അത് പിന്നെ  പറയാം

............................................ ശുഭം .......................................................................

Saturday, July 2, 2011

എനിക്ക് ജീവിതം തന്ന റാണി.....

മടുത്തു.. വയ്യ...!! ഇതെന്‍റെ അവസാന കയ്യാം കളി ആണ്. ഇനി എനിക്കതിനു കഴിഞ്ഞെന്നുവരില്ല. ഇതില്‍ ഞാന്‍ കരകയറണം.ചെയ്തു കൂട്ടിയ മണ്ടത്തരങ്ങളുടെയും അറിവില്ലയ്മയുടെയും അനന്തര ഫലം.ജീവന്‍ ഇല്ലാതെ ഇത് വരെ ഞാന്‍ കളിച്ച കളികളുടെ  അന്ത്യം അടുത്തിരിക്കുന്നു. ഇനി എനിക്കൊരു വെളിച്ചം  ഉണ്ടാകില്ല  എന്നെനിക്കുറപ്പുണ്ട് .. അല്ലെങ്ങില്‍  അവള്‍ വരണം . അവള്‍ക്കെ അതിനു കഴിയൂ .എന്‍റെ കയ് വെള്ളയിലെ എഴുത്ത് എന്നോടങ്ങനെ പറയുന്നു .  ഈ പടുകുഴിയില്‍ നിന്ന് കര കയറ്റാന്‍ ഇനി അവള്‍ക്കു മാത്രമേ കഴിയൂ..  കുറെ കണക്കു കൂട്ടലുകള്‍ അവളെ കൂടാതെ ഞാന്‍ നടത്തി നോക്കി .. ഇല്ല ഒന്നും നടക്കുന്നില്ല.  ഇനി വയ്യ !!!  അവള്‍ തന്നെ വരണം....... വരും എനിക്കുറപ്പാണ്.കാരണം പലതവണ എന്നെ പല അപകടങ്ങളില്‍  നിന്നും കാത്തു രെക്ഷിച്ച് എന്റെ അഭിമാനം കാത്തവള്‍ അവളാണ്. പക്ഷെ ഇപ്പൊ ഞാന്‍ കാത്തിരുന്ന് മുഷിഞ്ഞു. എങ്കിലും പ്രതീക്ഷയുടെ ഒരു നാമ്പ് ബാക്കി നില്ല്ക്കുന്നു. അവളാണ് എന്‍റെ അവസാന പ്രതീക്ഷ .. എന്‍റെ ജീവന്റെ റാണി ... അവള്‍ വന്നിലെങ്കില്‍  ഈശ്വര എനിക്കതിനു ചിന്തിക്കാന്‍ പോലും ആകില്ല ... എത്ര ഭയാനകമാകും ആ അവസ്ഥ .. ആലോചിച്ചിട്ട് കണ്ണില്‍ ഇരുട്ട് കയറുന്നു. തല കറങ്ങുന്നു.തലക്കുമുകളില്‍ കരിഞ്ഞ ഒരു തെങ്ങോലയുടെ നിഴല്‍ മാത്രം....

നാഴികകള്‍ ഏറെ കഴിഞ്ഞിരിക്കുന്നു അവളെയും കാത്തുള്ള ഈ ഇരുപ്പു തുടങ്ങിയിട്ട് . ഇരുന്നിരുന്നു കാലിനു വേര് മുളച്ചോ ?? ഒന്ന് നിവര്‍ത്തി നോക്കി ഇല്ല വന്നിട്ടില്ല. അവള്‍ ഇങ്ങനെയാണ് . പ്രതീക്ഷിച്ചിരുന്ന വരില്ല .പക്ഷെ അപ്രതീക്ഷിതമായി പലപ്പോളും വന്നു എന്നെ അമ്ബരപ്പിച്ചിട്ടും ഉണ്ട്. ഇനി വല്ല അപകടവും .. കാലം പഴയതല്ലല്ലോ. ഇക്കാലത്ത് ഒരു പെണ്ണിന് വഴിയില്‍ ഇറങ്ങി നടക്കാനകുമോ. എന്‍റെ റാണിയും ഒരു പെണ്ണ് ആണല്ലോ എന്നാലോചിച്ചപ്പോ ഒരു ഉള്‍കിടിലം. ഇനി വരുന്ന വഴി  സാമൂഹിക വിരുദ്ധര്‍ വളഞ്ഞിട്ട് തല്ലിയോ ,, അതോ  ട്രെയിനില്‍ ബലമായി കയറ്റി താഴെ തള്ളി ഇട്ടു മാനഭംഗപെടുതിയോ. അതുമലേല്‍ നഗ്ന പൂജ എന്ന് പറഞ്ഞു വല്ല ആസാമിമാരും.. ദൈവമേ !! എന്തൊക്കെ വാര്‍ത്തകളാണ് ഇക്കാലത്ത് കേള്‍ക്കുന്നത്.. ഭയം മെല്ലെ അരിച്ചിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു ..!! എന്നാ പിന്നെ ഈ ദൈവത്തിനു സ്ത്രീകളെ സുന്ദരികളായ വല്ല വ്യളിയോ മറ്റോ ആയി സൃഷ്ടിച്ച പോരാരുന്നോ. അല്ല ഈ സര്‍കാരിനെ പറഞ്ഞ മതിയല്ലോ . എന്ത് കൊണ്ട് കുങ്ഫു ഒരു നിരബന്ധിത വിഷയമായി വിദ്യാഭ്യാസത്തില്‍ ഉള്‍പെടുത്തിയില്ല .  ഇതിപ്പോ എന്നാ പറയാനാ പോയ ബുദ്ധി ആന പിടിച്ച കിട്ടുവോ ,, എന്‍റെ പ്രിയതമക്ക്  കുങ്ഫു അറിയാവോ എന്തോ ..അറിയാം എന്നിത് വരെ പറഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചും ഇല്ല . ഇനി ചോദിച്ചാലും പറയുവേല. അവള്‍ എപ്പോളും അങ്ങന ആരോടും ഒന്നും മിണ്ടാതെ എല്ലാം ഉള്ളില്‍ ഒതുക്കി... ഇടയ്ക്കു ഇടകണ്ണിട്ടൊരു  നോട്ടം മാത്രം. ഒരിക്കല്‍ അവള്‍ എന്നെ തന്നെ തുറിച്ചു നോക്കി . ഞാന്‍ അകെ വല്ലാതായി .. ഇനി എന്നെ തന്നെ ആണോ നോക്കുന്നെ ,, ഞാന്‍ തിരിഞ്ഞു നോക്കി ഇനി പുറകില്‍ നില്‍കുന്ന രാജപ്പനെ എങ്ങാനും ... ഇല്ല പുള്ളി പൈന്റ്റ് വാങ്ങാന്‍ നേരത്തെ പോയാരുന്നു . എന്‍റെ ചങ്കൊന്നു പിടച്ചു, എന്ത് ചെയ്യും അവള്‍ ആണേ എന്നെ തന്നെ  കന്നിമ വെട്ടാതെ നോക്കി അങ്ങനെ നില്‍ക്കുവാണ്. ചീപ്പ്‌ എടുത്തു തല ചീകിയാലോ .. അല്ലെ  കയ് കൊണ്ടൊരു ഹായ് കാണിച്ചാലോ. അതുമല്ലേല്‍ സായികുമാറിന്റെ ഭാരത്ച്ചന്ദ്രനിലെ  കൊടും ഭീകരമായ ഇമ്മാതിരി  ടയലോഗ് ഒരെണ്ണം വെച്ച് കാച്ചിയാലോ [ സാക്ഷാല്‍  മായംബ്രം ബാവ ഒറ്റതവണ മാതൃക കാണിച്ചാല് പിന്നെ കൊന്നു കളയുമെന്ന് നമ്മളിന്നലെ വരെ ഭീഷിപെടുതിയിരുന്നവര്‍ പോലും ചങ്കൂറ്റം കാണിച്ചെന്നു വരും സത്യങ്ങള്‍ വിളിച്ചു പറയാന്‍ ..........!!] .വിവിധ ആശയങ്ങള്‍ മിന്നി മറയവേ അവള്‍ നാണത്തില്‍ മുങ്ങിയ ചെറു പുഞ്ചിരിയോടെ നോട്ടം പിന്‍വലിച്ചു മടങ്ങി പോയി.

*************************** 
ദെ കുറെ അലമ്പ് അലവലാതികള്‍ കളിയാക്കാന്‍ തുടങ്ങിയിരിക്കുന്നു കാരണം വേറെ ഒന്നും അല്ല ഞാന്‍ എന്റെ പ്രിയതമയെ കുറിച്ച് അവരോടു പുകഴ്ത്തി പറയുവാരുന്നു .

അവളുടെ ആ മനോഹരമായ കണ്ണുകളില്‍ നിന്നാണ് ഞാന്‍ എന്‍റെ പ്രതീക്ഷയുടെ നിഴല്‍ വെട്ടം കണ്ടുത്തത് .എന്നാണോ എന്തോ അതോര്‍മയില്ല . ഭംഗിയേറിയ ആടയാഭരണങ്ങള്‍ അവളിലെ മാറ്റു പതിന്മാടങ്ങാക്കിയിരുന്നു . മൂന്നിതള്‍  കാര്‍വര്‍ണം വിരിയിക്കുന്ന ഏതോ ദിവ്യ വൃക്ഷതിനില പോല്‍ അവള്‍ വിളങ്ങി നിന്നിരുന്നു .നിന്നിരുന്നു എന്ന്  പറയുമ്പോ ഇപ്പൊ ഇല്ലേ എന്നോ ... ?? ഇപ്പോളും ഉണ്ട് .ഇനി എപ്പോളും കാണും അല്ല പിന്നെ. പ്രശ്നം കഴിഞ്ഞില്ലേ ഇനി എനിക്ക് ബാക്കി പറയാവോ ..അപ്പൊ ആ അങ്ങനെ...  അവള്‍ വര്‍ണ ചിറകുകള്‍ വിരിച്ച പൂമ്പാറ്റ പോലെ  എന്റെ വിരലികളില്‍ അവള്‍ പറന്നു വന്നിരിക്കുമായിരുന്നു. പുളു അല്ലടാ  സത്യം ഞാന്‍ എന്നതിന നുണ പറയുന്നേ ..

"പ്ഫാ...  നീ അവളേം നോക്കി ഒരു കോമാളി ആയി ഇങ്ങനെ ഇരുന്നോ .. അവള്‍ ഇന്ന് വരില്ലട പറ്റിക്കും.. എനിക്കനുഭവം ഉണ്ട്  അല്ലെ നീ എന്നെ ദിങ്ങനെ ദിങ്ങനെ വിളിച്ചോ .." എന്നൊരുത്തന്‍ .. പാവം അവന്റെ കാമുകി വിലാസിനിയുടെ കണ്ണിലൂടെ ആണ് എന്റെ പെണ്ണിനെ നോക്കിയത് എന്ന് എനിക്കപ്പോള്‍ തന്നെ മനസ്സിലായി .അനുഭവം ഗുരു. അല്ലേലും ഏതോ ഒരു പെണ്ണ്  അങ്ങനെ പറ്റിച്ചു എന്ന് വെച്ച് എല്ലാരും അങ്ങനെ ആവണം എന്നില്ലല്ലോ .. പാവം വിഷമം കൊണ്ടാവും ... !! 
മറ്റൊരുത്തന്‍ ഇങ്ങനെ  പറഞ്ഞു ."നാണമില്ലല്ലോ  നിനക്ക് .. ഏതോ ഒരു അലവലാതി പെണ്ണിനെ നോക്കി ഇരിക്കുന്നു . റാണി പോലും റാണി ഹും.പൊക്കോണം എണീച്ചു അല്ലെ തെങ്ങില്‍ മടല്‍ എടുത്തടിക്കും പറഞ്ഞേക്കാം ..

ഈശോയെ അളിയന്‍ പറഞ്ഞ പറഞ്ഞതാ .. മനസ്സിലെ തേങ്ങല്‍ ഒരു വിഷാദമായി മുഖത്ത് വരാതെ ഇരിക്കാന്‍ ഞാന്‍ നന്നേ പണി പെട്ടു. പക്ഷെ അവളിലുള്ള എന്‍റെ കനത്ത വിശ്വാസം എന്നില്‍  കെടാത്ത  കനലായി കിടക്കുന്നത് അവരറിഞ്ഞില്ല . അവളിതറിയുന്നുണ്ടോ എന്തോ.. !! ഒരു ഗദ്ഗദം തൊണ്ടയില്‍ വന്നു തടഞ്ഞു ......

********************************************

ഇനി വൈകിയാല്‍ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞു എന്ന് വരില്ല . പരിഹാസ ശരങ്ങള്‍ അവഹേളനങ്ങള്‍  തരാം താഴ്ത്തല്‍ എല്ലാം കൊണ്ടും ഞാന്‍  അകെ പാടെ വല്ലതക്കിയിരുന്നു. അതെ അനിവാര്യമായ എന്റെ ഊഴം വന്നെത്തിയിരിക്കുന്നു .ഇനി രക്ഷയില്ല .. ഈശ്വര അവള്‍  വന്നാല്‍  മതിയാരുന്നു ... കണ്ണുകള്‍ ഇറുകെ അടച്ച്‌ മനസ്സ് ഏകാഗ്രമാക്കി .എനിക്കിത് ചെയ്തെ മതിയാവൂ .. ചിലപ്പോള്‍ അവള്‍ ചതിക്കുമാരിക്കും എന്നാലും ഒരു ശ്രമം. പിന്നെ കുറ്റബോധം തോന്നരുതല്ലോ.. കാലം എന്നെ കൊണ്ട് ചെയ്യിക്കുന്നതാണിത്. എന്തായാലും വേണ്ടില്ല ഈ കാത്തിരിപ്പിന് ഒരു അവസാനം കാണണമല്ലോ. ഞാന്‍  കാലുകള്‍ ചമ്രം പടിഞ്ഞുവെച്ചു. എല്ലാം തകര്‍ന്നു വീഴുന്നതിനു മുന്‍പുള്ള ഒരു പ്രയത്നം .. സഫലമാകുമോ ..??
ഈശ്വര..... !!! ക്യ്കള്‍ വിറക്കുന്നു .. "ഇനി ഒന്നും നോക്കാനില്ല അളിയാ കൊട് പണി ..." മനസ്സ് പറഞ്ഞു പിന്നെ അമാന്തിച്ചില്ല കയ് നീട്ടി ഒറ്റ വലി....

" മോനെ മനസ്സില്‍ ഒരു ഭരണി ലഡ്ഡു പൊട്ടി .. മറ്റൊരു ഭരണി ജിലേബിയും .....

എന്‍റെ കണ്ണ്കളെ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല . ദെ അവള്‍ ...അവള്‍ വന്നു ....!!!  കുത്തി വെച്ചിരുന്ന മൂന്ന് കുത്ത് ചീട്ടിന് മുകളില്‍ നിന്നും ഇതാ ഒരു കള്ളചിരിയോടെ എന്‍റെ കയ്യില്‍ റാണി... എന്‍റെ  ക്ലാവര്‍ റാണി !!  എന്‍റെ ലൈഫ് ..
കംപലില്‍ നിന്ന് ലൈഫിന് അടിയായി കളിചോണ്ടിരുന്ന എന്നെ രക്ഷിക്കാന്‍  അവതാരമെടുത്ത റാണി ...അതെ സുഹൃത്തുക്കളെ,അവള്‍ എന്നെ ഇന്നും കയ് വിട്ടില്ല. ആ സുന്ദരിയെ  മെല്ലെ ഞാന്‍ രാജാവിനോട് ചേര്‍ത്ത് വെച്ചു.. KQA...  നന്ദിയോടെ അവളെ നോക്കി  വലതു പൊക്കി വെച്ചിരുന്ന ഇസ്പേഡ് എട്ട് എടുത്തങ്ങു കമത്തി ..  ദെ ബാക്കി ഉള്ള എല്ലാവനും പുറത്ത് ....

*********************************** ശുഭം ****************************************

Friday, July 1, 2011

കറുത്തവാവിനോടായ്‌ ഒരു വാക്ക്‌

അല്ലയോ കറുത്തവാവേ നിന്നിലെ ഇരുട്ടിനോടുള്ള പേടി മായ്കാന്‍ ഇതാ-
ഇവിടെ ഒരുപറ്റം മിന്നനിനുങ്ങുകള്‍ എനിക്കായ് കാത്തു നില്‍ക്കുന്നു ,,
നിന്‍റെ പേടിപ്പെടുത്തുന്ന യാമങ്ങളില്‍ എനിക്ക് താലപൊലി ഒരുക്കാന്‍ ,,
വഴി തെറ്റി ഉഴറുന്ന വേളയില്‍ വഴി തെളിക്കാന്‍ ,,
മുള്ളുള്ള പാതകളില്‍ വെളിച്ചത്തിന്റെ പായ വിരിക്കാന്‍ ,,
അതിനാല്‍ ദയവായി നീ അവയെ സ്വീകരിക്കൂ ..
എന്‍റെ വഴികള്‍ എന്നും പ്രഭാപൂരമാകട്ടെ ....!!

ഉറക്കം

" ഉദയമേ വൈകി വരൂ ... അലാറമേ മൌനം വരിക്കൂ..
ഈ തണുത്ത വെളുപ്പാം കാലത്ത് , കമ്പിളി പുതപ്പിനടിയില്‍ ..
നല്ലൊരു പൂന്തോട്ടം സ്വപ്നമായി സമ്മാനിച്ച്‌ ,എന്നെ ഉറങ്ങാന്‍ അനുവദിക്കൂ ... "

എന്‍റെ കവിത

നിലാവ് പോലെ സുന്ദരി ആണവള്‍...
കുളിച്ചു ഈറന്‍ അണിഞ്ഞു തുളസി കതിര്‍ ചൂടി വരുന്നവള്‍ ..
അമാവാസിയിലെ ഇരുണ്ട രാവുകളില്‍ പോലും എന്നെ തനിചാക്കാത്തവള്‍..
അവളുടെ പ്രണയം എന്നില്‍ സൌരഭ്യം വിതറുന്ന ഇളം കാറ്റ് പോലെയാണ് ‌..
പിണക്കം വിടരാന്‍ വിതുമ്പുന്ന പൂ പോലെയും .പക്ഷെ
മിഴി കോണുകളില്‍ ശോകത്തിന്റെ കരി നിഴല്‍ വീണിരിന്നു.
നിശ്വാസത്തിനു കനലിന്റെ തീവ്രതയും ..
അതെ അവള്‍ എന്നിലെ കവിതയാണ് .. എന്നെ നെഞ്ചോടു ചേര്‍ക്കുന്ന എന്‍റെ കവിത

മറവി

"പതിവില്ലാതെ ആ യക്ഷി തന്‍റെ ചിലങ്ക കെട്ടാന്‍ മറന്നു..
അന്ന് ആ ഗ്രാമത്തിലെ എല്ലാവരും സുഖമായി ഉറങ്ങി ..."

കലാകാരന്‍

"കൊടുത്ത സ്നേഹം അവള്‍ക് തിരിച്ചു കിട്ടിയില്ല ..
അയാള്‍ കലാകാരനായിരുന്നു അവന്‍റെ പ്രണയം കലയോടും .. " 

ഭാരതാംബ

" ജന്മഭൂമി .. ഞാന്‍ പിച്ച വെച്ച് നടന്നത് നിന്‍റെ മടിത്തട്ടിലാണ്
ഞാന്‍ കാലിടറി വീണത്‌ നിന്‍റെ കയ്കളിലാണ് ..
ഓടിക്കളിച്ചത് നിന്‍റെ വിരി മാറിലൂടെ ആണ് ..
നിന്നെ മഥുനം ചെയ്തു അമൃത്‌ നുകരുംബോളും
വിരി മാറില്‍ കുഴി ബോംബ്‌ നിറക്കുബോളും
പുഞ്ചിരി തൂകി എന്നെ ഞാന്‍ ആക്കി മാറ്റിയ ഭാരതാംബേ ..
നിന്നില്‍ ഞാന്‍ അഹങ്കരിക്കുന്നു ഇന്നും എന്നും ..
നിനക്കറിയാം ഒടുക്കം ഞാന്‍ വന്നു ചേരുന്നത് നിന്‍റെ ഉദരത്തില്‍ ആണെന്ന് "..

ശരറാന്തല്‍

" കാറ്റില്‍ ഇളകിയാടും റാന്തലിന്‍ തീനാളം പോലെന്നും ..
ഇരുള്‍ വീണ കോലായില്‍ നില്പ്പു നിഴല്‍ നല്‍കും സുന്ദരി .
അഗ്നി വിഴുങ്ങുമവള്‍തന്‍ നൊമ്പരം നെഞ്ചില്‍ കനലെരിക്കവേ
ഈ രാവില്‍ വെളിച്ചമായ് ഇരിക്കും എന്‍ഹൃദയവും മിടിപ്പും -
തലചായ്ക്കാന്‍ നല്‍കുന്നു ഞാനെന്‍ ചുമലുകള്‍ അവള്‍ക്കായ്
ഉറങ്ങട്ടെ എന്‍ ശരറാന്തല്‍ സുന്ദരി .."

പ്രത്യാശ

" കാലങ്ങള്‍ മായ്ക്കുന്നെ ഓര്‍മതന്‍ ചെപ്പിലെ
തെളിവാര്‍ന്ന സ്നേഹ പ്രവാഹമേ നീ എന്നും .
മായാതെ നില്‍ക്കട്ടെ ദ്യുതിയായി നില്‍ക്കട്ടെ
മായുന്ന ഓര്‍മകളിലെന്നും നിറയട്ടെ
വാത്സല്യമേകും തലോടലായി മാറട്ടെ
തെളിക്കട്ടെ നേര്‍ വഴി , വഴി വിളക്കായ് എന്നും
തണലായി മാറട്ടെ തളരും വഴികളില്‍ ."

മറുപടി

പേനയില്‍ രക്തം നിറച്ചു വെച്ചിരുന്നു ഞാന്‍ പണ്ടേ .
കോറിയിടാത്ത ഒരു താള്‍ എന്നും ഞാന്‍ മാറ്റിവെച്ചിരുന്നു
ഇമവെട്ടാതെ ഉരുകി ഒലിക്കുന്ന മെഴുകുതിരിയിലെ നാളത്തെ നോക്കിയിരുന്ന്
മറുപടി താളിലെല്‍ക്കുന്ന നിന്‍റെ നിശ്വാസമേല്ക്കാന്‍ കൊതിക്കുന്ന അക്ഷരങ്ങളെ ചേര്‍ത്ത് വെച്ച്
ഞാന്‍ തിളക്കം നോക്കാറുണ്ടായിരുന്നു എന്നും.
നിന്‍റെ മിഴിയിലെ കരി കൊണ്ടെഴുതിയ വരികള്‍ക്കായ് -
നിന്‍റെ കനവുകള്‍ ചാലിച്ചെഴുതിയ കടലാസ് തുണ്ടിനായ് -
നിന്‍റെ വിരലുകള്‍ താലോലിച്ചു കടഞ്ഞെടുത്ത ആ കവിതയ്ക്കായ്-
ഒരു മറുപടി അയക്കാന്‍ !!
കാത്തിരിപ്പ്‌ ദുര്‍ബലമാക്കിയ എന്നിലെ പേനകള്‍ മരവിച്ചിരിക്കുന്നു .
എന്‍റെ ഹൃദയത്തിന്റെ താളുകള്‍ ചുക്കിച്ചുളിഞ്ഞിരിക്കുന്നു.
അവസാന നിണ കണവും ഇറ്റു വീഴും മുമ്പേ പ്രേയസ്സി -
ഇവിടെ എഴുതി തുടങ്ങുന്നു ഞാന്‍ കാണാത്ത നിന്‍റെ കത്തിനുള്ള മറുപടി ..

പ്രണയം

" അലസ്സമായ് വീണോരാ കാര്‍കൂന്തല്‍ കെട്ടിനാല്‍ വദനം പാതി മറച്ചു നീ കോലായില്‍ -
മഴവില്ലിന്‍ ചായത്താല്‍ ചിത്രം വരച്ചും കൊണ്ടവിടെ കിനാവില്‍ മുഴുകീടവെ
നീയറിയാതെ നിന്‍ ചാരത്തു വന്നു ഞാന്‍ വാര്‍മുടി തഴുകി കരം കവര്‍ന്നു .
...നടുക്കം മറച്ചു നീ പരിഭവം കാണിച്ചു പിന്നെ പിണങ്ങാനായ്‌ തുനിഞ്ഞീടുമ്പോള്‍
അഞ്ജനമെഴുതിയ നിന്‍ മിഴി കോണിലായ് കണ്ടു ഞാന്‍ ഓമലെ നിന്‍ പ്രണയം ..."

ശ്വാനന്‍


തിരയുന്നു ശ്വാനന്‍ തന്‍ കൂര്‍ത്ത മുഖത്തിനാല്‍ എച്ചിലില്‍ മദ്ധ്യേ ജീവ രസം ..
തെരുവിന്‍റെ മക്കളെ നെഞ്ചോടു ചേര്‍ത്തവന്‍ അനാഥര്‍ക്ക് നാഥനായ്‌ കാവലായി..
അലയുന്ന ഭ്രാന്തന് ആശ്വാസമായവന്‍ വേരറ്റോരീ ജീവിത യാത്രയിലും .
അമ്മതന്‍ താരട്ടായ്‌ പാടിയുറക്കാറണ്ടെന്നും കരയുന്ന പൈതലിനെ ..
ആ നഗരത്തിനു സ്പന്ദനമായവന്‍ മിഴികളില്‍ നന്ദിയോളിപ്പിചോരീ ശുനകന്‍
ഈ അനാഥമാം ജന്മതിത്തിനാലല്ല ഒട്ടിയവയറില്‍ ദാഹത്തിലല്ല ..
കുലമഹിമയേറും മാന്യര്‍തന്‍ കല്ലേറില്‍ നോവുന്നതാശ്വാനന്‍ തന്‍ ഹൃദയമാണ് .. "